ബെംഗളൂരു: ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഒരു വിഭാഗം ട്രാൻസ്‌പോർട്ട് ജീവനക്കാർ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ അൻപുകുമാറുമായി കർണാടക സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
Read MoreMonth: March 2023
ആരും ഇന്ന് ഓട്ടോ നോക്കണ്ട!! നഗരത്തിൽ ഇന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പണിമുടക്ക്
ബെംഗളൂരു: നഗരത്തിൽ വർധിക്കുന്ന അനധികൃത ബൈക്ക് ടാക്സി സർവീസുകൾ തങ്ങളുടെ ഉപജീവനം തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ തിങ്കളാഴ്ച പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തും.ബൈക്ക് ടാക്സി സർവിസുകൾ വന്നതോടെ ഉപജീവന മാർഗമാണ് ഇല്ലാതായതെന്നും ഇതിനെതിരെ നടപടിയെടുക്കാൻ പലതവണ അഭ്യർഥിച്ചെങ്കിലും യാതൊരു നടപടിയും സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷ ഡ്രൈവർമാർ പറഞ്ഞു.ബൈക്ക് സർവീസുകൾ പ്രവർത്തിച്ച് തുടങ്ങിയത് മുതൽ ബെംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരും ബൈക്ക് സർവീസ് നടത്തുന്നവരും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഭീഷണിയായി വരുന്ന അനധികൃത ബൈക്ക് സർവീസുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ്…
Read More108 അടിയുള്ള മഹാദേശ്വര പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു
ബെംഗളൂരു: ചാമരാജ്‌നഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ മലേ മഹാദേശ്വര കുന്നുകളിലെ ദീപദഗിരി വോഡുവിലെ 108 അടി ഉയരമുള്ള പുരുഷ മഹാദേശ്വര പ്രതിമ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു. മലമഹാദേശ്വര കുന്നുകളുടെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. എംഎം ഹിൽസിൽ വെള്ളി രഥത്തിന്റെ അനാച്ഛാദനവും മറ്റ് വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ബൊമ്മൈ നിർവഹിച്ചു. എംഎം കുന്നുകളിലെ വനാതിർത്തികളിൽ താമസിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട റോഡ്, ബസ് ഗതാഗതം, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുമായി ഞാൻ ചാമരാജ്‌നഗർ ജില്ലാ…
Read Moreനഗരത്തിൽ വേനൽ കനക്കുന്നു; കുടിവെള്ളക്ഷാമത്തിൽ വലഞ്ഞ് ജനം
ബെംഗളൂരു : വേനൽ കനക്കുന്നതോടെ സംസ്ഥാനത്തെ 17 ജില്ലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോർട്ട്. സ്ഥിരമായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വടക്കൻ കർണാടകത്തിലെ വിവിധ ജില്ലകളെ അപേക്ഷിച്ച് ബെംഗളൂരു റൂറലിനാണ് വലിയതോതിൽ കുടിവെള്ള ക്ഷാമമുണ്ടാകുക.ഭൂഗർഭജലനിരപ്പ് കുറഞ്ഞതും കുടിവെള്ള വിതരണ സംവിധാനം കാര്യക്ഷമല്ലാത്തതുമാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഏപ്രിലോടെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ജില്ലകളിൽ ഇവ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാർ സ്ഥാപനമായ ബെംഗളൂരുവിലെ എൻവയോൺമെന്റൽ മാനേജ്‌മെന്റ് ആൻഡ് പോളിസി റിസർച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.റായ്ചൂരു, ചിക്കബെല്ലാപുര, കലബുറഗി, ഗദക്, കൊപ്പാൾ, വിജയപുര, ബീദർ, ബെലഗാവി, ബെംഗളുരു അർബൻ,…
Read Moreമൂന്ന് ദിവസത്തെ സന്ദര്‍ശനം; രാഹുൽ ഗാന്ധി ബെംഗളൂരുവിൽ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ പിടിച്ചടക്കാനുള്ള തന്ത്രങ്ങളുമായി രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച മുതല്‍ അദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. മെയ് മാസത്തിലാണ് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ്. കര്‍ണാടകയിലെ ബെളഗാവിയിലും തുംകുരു ജില്ലയിലെ കുനിഗലിലും രണ്ട് പരിപാടികള്‍ രാഹുല്‍ പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ബെളഗാവിയില്‍ നടക്കുന്ന യുവജന സംഗമത്തിലും ശേഷം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ബെംഗളൂരുവിലേക്ക്…
Read Moreനാളെ നഗരത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പണിമുടക്ക്
ബെംഗളൂരു: നഗരത്തില്‍ വര്‍ധിക്കുന്ന അനധികൃത ബൈക്ക് ടാക്സി സര്‍വീസുകള്‍ തങ്ങളുടെ ഉപജീവനം തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കും പ്രതിഷേധ പ്രകടനവും നടത്തും. ബൈക്ക് ടാക്സി സര്‍വീസുകള്‍ വന്നതോടെ ഉപജീവന മാര്‍ഗമാണ് ഇല്ലാതായതെന്നും ഇതിനെതിരെ നടപടിയെടുക്കാന്‍ പലതവണ അഭ്യര്‍ഥിച്ചെങ്കിലും യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പറഞ്ഞു. ബൈക്ക് സര്‍വീസുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത് മുതല്‍ ബെംഗളൂരു നഗരത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ബൈക്ക് സര്‍വീസ് നടത്തുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് ഭീഷണിയായി വരുന്ന അനധികൃത ബൈക്ക് സര്‍വീസുകള്‍…
Read Moreബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിലെ വെള്ളക്കെട്ട്, വിശദീകരണവുമായി അധികൃതർ
ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ വെള്ളക്കെട്ടിന് കാരണമായത് ഓവുചാല്‍ ഗ്രാമീണര്‍ അടച്ചതാണെന്ന് കര്‍ണാടക റോഡ് ഗതാഗത വകുപ്പ്. മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗപാത ഉദ്ഘാടനം ചെയ്തത്. എന്നാല്‍ മാര്‍ച്ച് 18ന് കനത്തമഴയില്‍ പാതയില്‍ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും വാഹനാപകടത്തിന് ഇടയാക്കുകയും ചെയ്തു. പ്രധാനപാത ഭൂനിരപ്പില്‍ നിന്ന് താണ് കടന്നുപോകുന്ന ഭാഗത്തെ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങുകയും കാറിനുപിന്നില്‍ വന്ന വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ഇടിക്കുകയും ചെയ്തു. തങ്ങളുടെ കൃഷിയിടങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രവേശിക്കുന്നതിനായി മദപുരത്തേയും സമീപഗ്രാമങ്ങളിലേയും ഗ്രാമീണര്‍ അതിവേഗപാതയുടെ ഭാഗത്തുള്ള…
Read Moreവനിതാ ദിനാഘോഷം നടത്തി.
ബെംഗളൂരു : കല വെൽഫെയർ അസോസിയേഷന്റെ വനിതാ വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി. ഹോട്ടൽ നെക്സ്റ്റ് ഇന്റർനാഷണൽ വെച്ച് നടന്ന ആഘോഷപരിപാടി കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ഫിലിപ്പ് കെ ജോർജ് ഉദ്ഘടനം ചെയ്തു. ആധുനിക ലോകത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തക ഹിത വേണുഗോപാൽ ക്ലാസ്സ് നയിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ശ്രീ ജീവൻ തോമസ്, ശ്രീമതി പ്രസന്ന ആനന്ദ്, സീത രെജീഷ്, സീന സന്തോഷ്, സുജാത ടി എന്നിവർ സംസാരിച്ചു. കുട്ടികളുടെ…
Read Moreവിമാനത്തിൽ പുകവലി യുവതിയ്ക്ക് പിന്നാലെ യുവാവും കുടുങ്ങി
ബെംഗളൂരു:വിമാനത്തിനുള്ളില്‍ പുക വലിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരു കെംപഗൗഡ വിമാത്താവളത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇന്‍ഡിഗോ വിമാനത്തിലെ ടോയിലറ്റില്‍ കയറി പുകവലിച്ച സംഭവത്തിലാണ് യുവാവ് പിടിയിലായത്. അസമില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6ഇ 716 ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് പുകവലിച്ചതിന് ഷെഹാരി ചൗധരി എന്നയാളാണ് പിടിയിലായതെന്ന് എയര്‍പോര്‍ട്ട് പോലീസ് അറിയിച്ചു. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്. ടോയിലറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ വിമാന ജീവനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം അരംഭിച്ചതായി എയര്‍പോര്‍ട്ട് പോലീസ് പറഞ്ഞു.…
Read Moreകോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഉടൻ എന്ന് സൂചന
ബെംഗളൂരു: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്ന് ഏകദേശം സൂചന. പക്ഷേ മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ കോണ്‍ഗ്രസ് പട്ടികയില്‍ കുറയുമെന്നാണ് സൂചന. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മാത്രമേ അവര്‍ക്ക് ടിക്കറ്റ് നല്‍കൂ. ഇവിടങ്ങളില്‍ മാത്രമേ ഇവര്‍ക്ക് വിജയസാധ്യതയുള്ളൂ എന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിന്റെ മുന്‍കാല നയങ്ങളില്‍ നിന്നുള്ള പൂര്‍ണമായ പിന്‍മാറ്റമാണിത്. ബിജെപിയുമായി പിടിച്ച് നില്‍ക്കാനാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ ജയിക്കാനുള്ള സാധ്യതകള്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കുക എന്നതിനായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കിയിരുന്നത്.
Read More