പൊതുസ്ഥലങ്ങളിലെ പുകവലി നിയന്ത്രണത്തിൽ നഗരത്തിന് മികച്ച നേട്ടം; ബെംഗളൂരുവിന് ആഗോള അംഗീകാരം

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ സ്വീകരിച്ച പുകയില നിയന്ത്രണ നടപടികൾക്ക് ബെംഗളൂരു നഗരത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. 1,50,000 യുഎസ് ഡോളാറാണ് അവാർഡ് തുകയായി നഗരത്തിന് ലഭിച്ചത്.

ബെംഗളൂരുവിനെ കൂടാതെ നാല് നഗരങ്ങൾക്ക് കൂടി അവാർഡ് ലഭിച്ചിട്ടുണ്ട്. പുകവലി നിരോധനം സംബന്ധിച്ച നിലവിലുള്ള നിർദേശങ്ങൾ പാലിക്കുന്നതിനുള്ള മികച്ച ശ്രമങ്ങൾക്ക് കൂടിയാണ് ഈ ആദരവെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താക്കൾ അറിയിച്ചു.

ഏഥൻസ് (മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കായി), മെക്സിക്കോ സിറ്റി (റോഡ് സുരക്ഷ മെച്ചപ്പെടുത്തൽ), മോണ്ടെവീഡിയോ (ആളുകൾക്ക് മെച്ചപ്പെട്ട പോഷകാഹാരം ലഭ്യമാക്കൽ), വാൻകൂവർ (പൊതുജനാരോഗ്യ ഡാറ്റ കൂടുതൽ ഉൾക്കൊള്ളുന്നതും ആക്സസ് ചെയ്യാവുന്നതുമാക്കുന്നു) എന്നിവയാണ് ആദ്യ അഞ്ച് പട്ടികയിൽ ഇടം നേടിയ മറ്റ് നാല് നഗരങ്ങൾ.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

ലണ്ടനിൽ നടന്ന ആദ്യ പാർട്ണർഷിപ്പ് ഫോർ ഹെൽത്തി സിറ്റിസ് ഉച്ചകോടിയിലാണ് മികച്ച അഞ്ച് നഗരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. 50-ലധികം നഗരങ്ങളിൽ നിന്നുള്ള മേയർമാരെയും ഉദ്യോഗസ്ഥരെയും ഉച്ചകോടി ഒരുമിച്ച് കൊണ്ടുവന്ന് പൊതുജനാരോഗ്യ ആശങ്കകളും ആരോഗ്യകരമായ നഗരങ്ങൾ സൃഷ്ടിക്കാനുള്ള മികച്ച പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ

പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് മേയർമാർക്ക് ശക്തമായ പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് അഞ്ച് നഗരങ്ങൾ തെളിയിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഈ അഞ്ച് നഗരങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
[masterslider id="10"]

Related posts