സ്ത്രീകളെ താമസിപ്പിക്കാൻ തടങ്കൽ കേന്ദ്രം തുറന്ന് കർണാടക സർക്കാർ

ബെംഗളൂരു: തുമകുരുവിലെ ക്യാതസാന്ദ്രയ്ക്ക് സമീപമുള്ള ദിബ്ബൂർ കോളനിയിൽ ഫോറിനേഴ്‌സ് റെസ്‌ട്രിക്ഷൻ സെന്റർ ഫോർ വിമൻ (എഫ്‌ആർസിഡബ്ല്യു) ആരംഭിച്ചു. അനധികൃതമായി താമസിക്കുന്ന വിദേശികളായ സ്ത്രീകളെ തടങ്കലിൽ വയ്ക്കാൻ ഇടമില്ലാത്തതിനാലാണ് സംസ്ഥാന സർക്കാർ എഫ്ആർസിഡബ്ല്യു തുറന്നത്. 30 പേർക്ക് താമസിക്കാവുന്ന ഇവിടെ തുമകുരു പോലീസ് കാവലുണ്ട്.

തിങ്കളാഴ്ച ബെംഗളൂരു പോലീസ് അഞ്ച് അനധികൃത കുടിയേറ്റക്കാരെ എഫ്ആർസിഡബ്ല്യുവിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ട് ബംഗ്ലാദേശികളും ടാൻസാനിയ, ഇറാൻ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമുണ്ട്. ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ (എഫ്‌ആർആർഒ) അഞ്ച് സ്ത്രീകളെയും തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിട്ടതായി സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) അറിയിച്ചു.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

ആദ്യം, അഞ്ച് സ്ത്രീകളെ FRCW ലേക്ക് അയച്ചു, കൂടുതൽ പേരെ ഘട്ടം ഘട്ടമായി അയയ്ക്കുമെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ക്രൈം) എസ് ഡി ശരണപ്പ പറഞ്ഞു: 2019 മുതൽ നെലമംഗലയ്ക്ക് സമീപമുള്ള സോണ്ടെകൊപ്പ ഗ്രാമത്തിൽ അനധികൃത കുടിയേറ്റക്കാർക്കായി ഒരു തടങ്കൽ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. സ്‌റ്റേറ്റ് വിമൻസ് ഹോമിലും എൻജിഒകളിലും തമ്പടിച്ചിരിക്കുന്ന സ്ത്രീകൾ സുരക്ഷ കുറവായതിനാൽ രക്ഷപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts