ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് ഉപയോഗിക്കുന്ന വാഹനങ്ങൾ ഇന്ന് മുതൽ ടോൾ ടാക്സ് നൽകണം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മാർച്ച് 14 ഇന്ന് മുതൽ രാവിലെ 8 മണി മുതൽ എക്‌സ്പ്രസ് വേയുടെ ബെംഗളൂരു-നിദാഘട്ട വിഭാഗത്തിൽ ടോൾ പിരിവ് ആരംഭിച്ചു. വാഹനങ്ങളെ ആറായി തരം തിരിച്ചിട്ടുണ്ട് എന്നും ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ യാത്രയ്ക്ക് വാഹനത്തിന്റെ വിഭാഗമനുസരിച്ച് 135 രൂപ മുതൽ 880 രൂപ വരെയാണ് നിരക്ക് എന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ ട്രിപ്പിൻ കാർ ഉടമകൾക്ക് 135 രൂപ നൽകണം. ഒരു…
Read MoreMonth: March 2023
റെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ യുവതിയുടെ അഴുകിയ മൃതദേഹം
ബെംഗളൂരു എസ്.എം.വി.ടി റെയിൽവെ സ്റ്റേഷനിലെ ഡ്രമ്മിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. മൂന്ന് മാസത്തിനിടെ ബെംഗളൂരുവിലെ സ്റ്റേഷനിൽ ഇത് മൂന്നാം തവണയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇതൊരു സീരിയൽ കില്ലിംഗ് ആണെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ രാവിലെ മുതൽ ടെർമിനലിൽ ദുർഗന്ധം വമിച്ചെങ്കിലും അതിൻറെ ഉറവിടം അറിയാത്തത് പ്രൊഡക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലിനോട് ചേർന്നുള്ള ഡ്രമ്മിലാണ് മൃതദേഹം കണ്ടെത്തിയത്. ആർപിഎഫ് ഉദ്യോഗസ്ഥർ അത് സീൽ ചെയ്തു രാത്രി 7.30 ഓടെ ബൈയപ്പന ഹള്ളി ഉടൻ…
Read Moreകൈക്കൂലി നൽകിയില്ല, മർദ്ദനമേറ്റ യുവാവ് മരിച്ചു
ബെംഗളൂരു: ഭവന പദ്ധതിക്ക് കീഴിൽ വീട് അനുവദിച്ചതിന് കൈക്കൂലി വിസമ്മതിച്ചതിനെ തുടർന്ന് മർദ്ദനമേറ്റ ബസവരാജ് ചികിത്സക്കിടെ മരിച്ചു. ജവർഗിയിലെ ആന്ദോളനിലാണ് സംഭവം. വീട് അനുവദിച്ചതിന് ആന്ദോളന പഞ്ചായത്ത് വൈസ് പ്രസിഡന്റെ ഭർത്താവ് സിദ്ധപ്പയും മകൻ ഗുരുരാജുമാണ് ബസവരാജിനോട് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് മർദ്ദിച്ചത്.
Read Moreവിഷുവിന് നാട്ടിലേക്ക്, ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു
ബെംഗളൂരു: കേരള, കർണാടക ആർടിസി ബസുകളിലെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഏപ്രിൽ 11,12,13 ദിവസങ്ങളിൽ ആയിരിക്കും ഏറ്റവും തിരക്ക് ഉണ്ടാകാൻ സാധ്യത എന്നതിനാൽ ഏപ്രിൽ 12 നുള്ള ബുക്കിങ് ആണ് ഇപ്പോൾ ആരംഭിച്ചത്. ഏപ്രിൽ 5,6,7 തിയ്യതികളിൽ ആണ് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്നത്. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. തത്കാൽ ടിക്കറ്റുകൾ മാത്രമാണ് ബാക്കി ഉള്ളത്. മുൻകൂട്ടി സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചാൽ മാത്രമേ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഈ വിഷുവിന് നാട്ടിൽ എത്താൻ സാധിക്കൂളൂ.
Read Moreനരേന്ദ്ര മോദിയെ അധികാരത്തിൽ എത്തിക്കാൻ കഠിനാധ്വാനം ചെയ്യും ; യെദ്യൂരപ്പ
ബെംഗളൂരു: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ബി.ജെ.പി കഠിനാധ്വാനം ചെയ്യുമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ. വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി പാര്‍ട്ടി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രധാനമന്ത്രിക്ക് എന്നില്‍ വിശ്വാസമുണ്ട്. എനിക്ക് അദ്ദേഹത്തിലും വിശ്വാസമുണ്ട്. മോദിജി വീണ്ടും പ്രധാനമന്ത്രിയായി വരുന്നത് ഉറപ്പിക്കാനായി, ലോകസഭ തെരഞ്ഞെടുപ്പിലും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്യും.’ യെദ്യൂരപ്പ പറഞ്ഞു. ജനങ്ങളുടെ പ്രതികരണം ബി.ജെ.പിക്ക് അനൂകൂലമായിട്ടാണ്. ബി.ജെ.പി ഭൂരിപക്ഷത്തോടെ വിജയിക്കുകയും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം…
Read Moreകേരളത്തിലേക്ക് ‘അംബാരി ഉത്സവ്’ കൂടുതൽ സർവീസുകൾക്ക് ഒരുങ്ങുന്നു
ബെംഗളൂരു: വിഷുത്തിരക്ക് ആരംഭിച്ചതോടെ കർണാടക ആർടിസി യുടെ എസി മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് അംബാരി ഉത്സവ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ബെംഗളൂരു- കോട്ടയം സർവീസ് ആണ് നിലവിൽ പരിഗണനയിൽ ഉള്ളത്. നിലവിൽ എറണാകുളം 2 ഉം തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകൾ വീതാമാണുള്ളത്. 50 വോൾവോ സ്ലീപ്പർ ബസുകളിൽ ആദ്യം ലഭിച്ച 16 ബസുകൾ ആണ് കഴിഞ്ഞ മാസം സർവീസ് ആരംഭിച്ചത്. ബാക്കി ബസുകൾ കൂടി നിരത്തിൽ ഇറങ്ങുന്നതോടെ കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം കൂടും.
Read Moreകൈക്കൂലി വാങ്ങിയ എംഎൽഎ ക്കെതിരെ മോദി എന്തേ മിണ്ടാത്തത് ; സിദ്ധരാമയ്യ
ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രംഗത്ത്. ബെംഗളുരു – മൈസുരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെയാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്. വികസനത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോദി, ബി ജെ പി എം എല്‍ എ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തതെന്ന് സിദ്ധരാമയ്യ ചോദിച്ചു. എം എല്‍ എമാര്‍ വാങ്ങുന്ന കൈക്കൂലിയുടെ ഒരു പങ്ക് മോദിക്കും കിട്ടുന്നുണ്ടോ എന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി പരിഹസിച്ചു. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണ് കര്‍ണാടകത്തിലേതെന്ന് തെളിഞ്ഞുവെന്നും, മുന്‍ പ്രധാനമന്ത്രി അടല്‍…
Read Moreഐ.എസ്.എൽ ഫൈനൽ ചിത്രം തെളിഞ്ഞു: ബെംഗളൂരുവിന് എതിരാളികള്‍ എടികെ മോഹന്‍ ബഗാന്‍
ബെംഗളൂരു: ഐഎസ്എല്‍ കലാശപോരാട്ടത്തില്‍ ബെംഗളൂരുവിന് എതിരാളികള്‍ എടികെ മോഹന്‍ ബഗാന്‍. സെമിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് നിലവിലെ ചാമ്പ്യമാരായ ഹൈദരാബാദിനെ എടികെ പരാജയപ്പെടുത്തിയത്. രണ്ടാംപാദത്തിലെ നിശ്ചിത ടൈമിലും എക്സ്ട്രാടൈമിലും ഗോള്‍ കണ്ടത്താന്‍ ഇരുടീമുകള്‍ക്കും സാധിക്കാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് മറികടന്നാണ് എടികെ ഫൈനലിലെത്തുന്നത്. ഹൈദരാബാദിന്റെ മൈതാനത്ത് നടന്ന ആദ്യപാദത്തിലും ഇരുടീമും ഗോളടിക്കാതെ പിരിയുകയായിരുന്നു. ശനിയാഴ്ച്ച ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം.
Read Moreആംബുലൻസ് ഇടിച്ച് യുവാവ് മരിച്ചു
ബെംഗളൂരു: ആംബുലന്‍സ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. കൗപുവിലുണ്ടായ അപകടത്തില്‍ മംഗളൂരു കമ്പ ഉച്ചില നാരായണ ഗുരു റോഡിലെ ശേഖര ദേവഡിഗയുടേയും സുഭദ്ര ദേവഡിഗയുടേയും മകന്‍ റിതേഷ് ദേവഡിഗ (35) യാണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് ഉഡുപി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ആംബുലന്‍സ് കാലിയായിരുന്നിട്ടും കുതിച്ചാണ് വന്നതെന്ന് ദൃക്‌സാക്ഷികള്‍ കൗപ് പോലീസിനോട് പറഞ്ഞു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreമറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റിൽ
ചെന്നൈ; തിളച്ച എണ്ണ കാമുകന്റെ ദേഹത്ത് ഒഴിച്ച യുവതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഈറോഡിലായിരുന്നു സംഭവം. വര്‍ണപുരം സ്വദേശിയായ കാര്‍ത്തി(27)യെയാണ് ബന്ധു കൂടിയായ മീനാദേവി ആക്രമിച്ചത്. കാര്‍ത്തിയുടെ ശരീരത്തില്‍ മീനാദേവി എണ്ണ ഒഴിച്ചത് ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങിയെന്ന് ആരോപിച്ചാണ്. ഇരുവരും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കാര്‍ത്തി മീനാദേവിയെ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ത്തി മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കാന്‍ പോവുകയാണെന്ന് മീനാദേവി അറിഞ്ഞതിനെ തുടര്‍ന്ന് കാര്‍ത്തിയുമായി അവര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ വഴക്കിലാണ് കാര്‍ത്തിയുടെ ദേഹത്ത് തിളച്ച എണ്ണ യുവതി ഒഴിച്ചത്. കാര്‍ത്തിയുടെ…
Read More