ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ്‌ വേ; ഗതാഗത കുരുക്ക് രൂക്ഷമാവുന്നു

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ്‌ വേ തുറന്നതോടെ ബെംഗളൂരുവിൽ നിന്ന് അതിവേഗ പാതയിലേക്ക് പ്രവേശിക്കുന്ന കെങ്കേരി കമ്പിപുരയിൽ ഗതാഗത കുരുക്ക് രൂക്ഷമാവുന്നു. റിങ് റോഡ് ജംഗ്ഷനിലും കുരുക്കുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ മൈസൂരു നഗരത്തിലെ തിരക്ക് ഒഴിവാക്കാൻ റിങ് റോഡിനെയാണ് ആശ്രയിക്കുന്നത്.അത് കൊണ്ട് തന്നെ ഗതാഗത കുരുക്ക് രൂക്ഷമാവുന്നത്.

Read More

ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിൽ ടിടി മൂത്രമൊഴിച്ചു

ഡൽഹി: ഉറങ്ങിക്കിടന്ന യാത്രക്കാരിയുടെ തലയിലേക്ക് ടിടി മൂത്രമൊഴിച്ചതായി പരാതി. ഞായറാഴ്ച രാത്രി അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസിലാണ് സംഭവം. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടി മുൻ കുമാർ മൂത്രമൊഴിച്ചത്. യുവതി ബഹളംവച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി തിങ്കളാഴ്ച പുലർച്ചെ കൊൽക്കത്തയിലെത്തിയപ്പോൾ അന്പലം പോലീസിന് കൈമാറി. രാജേഷിന്റെ പരാതിയിൽ ടിടിയെ ഉടൻ പോലീസ് കസ്റ്റഡിയിലെടുത്തു. ടിടി അമിതമായി മദ്യപിച്ചിരുന്നെന്ന് യാത്രക്കാർ പറഞ്ഞതായി പോലീസ് അറിയിച്ചു.

Read More

എച്ച് 3 എൻ 2 : സ്വയം ചികിത്സ അപകടകരമെന്ന് വിദഗ്ധർ

ബെംഗളൂരു:എച്ച്3എൻ2 വൈറസ് മൂലമുള്ള പനി ബാധിച്ച് സംസ്ഥാനത്തും ഹരിയാനയിലും ഒരാൾ വീതം മരിച്ച പശ്ചാത്തലത്തിൽ രോഗികൾ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടർമാർ. ഇൻഫ്ലുവൻസ എ സബ്ടൈപ്പ് വൈറസ് പുതിയതല്ലെന്നും എന്നാൽ ഇത് ബാധിച്ചവർക്ക് ദീർഘമായി നീളുന്ന ചുമയുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. സ്വയംചികിത്സ അപകടമാണ്. എച്ച്3എൻ2 പിടിപെടാതിരിക്കാൻ ശുചിത്വം പാലിക്കൽ, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കൽ, കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ പാലിക്കേണ്ടതുണ്ട്. രോഗം സംബന്ധിച്ച് ആശങ്കപ്പെടേണ്ട. സാംക്രമിക രോഗമുണ്ടാക്കുന്ന വൈറസുകളല്ല എച്ച്3എൻ2. ചുമ, തൊണ്ടവേദന, കുളിർ, പനി, ജലദോഷം തുടങ്ങിയവയാണ്…

Read More

എയർഹോസ്റ്റസിന്റെത് കൊലപാതകം, തള്ളിയിട്ട് കൊന്നതെന്ന് പോലീസ്

ബെംഗളൂരു : കോറമംഗലയിലെ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ നാലാം നിലയില്‍ നിന്നുവീണ് എയര്‍ഹോസ്‌റ്റസ് മരിച്ച സംഭവം കൊലപാതകമെന്ന് ബെംഗളൂരു പോലീസ്. യുവതിയുടെ മുന്‍ കാമുകനും കാസര്‍കോട് സ്വദേശിയുമായ ആദേശിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തതായും പോലീസ് അറിയിച്ചു. എയര്‍ഹോസ്‌റ്റസിന്‍റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കോറമംഗല പോലീസിന്‍റെ നടപടി. സംഭവത്തില്‍ പോലീസ് സാഹചര്യത്തെളിവുകളും ശാസ്ത്രീയ – സാങ്കേതിക തെളിവുകളും ശേഖരിച്ചുവരികയാണ്. എയര്‍ ഹോസ്‌റ്റസ് അര്‍ച്ചന ധിമാന്‍ (28) ആണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ഞായറാഴ്‌ച മരിച്ചത്.

Read More

സ്വപ്നയുടെ പരാതിയിൽ വിജേഷിനെതിരെ പോലീസ് കേസെടുത്തു

ബെംഗളൂരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിജേഷ് പിള്ളയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. കെ ആര്‍ പുര പോലീസ് സ്റ്റേഷനില്‍ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്നയും വിജേഷും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസെടുത്ത സാഹചര്യത്തില്‍ വിജേഷ് പിള്ള ബെംഗളൂരു കെ ആര്‍ പുര സ്റ്റേഷനില്‍ ഹാജരാകണം. കേസില്‍ ഇപ്പോള്‍ പ്രാഥമിക അന്വേഷണമാണ് പോലീസ് നടത്തിയിരിക്കുന്നത്. കൂടിക്കാഴ്ച നടത്തിയ ദിവസത്തെ ഹോട്ടല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സ്വപ്ന…

Read More

നഗരത്തെ ഭീതിയിലാഴ്ത്തി സീരിയൽ കില്ലർ, 3 കൊലപാതകങ്ങൾക്ക് പിന്നിലും സീരിയൽ കില്ലറോ??

ബെംഗളൂരു: നഗരത്തെ ഞെട്ടിച്ച് വീണ്ടും വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച രാവിലെ ബയ്യപ്പനഹള്ളി എം.വിശേശ്വരയ്യ ടെർമിനൽ സ്റ്റേഷനിലാണ് വീപ്പയിൽ മൃതദേഹം കണ്ടെത്തിയത്. തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 31 നും 35 നും ഇടയിൽ പ്രായം തോന്നുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച മൂന്നു പേർ ചേർന്ന് ഓട്ടോറിക്ഷയിൽ സ്റ്റേഷൻ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ട്രെയിനിലാണ് മൃതദേഹം എത്തിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു.…

Read More

എക്സ്പ്രസ്സ്‌ വേയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം

bengaluru mysuru express way

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ് വേയിലെ ടോള്‍ പിരിവിനെതിരെ ശക്തമായ പ്രതിഷേധം. കോണ്‍ഗ്രസും കന്നഡ അനുകൂല സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്‍തൂരി കര്‍ണാടക പീപ്പിള്‍സ് ഫോറം, നവനിര്‍മാണ്‍ ഫോറം, ജന്‍ സാമിയ ഫോറം, കന്നഡിഗര്‍ ഡിഫന്‍സ് ഫോറം, കരുനാഡ സേന തുടങ്ങി നിരവധി കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. തുടക്കം മുതല്‍ നാട്ടുകാരും സംഘടനകളും ടോള്‍ പിരിവിനെ ശക്തമായി എതിര്‍ത്തിരുന്നു. കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ദേശീയ അതോറിറ്റി ടോള്‍ പിരിവുമായി മുന്നോട്ട് പോയത്. ഇതോടെ ദേശീയപാത അതോറിറ്റിക്കെതിരെ കന്നഡ അനുകൂല…

Read More

പെലിക്കൻ സിഗ്നൽ; ഇനി സ്വയം റെഡ് സിഗ്നൽ നൽകി റോഡ് മുറിച്ചു കടക്കാം

ബെംഗളൂരു: കാൽനട യാത്രക്കാർക്ക് ഗതാഗതം സ്വയം നിയന്ത്രിക്കാൻ കഴിയുന്ന പെലിക്കൻ സിഗ്നൽ നഗരത്തിലും. ആദ്യഘട്ടത്തിൽ മഹാദേവപുര സോണിലെ 10 ജംഗ്ഷനുകളിൽ ആണ് സ്ഥാപിക്കുന്നത്. ബിബിഎംപി യും ട്രാഫിക് പോലീസും ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതി വിദേശ രാജ്യങ്ങളിൽ സാധാരണമാണ്. തിരക്കേറിയ റോഡുകളിൽ സ്വയം സിഗ്നൽ തെളിയിച്ച് റോഡ് മുറിച്ചു കടക്കാൻ കാൽനട യാത്രക്കാരെ സഹായിക്കുന്ന സംവിധാനം ആണ് പെലിക്കൻ സിഗ്നൽ.

Read More

സ്വകാര്യ പങ്കാളിത്തത്തോടെ 11 ജില്ലകളിൽ മെഡിക്കൽ കോളേജുകൾ 

ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ 11 ജില്ലകളിലെ മെഡിക്കൽ കോളേജുകൾ നിർമ്മിക്കുമെന്ന് സർക്കാർ. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചു. തുമക്കുരു, ദാവനഗരെ, ചിത്രദുർഗ, ബാഗൽകോട്ട്, കോലാർ, ദക്ഷിണ കന്നഡ, ഉടുപ്പി, ബെംഗളൂരു റൂറൽ, വിജയനഗര, രാമനഗര നഗരത്തിലാണ് മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്. നിലവിൽ 57 മെഡിക്കൽ കോളേജുകളാണ് സംസ്ഥാനത്തുള്ളത്.

Read More

ഉദ്ഘാടനത്തിന് പിന്നാലെ അപകടം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗ പാത തുറന്നതിനു പിന്നാലെ അപകടം. കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മണ്ഡ്യ മദൂരിലെ ഉദ്ഘാടന വേദിക്ക് സമീപമാണ് അപകടം നടന്നത്. കാർ ഇടിച്ച് മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു. നവീകരിച്ച പാതയിൽ കഴിഞ്ഞ ആറു മാസത്തിനിടെ 335 അപകടങ്ങളിലായി 84 പേരാണ് മരിച്ചത്. മണിക്കൂറിൽ 100 കിലോ മീറ്റർ വരെയാണ് അതിവേഗ പാതയിലെ അനുവദനീയ വേഗം. എന്നാൽ കൂടുതൽ അപകടങ്ങളും നടന്നത് അമിത വേഗതയാൽ ആണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അമിത വേഗത കണ്ടെത്തുന്നതിനുള്ള…

Read More
Click Here to Follow Us