നീണ്ട ഒരു വർഷത്തെ ജയിൽ വാസം ; ബിനീഷ് കോടിയേരിക്ക് ജാമ്യം

ബെംഗളൂരു : ബെംഗളൂരു ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തിന് ശേഷം ബിനീഷ് കോടിയേരിക്ക് ജാമ്യം. ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് എംജി ഉമയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായിട്ട് നാളെ ഒരു വർഷം പൂർത്തിയാവാനിരിക്കെയാണ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇന്നു വൈകിട്ടോ നാളെയോ ബിനീഷ് പരപ്പന അഗ്രഹാര ജയിലിൽനിന്നു പുറത്തിറങ്ങും.

രാ​ജ്യ​ത്ത് മു​ന്നൂ​റ് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം ന​ട​ത്തി​യ​വ​ര്‍​ക്ക് വ​രെ ജാ​മ്യം ല​ഭി​ച്ച​പ്പോ​ള്‍ വെ​റും അ​ഞ്ചു​കോ​ടി​യു​ടെ ക​ള്ള​പ്പ​ണ ആ​രോ​പ​ണ​ത്തി​ല്‍ ത​നി​ക്ക് എ​ന്തു​കൊ​ണ്ട് ജാ​മ്യം ന​ല്‍​കു​ന്നി​ല്ലെ​ന്ന് ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ബി​നീ​ഷ് ചോ​ദി​ച്ചി​രു​ന്നു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു

ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മുൻപാകെ ഹാ​ജ​രാ​യ ബി​നീ​ഷി​നെ 2020 ഒ​ക്ടോ​ബ​ര്‍ 29നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നാ​യി ബെം​ഗ​ളൂ​രു ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ ബി​നീ​ഷ് സ​ഹാ​യി​ച്ച​തെ​ന്നാ​ണ് ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് ബി​നീ​ഷ്.

അ​നൂ​പ് മു​ഹ​മ്മ​ദ്, ബി​ജേ​ഷ് ര​വീ​ന്ദ്ര​ന്‍ എ​ന്നീ പ്ര​തി​ക​ളു​മാ​യി ബി​നീ​ഷ് ബ​ന്ധം സ്ഥാ​പി​ച്ച​ത് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്ത​ത്തോ​ടെ​യാ​ണെ​ന്നും ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി അ​നൂ​പ് മു​ഹ​മ്മ​ദ് ബി​നീ​ഷി​ന്‍റെ ബെ​നാ​മി​യാ​ണെ​ന്ന് നേ​ര​ത്തെ​ത​ന്നെ ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു

ഏ​ഴ് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ബി​നീ​ഷ് 5.17 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി. ഇ​തി​ല്‍ 1.22 കോ​ടി രൂ​പ​യ്ക്ക് മാ​ത്ര​മാ​ണ് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ച്ച​തെ​ന്നും രേ​ഖ​ക​ള്‍ സ​ഹി​തം കു​റ്റ​പ​ത്ര​ത്തി​ല്‍ വി​വ​രി​ക്കു​ന്നു.

http://h4k.d79.myftpupload.com/archives/75739

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം
[masterslider id="10"]

Related posts