സംസ്ഥാനത്ത് അടുത്ത മൂന്ന് മാസത്തേക്ക് വൈദ്യുതി മുടക്കം ഉണ്ടാകില്ല

ബെംഗളൂരു: കർണാടകയിൽ അടുത്ത മൂന്ന് മാസത്തേക്ക് വൈദ്യുതി മുടങ്ങില്ലെന്ന് ഊർജ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

എസ്‌എസ്‌എൽസി, പിയുസി പരീക്ഷകൾ നടക്കുന്നതിനാൽ വേനൽക്കാലത്ത് വൈദ്യുതി ആവശ്യകത കൂടുതലാണെന്നും ഈ സീസണിൽ തടസ്സമില്ലാതെ വൈദ്യുതി നൽകണമെന്ന് കർഷകരും സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എല്ലാ എസ്‌കോമുകളുടെയും പവർ ട്രേഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ബിലഗി പറഞ്ഞു.

വിദ്യാർഥികളുടെയും കർഷകരുടെയും താൽപ്പര്യം കണക്കിലെടുത്ത് അഞ്ച് വൈദ്യുതി വിതരണ കമ്പനികൾ (എസ്‌കോം- ബെസ്‌കോം, മെസ്‌കോം, ഹെസ്‌കോം, ജെസ്കോം, സെസ്‌സി മൈസൂർ) ലോഡ് ഷെഡിംഗ് ഇല്ലെന്ന് ഉറപ്പാക്കുമെന്ന് ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മഹന്തേഷ് ബിലഗി പറഞ്ഞു.

അടുത്ത മൂന്ന് മാസത്തേക്ക് തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us