ചന്ദ്രയാൻ -3; സുപ്രധാന പരീക്ഷണം; വിജയകരമായി പൂർത്തിയാക്കി

ബെംഗളൂരു: ചന്ദ്രയാന്‍ 3 വിക്ഷേപണ പേടകത്തിന്റെ സുപ്രധാന പരീക്ഷണം ബെംഗളൂരുവിലെ യു. ആര്‍. റാവു സാറ്റലൈറ്റ് സെന്ററില്‍ വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണസമയത്തെ പ്രകമ്പനവും ശബ്ദവിസ്‌പോടനവും ഉള്‍ക്കൊള്ളുനതിനുനുള്ള പേടകത്തിന്റെ ശേഷി അളക്കുന്ന പരീക്ഷണമാണ് ഇസ്രോ വീജയകരമായി നടത്തിയത്. ഇസ്രോയുടെ ബെംഗളൂരുയുആര്‍ റാവു സാറ്റ്‌ലൈറ്റ് സെന്ററില്‍ മാര്‍ച്ച് ആദ്യവാരമായിരുന്നു പരീക്ഷണം. പേടകം വിക്ഷേപണയോഗ്യമാണോയെന്ന് കണ്ടെത്തുന്ന പരീക്ഷണമാണ് നടന്നതെന്ന് ഇസ്രോ വ്യക്തമാക്കി. പ്രൊപ്പല്‍ഷന്‍, ലാന്‍ഡര്‍, റോവര്‍ എന്നീ മൂന്ന് ഘട്ടങ്ങളാണ് പേടകത്തിനുള്ളത്.

Read More

കോളിളക്കം സൃഷ്ട്ടിച്ച മലയാള ചിത്രം ‘കസബ’ തമിഴ് വെർഷൻ റിലീസിന്

രൺജി പണിക്കരുടെ മകൻ നിധിൻ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് കസബ. നിരവധി പൊലീസ് കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ ഏറെ വ്യത്യസ്ത പൊലീസ് വേഷമായിരുന്നു കസബയിലേത്. ബോക്സ് ഓഫീസിൽ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും മമ്മൂട്ടി അവതരിപ്പിച്ച രാജൻ സക്കറിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ന് നിരവധി വിമർശനങ്ങളും വിവാദങ്ങളും സിനിമയ്ക്ക് എതിരെ തലപൊക്കിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് വർഷങ്ങൾക്ക് ഇപ്പുറം കസബയുടെ തമിഴ് വെർഷൻ റിലീസ് ചെയ്യുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ‘സർക്കിൾ’ എന്നാണ് തമിഴ് വെർഷന്റെ പേര്. ഈ…

Read More

പഠാന്‍ ഒടിടി റിലീസിലേക്ക്; വെട്ടി മാറ്റിയ രംഗം ഒടിടിയിൽ കാണാമെന്ന് സംവിധായകൻ

ബോളിവുഡ് സിനിമ ലോകത്തിന് പുതിയ ഉണര്‍വ് നല്‍കിയ സിനിമയാണ് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 1000 കോടിയിലെത്തുകയും ചെയ്തു. ‘പഠാന്‍’ എന്ന കഥാപാത്രത്തിന്‍റെ യാഥാര്‍ത്ഥ പേര് എന്ത് എന്ന് സൂചന നല്‍കുന്ന രംഗം ചിത്രത്തിൽ ഇല്ലെങ്കിലും ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാം എന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തിയ സിനിമ 50 ദിവസത്തെ തിയേറ്ററുകളിലെ പ്രദര്‍ശനവും കഴിഞ്ഞ് മുന്നേറുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചാണ് പുതിയ ചര്‍ച്ചകള്‍. റിലീസ് ചെയ്ത് 56 ദിവസങ്ങള്‍ക്ക് ശേഷമാണ്…

Read More

ബെംഗളൂരു ടെർമിനലിലെ വീപ്പയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞ് പോലീസ്

ബെംഗളൂരു: ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനലിലെ മാലിന്യ വീപ്പയിൽ നിന്ന് ലഭിച്ച മൃതദേഹം ബീഹാർ സ്വദേഹിനി തമന്നയുടേതെന്ന് (27 ) പോലീസ്. പ്രധാന പ്രതിയായ ഭർത്താവിന്റെ സഹോദരൻ നവാബ് ഉൾപ്പെടെയുള്ള 5 പേർക്കായി തിരച്ചിൽ ആരംഭിച്ചു. കേസിൽ ബീഹാർ സ്വദേശികളായ അതിഥിതൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആനേക്കലിലെ എ.സി. മെക്കാനിക്കായി ജോലിചെയ്യുന്ന ഇന്തി കാബുമായി തമന്നയുടെ വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. തമന്നയുടേത് രണ്ടാം വിവാഹമായിരുന്നു. ഇന്തി കാബിന്റെ ആദ്യത്തെ വിവാഹവും. അതിനാൽ ഇരുവരുടെയും ബന്ധത്തെ ഇന്തി കാബിന്റെ ബന്ധുക്കൾ ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ ദിവസം…

Read More

പൊതുസ്ഥലങ്ങളിലെ പുകവലി നിയന്ത്രണത്തിൽ നഗരത്തിന് മികച്ച നേട്ടം; ബെംഗളൂരുവിന് ആഗോള അംഗീകാരം

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ സ്വീകരിച്ച പുകയില നിയന്ത്രണ നടപടികൾക്ക് ബെംഗളൂരു നഗരത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. 1,50,000 യുഎസ് ഡോളാറാണ് അവാർഡ് തുകയായി നഗരത്തിന് ലഭിച്ചത്. ബെംഗളൂരുവിനെ കൂടാതെ നാല് നഗരങ്ങൾക്ക് കൂടി അവാർഡ് ലഭിച്ചിട്ടുണ്ട്. പുകവലി നിരോധനം സംബന്ധിച്ച നിലവിലുള്ള നിർദേശങ്ങൾ പാലിക്കുന്നതിനുള്ള മികച്ച ശ്രമങ്ങൾക്ക് കൂടിയാണ് ഈ ആദരവെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താക്കൾ അറിയിച്ചു. ഏഥൻസ് (മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കായി), മെക്സിക്കോ സിറ്റി (റോഡ് സുരക്ഷ മെച്ചപ്പെടുത്തൽ), മോണ്ടെവീഡിയോ (ആളുകൾക്ക് മെച്ചപ്പെട്ട പോഷകാഹാരം ലഭ്യമാക്കൽ), വാൻകൂവർ (പൊതുജനാരോഗ്യ ഡാറ്റ കൂടുതൽ ഉൾക്കൊള്ളുന്നതും…

Read More

സംസ്ഥാനത്ത് അടുത്ത മൂന്ന് മാസത്തേക്ക് വൈദ്യുതി മുടക്കം ഉണ്ടാകില്ല

ബെംഗളൂരു: കർണാടകയിൽ അടുത്ത മൂന്ന് മാസത്തേക്ക് വൈദ്യുതി മുടങ്ങില്ലെന്ന് ഊർജ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എസ്‌എസ്‌എൽസി, പിയുസി പരീക്ഷകൾ നടക്കുന്നതിനാൽ വേനൽക്കാലത്ത് വൈദ്യുതി ആവശ്യകത കൂടുതലാണെന്നും ഈ സീസണിൽ തടസ്സമില്ലാതെ വൈദ്യുതി നൽകണമെന്ന് കർഷകരും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എല്ലാ എസ്‌കോമുകളുടെയും പവർ ട്രേഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ബിലഗി പറഞ്ഞു. വിദ്യാർഥികളുടെയും കർഷകരുടെയും താൽപ്പര്യം കണക്കിലെടുത്ത് അഞ്ച് വൈദ്യുതി വിതരണ കമ്പനികൾ (എസ്‌കോം- ബെസ്‌കോം, മെസ്‌കോം, ഹെസ്‌കോം, ജെസ്കോം, സെസ്‌സി മൈസൂർ) ലോഡ് ഷെഡിംഗ് ഇല്ലെന്ന്…

Read More

മൺസൂണിന് മുന്നോടിയായുള്ള ആദ്യ മഴയിൽ നനഞ്ഞ് നഗരം

മൺസൂണിന് മുമ്പുള്ള ആദ്യ മഴയ്ക്ക് ബെംഗളൂരു വ്യാഴാഴ്ച സാക്ഷ്യം വഹിച്ചു. മഗഡി റോഡ്, ജെപി നഗർ, ജ്ഞാനഭാരതി തുടങ്ങിയ പ്രദേശങ്ങളിൽ മാത്രം മഴ പരിമിതപ്പെടുത്തിയപ്പോൾ, ബെംഗളൂരുവിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ താരതമ്യേന കൂടുതൽ മഴ ലഭിച്ചു. കോലാറിനടുത്തുള്ള ബേവഹള്ളി ഗ്രാമത്തിൽ ആലിപ്പഴം പെയ്തതായി റിപ്പോർട്ടുകളുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഐഎംഡി ബെംഗളൂരുവിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അടുത്ത രണ്ട് ദിവസങ്ങളിൽ നഗരത്തിൽ കുറച്ച് പ്രദേശങ്ങളിൽ ചെറിയ മഴ തുടരും. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് ദുർബലമാകുമെന്നും അതിനുശേഷം നഗരം സാധാരണ വേനൽക്കാല കാലാവസ്ഥയിലേക്ക് മടങ്ങുമെന്നും…

Read More

നരേന്ദ്ര മോദിയുടെ നോബൽ സമ്മാന സാധ്യത;അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉപമേധാവി.

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പരിഗണിക്കുന്നവർ ഏറ്റവും കരുത്തനായ വ്യക്തിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന രീതിയിൽ പുരസ്കാര സമിതി ഉപമേധാവി അസ്ലി തോജെ പറഞ്ഞതായി ഇന്നലെ വന്ന മാധ്യമ വാർത്തകൾ തള്ളി അദ്ദേഹം തന്നെ രംഗത്ത് വന്നു. താൻ അങ്ങനെ പറഞ്ഞിട്ടിലെന്ന് അദ്ദേഹം വാർത്താ ഏജൻസികളെ അറിയിച്ചു. യുക്രൈൻ യുദ്ധത്തിൽ നരേന്ദ്ര മോദിയുടെ ഇടപെടലിനേയും ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് റഷ്യക്ക് മുന്നറിയിപ്പ് നൽകിയതിനേയും വാർത്താ ചാനലിൽ അശ്ലീ തോജെ അഭിനന്ദിക്കുന്നുണ്ട്. എന്നാൽ ലോകത്തെ മുതിർന്ന രാഷ്ട്ര തന്ത്രജ്ഞനായ മോദിക്ക് നോബൽ സമ്മാനം ലഭിച്ചാൽ…

Read More

സംസ്ഥാന വ്യാപകമായി പണിമുടക്കി ഡോക്ടര്‍മാര്‍; സമരത്തിൽ വലഞ്ഞ് പൊതുജനം

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന വ്യാപകമായി ഇന്ന് പണിമുടക്കുന്നു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ.പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെജിപിഎംടിഎ), കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയും പങ്കെടുക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണു സമരം. ഇന്ന് സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍, അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടഞ്ഞുകിടക്കും. സ്വകാര്യ…

Read More

നഗരത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് മാലിന്യം ശേഖരിക്കുന്നവർ

ബെംഗളൂരു: മാലിന്യം ശേഖരിക്കുന്നവരുടെ ജോലി ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഖരമാലിന്യ ശേഖരത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിബിഎംപി പൗരകർമ്മിക സംഘം മാർച്ച് 20 മുതൽ പണിമുടക്കുമെന്ന് അറിയിച്ചു. തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധവും തൊഴിലാളികളെ ചൂഷണം ചെയ്യുന്നതുമായതിനാൽ മാലിന്യ ശേഖരണത്തിനുള്ള കരാർ സമ്പ്രദായം ബിബിഎംപി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഐപിഡി സലപ്പ റിപ്പോർട്ട് നടപ്പാക്കുക എന്നത് മറ്റ് ആവശ്യങ്ങളായിരുന്നു. തിങ്കളാഴ്ച ബിബിഎംപി ഹെഡ് ഓഫീസിൽ നൂറുകണക്കിന് തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തുകയും ജോയിന്റ് കമ്മീഷണർക്ക് (ഖരമാലിന്യ സംസ്കരണം) നിവേദനം നൽകുകയും ചെയ്തു. ഹെൽപ്പർമാർ, ലോഡർമാർ, ക്ലീനർമാർ, ഓട്ടോ-ടിപ്പർ ഡ്രൈവർമാർ എന്നിവരുൾപ്പെടെയുള്ള…

Read More
Click Here to Follow Us