പട്‌ന: ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിച്ച് സീരിയൽ കിസ്സർ. ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രി കോമ്പൗണ്ടില്‍ ഫോണ്‍ ചെയ്യുകയായിരുന്ന യുവതിയെ മതില്‍ ചാടികടന്നെത്തി ബലമായി ചുംബിക്കുന്ന ‘സീരിയല്‍ കിസ്സറു’ടെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. #WATCH बिहार: जमुई में महिला स्वास्थ्यकर्मी को जबरन किस करने का वीडियो वायरल हुआ। DSP अभिषेक कुमार सिंह ने बताया, "पुलिस आरोपी की तलाश कर रही है। विभिन्न धाराओं में मामला दर्ज़…
Read MoreMonth: March 2023
മുസ്ലിം പള്ളിക്ക് നേരെ ആക്രമണം; ഹവേരിയിൽ സംഘർഷാവസ്ഥ
ബെംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിൽ ഘോഷയാത്രയ്ക്കിടെ മുസ്ലീം വീടുകൾക്കും പള്ളിക്കും നേരെ കല്ലേറ്. സംഭവത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്ത പോലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സങ്കൊല്ലി രായണ്ണയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തുകയായിരുന്നു. ഘോഷയാത്ര സമാധാനപരമായിരുന്നുവെങ്കിലും മുസ്ലീം പ്രദേശത്ത് പ്രവേശിച്ചതോടെ ഏതാനും അക്രമികൾ വീടുകൾക്കും പള്ളിക്കും നേരെ കല്ലെറിയുകയായിരുന്നു. ഘോഷയാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാൽ വലിയ സംഘർഷം ഒഴിവാക്കാൻ കഴിഞ്ഞെന്നും കുറ്റവാളികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും ഹവേരി പോലീസ് സൂപ്രണ്ട് ശിവകുമാർ പറഞ്ഞു. ഒരു ഓട്ടോ ഡ്രൈവറെ സംഘം ആക്രമിക്കുകയും…
Read Moreബെംഗളൂരു – മൈസൂരു എക്സ്പ്രസ്സ് വേ ടോൾ നിരക്കുകൾ; ഇളവുകൾ എന്നിവ അടങ്ങുന്ന വിശദാംശങ്ങൾ
ബെംഗളൂരു: കാർ, ജീപ്പ്, വാൻ – 135 രൂപ 205 , 4525 ലൈറ്റ് കൊമേർഷ്യൽ വെഹിക്കിൾ , ഗുഡ്സ് വെഹിക്കിൾ, മിനി ബസ് – 220 , 330 ,7315 ബസ്, ലോറി – 460, 690, 15325 കൊമേർഷ്യൽ വെഹിക്കിൾ – 500 , 750 16715 ഹെവി കൺസ്ട്രക്ഷൻ വെഹിക്കിൾ, ഏർത് മൂവിങ് എക്യുമെന്റസ് ; 720, 1080, 24030 ഓവർ സൈഡഡ് വെഹിക്കിൾ (7 ആക്സിലിൽ കൂടുതൽ) – 880, 1315, 29255 നിരക്കുകളിൽ ഇളവ് – 24 മണിക്കൂറിനുള്ളിൽ മടക്കയാത്രയ്ക്ക്…
Read Moreവീണ്ടും തലപൊക്കി കോവിഡ്; സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന. ആകെ സജീവ കോവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ചയോടെ 510 ആയി ഉയർന്നു. മാസങ്ങൾക്ക് ശേഷമാണ് കോവിഡ് രോഗികളുടെ എണ്ണം 500-ന് മുകളിലെത്തുന്നത്. നിലവിൽ സംസ്ഥാനത്തെ പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 2.6 ശതമാനമാണ്. അതേസമയം ഭയക്കേണ്ട സാഹചര്യങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേർക്കും കാര്യമായ ലക്ഷണങ്ങളില്ല. ആഘോഷപരിപാടികളുടെ എണ്ണം കൂടിയതും മുഖാവരണം ധരിക്കുന്നത് പൂർണമായും ഒഴിവാക്കിയും രോഗികളുടെ എണ്ണം വർധിക്കുന്നതിന് ഒരു പരിധിവരെ കാരണമായതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.കോവിഡ് ഭീതി പൂർണമായി…
Read Moreചർച്ചകൾ ഫലം കണ്ടില്ല; സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യത
ബെംഗളൂരു: ശമ്പള വർധന സംബന്ധിച്ച ചർച്ചകൾക്കുള്ള ഊർജ മന്ത്രി വി സുനിൽ കുമാറിന്റെ ആഹ്വാനങ്ങൾ കെപിടിസിഎല്ലിലെയും വൈദ്യുതി വിതരണ കമ്പനികളിലെയും ജീവനക്കാരും നിരസിച്ചതിനാൽ വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യതഉള്ളതായി റിപ്പോർട്ടുകൾ. നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ സംസ്ഥാന സർക്കാരിന് മറ്റൊരു മോശം വാർത്തയാണ് വൈദ്യുതി വിതരണ കമ്പനി ജീവനക്കാരുടെ സമരാഹ്വാനം. മെച്ചപ്പെട്ട വേതനത്തിനായി മാർച്ച് 21 മുതൽ പണിമുടക്കുമെന്ന് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ (ആർടിസി) നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സമരവുമായി മുന്നോട്ട് പോകുമെന്നും ചർച്ചയ്ക്ക് ഇല്ലെന്നും കർണാടക ഇലക്ട്രിസിറ്റി…
Read Moreലഗേജിന് അമിതനിരക്ക് ; വിമാനത്താവളത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ച് യാത്രക്കാരന്റെ പ്രതിഷേധം.
ബെംഗളൂരു : അമിതനിരക്കിനെത്തുടർന്ന് ലഗേജിലുള്ള വസ്ത്രങ്ങളും ഭക്ഷണവും ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലുപേക്ഷിച്ച് യാത്രക്കാരൻ. ബെലഗാവി സ്വദേശി കാർത്തിക് സുരാജ് പാട്ടീലാണ് (23) വസ്ത്രങ്ങൾ ഉപേക്ഷിച്ചത്. തുടർന്ന്, എയർ ഏഷ്യയുടെ ഓഫീസിൽ പരാതിനൽകി. ഈമാസം അഞ്ചിന് ബെംഗളൂരുവിൽനിന്ന് ക്വലാലംപുരിലേക്ക് പോകാനായിരുന്നു കാർത്തിക്, എയർ ഏഷ്യ വിമാനം ബുക്കുചെയ്തത്. എയർ ഏഷ്യയുടെ വെബ്സൈറ്റിൽ കാണിച്ചതുപ്രകാരം 20 കിലോഗ്രാമിന്റെ ലഗേജ് കൈയിൽക്കരുതി. 15 കിലോഗ്രാമിന് മുകളിലുള്ള ഓരോ കിലോഗ്രാമിനും 500 രൂപയായിരുന്നു വെബ്സൈറ്റിൽ കാണിച്ചത്. എന്നാൽ, വിമാനത്താവളത്തിലെത്തിയപ്പോൾ കിലോഗ്രാമിന് 2000 രൂപവീതം നൽകാൻ എയർ ഏഷ്യ ഉദ്യോഗസ്ഥർ…
Read Moreസമൂസ വിറ്റ് ദമ്പതികൾ പ്രതിദിനം സമ്പാദിക്കുന്നത് 12 ലക്ഷം
ബെംഗളൂരു: ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന ശമ്പള പാക്കേജുകളോടെ സുരക്ഷിതമായ ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് സമൂസ കച്ചവടത്തിലേക്ക് ദമ്പതികളായ ശിഖർ വീർ സിഗും നിധി സിഗും വഴി മാറുന്നത്. ഹരിയാനയില്‍ ബയോടെക്‌നോളജിയില്‍ ബിടെക് കോഴ്സ് ചെയ്യുന്നതിനിടെയാണ് ശിഖര്‍ വീര്‍ സിംഗും നിധി സിംഗും ആദ്യമായി കണ്ടുമുട്ടുന്നത്. ശിഖര്‍ പിന്നീട് ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലൈഫ് സയന്‍സസില്‍ നിന്ന് എംടെക് നേടി. ബയോകോണിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി കരിയര്‍ ആരംഭിച്ചു. നിധിയും ഗുരുഗ്രാമിലെ ഒരു ഫാര്‍മ കമ്പനിയില്‍ വര്‍ഷം 30 ലക്ഷം ശമ്പള പാക്കേജുള്ള ജോലിയില്‍ പ്രവേശിച്ചു.…
Read Moreസ്കൂളിനും വീടിനും നേരെ കല്ലേറ്: 15 പേർ അറസ്റ്റിൽ
ബെംഗളുരു: ഹാവേരിയില്‍ വീടുകള്‍ക്കും സ്കൂളിനും ആരാധനാലയത്തിനും നേരെ കല്ലേറ്. ഹിന്ദുത്വ സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തില്‍ 15 പേരെ കസ്റ്റഡിയിലെടുത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി പോലീസ് പറഞ്ഞു. ആക്രമണം പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായി. സാംഗൊളി രായന്നയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തിയിരുന്നു. റാലി ഒരു പ്രദേശത്തു കൂടി കടന്നുപോയപ്പോള്‍ അവരില്‍ ചിലര്‍ അവിടുത്തെ വീടുകള്‍ക്കും പള്ളിക്കും വിവിധ സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയായിരുന്നു. ലോറിയും കാറും ബൈക്കുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളും അടിച്ചു തകര്‍ത്ത…
Read More‘ഫാമിലി’ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ
ബെംഗളൂരു: ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച നിരൂപക പ്രശംസ നേടിയ ‘ഫാമിലി’, 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തു.14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2023 മാര്‍ച്ച് 23 മുതല്‍ 28 വരെ നടക്കും. സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളും ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നു. സൂക്ഷ്മമായ പ്രകടനങ്ങള്‍, കാവ്യാത്മകമായ ഛായാഗ്രഹണം, ചിന്തോദ്ദീപകമായ പ്രമേയങ്ങള്‍ എന്നിവയാല്‍ സിനിമ നിരൂപകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. സോണി’ എന്ന പ്രധാനവേഷത്തില്‍ വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
Read Moreകുമാരസ്വാമിയുടെ മകന് ചെക്ക് പറഞ്ഞ് കോൺഗ്രസ്
ബെംഗളൂരു: ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരെ രാമനഗര മണ്ഡലത്തില്‍ ഡികെ സുരേഷിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജെഡിഎസിന്റെ കോട്ടയും വൊക്കലിഗ സമുദായത്തിന്റെ ശക്തി കേന്ദ്രവുമായ രാമനഗരയില്‍ ഡികെ സുരേഷ് മല്‍സരിച്ചാല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി ഇത് മാറും. നിഖില്‍ കുമാരസ്വാമി ആദ്യം മല്‍സരത്തിന് ഇറങ്ങിയത് മണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലാണ്. അന്ന് ബിജെപിയുടെ പരസ്യ പിന്തുണയും കോണ്‍ഗ്രസിന്റെ പ്രാദേശിക പിന്തുണയും ലഭിച്ചത് സുമലതക്കായിരുന്നു. എങ്കിലും ആത്മവിശ്വാസത്തില്‍ ഒട്ടും കുറവില്ലാതെയാണ് നിഖില്‍ കുമാരസ്വാമി…
Read More