ബെംഗളൂരു:മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ നേരിടാന്‍ സ്വന്തം മകനെ കളത്തിലിറക്കാനൊരുങ്ങി ബി.എസ് യെദ്യൂരപ്പ. ബെംഗളൂരുവില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു യെദ്യൂരപ്പയുടെ പ്രഖ്യാപനം. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് യെദ്യൂരപ്പയാണ്. മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്രയാണ് ഇവിടത്തെ എം.എല്‍.എ. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. തന്റെ മകന്‍ ബി.വൈ വിജയേന്ദ്ര വരുണയില്‍ നിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച് ഉന്നതതല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് യെദ്യൂരപ്പ പറഞ്ഞു. മുസ്‌ലിംകളുടെ നാല്…
Read MoreDay: 30 March 2023
ബിഗ് ബോസിൽ വൈബർഗുഡ് ദേവും വിഷ്ണുവും പൊരിഞ്ഞ അടി വിഷയം ‘പഞ്ചാരയടി’
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് മൂന്നാം ദിവസത്തിലൂടെ കടന്നുപോകുമ്പോള്‍ വീക്കിലി ടാസ്ക്ക് അതിഗംഭീരമായി പുരോഗമിക്കുകയാണ്. ഒപ്പം തന്നെ മത്സരാർഥികൾ തമ്മിലുള്ള പോരും മുറുകി. ഇപ്പോഴിതാ പുതിയ വഴക്ക് വൈബർ ഗുഡ് ദേവൂവും വിഷ്ണുവും ആണ്. വിഷ്ണുവിന്റെ കൈയ്യില്‍ നിന്നും ദേവു കൈക്കലാക്കിയ ഗോള്‍ഡന്‍ കട്ട തിരികെ പിടിക്കാന്‍ കിടിലൻ മൈന്‍ഡ് ഗെയിമാണ് വിഷ്ണു ഇറക്കിയത്. അതില്‍ ദേവു ഇമോഷണലാവുകയും ഗോള്‍ഡന്‍ കട്ട വലിച്ചെറിഞ്ഞ് പോവുകയുമായിരുന്നു. എന്നോട് പഞ്ചാര അടിച്ച് നടന്നല്ലേ നിങ്ങള്‍ കട്ട കൈക്കലാക്കിയത് എന്നാണ് വിഷ്ണു ജോഷി ദേവുവിനോട് ചോദിച്ചത്. ഇത്…
Read Moreതൈരിൽ ഹിന്ദി, നിർദേശം ഭക്ഷ്യ സുരക്ഷ അതോറിറ്റി പിൻവലിച്ചു
ന്യൂഡൽഹി: തൈര് പായ്ക്കറ്റുകളില്‍ ഹിന്ദി പേര് ചേര്‍ക്കണമെന്ന നിര്‍ദേശം കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി പിന്‍വലിച്ചു. തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ദഹി എന്ന് ചേര്‍ക്കേണ്ട എന്നും ഇംഗ്ലീഷില്‍ curd എന്നെഴുതിയതിന് ഒപ്പം അതത് പ്രദേശങ്ങളിലെ വാക്കും ചേര്‍ക്കണമെന്നാണ് പുതിയ നിര്‍ദേശം. തൈര് പായ്ക്കറ്റുകളില്‍ ദഹി എന്ന് ചേര്‍ക്കണമെന്ന നിര്‍ദേശത്തിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകയിലും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തൈര് പായ്ക്കറ്റില്‍ ദഹി എന്ന് പേര് നല്‍കി ബ്രായ്ക്കറ്റില്‍ പ്രാദേശിക വാക്ക് ഉപയോഗിക്കാനായിരുന്നു ആദ്യം ഭക്ഷ്യ സുരക്ഷ അതോറിറ്റി നിര്‍ദേശിച്ചിരുന്നത്. തമിഴ്നാട് മുഖ്യമന്ത്രി…
Read Moreഅച്ഛന്റെ മരണശേഷം താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, അതിൽ നിന്നും പുറത്ത് കൊണ്ട് വന്നത് രാഹുൽ ഗാന്ധി; ദിവ്യ സ്പന്ദന
ബെംഗളൂരു:തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ദിവ്യ സ്പന്ദന. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് താരം രാഷ്ട്രീയത്തിലേക്കിറങ്ങി .കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമായിരുന്നു ദിവ്യ സ്പന്ദന. ഇപ്പോള്‍ അച്ഛന്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതില്‍ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണെന്നും പറയുകയാണ് താരം. അച്ഛന്‍ ആര്‍ടി നാരായണ്‍ മരിച്ച സമയമായിരുന്നു ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടമെന്ന് ദിവ്യ പറയുന്നത്. ഈ സമയത്ത് തന്നെ മാനസികമായി പിന്തുണച്ചത് രാഹുല്‍ ഗാന്ധിയാണ് എന്നാണ് പറയുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്റെ അമ്മയാണ്, അടുത്തത് എന്റെ…
Read Moreനിയമസഭയിലിരുന്ന് പോൺ വീഡിയോ കാണുന്ന എംഎൽഎ യുടെ ദൃശ്യങ്ങൾ പുറത്ത്
ത്രിപുര:നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കാണുന്ന ബി.ജെ.പി എംഎല്‍എയുടെ ദൃശ്യങ്ങള്‍ പുറത്ത്. ബാഗ്ബസ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ ആയ ജദബ് ലാല്‍ നാഥ് സഭാ സമ്മേളനത്തിനിടെ പോണ്‍ വീഡിയോ കാണുന്ന ദൃശ്യങ്ങളാണ് കാമറയില്‍ പതിഞ്ഞത്. എം.എല്‍.എ പോണ്‍ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എം.എല്‍.എയുടെ പ്രവൃത്തി അപമാനകരമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. മാര്‍ച്ച് 24-നാണ് ത്രിപുര നിയമസഭയുടെ സമ്മേളനം ആരംഭിച്ചത്. നിയമസഭയില്‍ ബജറ്റ് ചര്‍ച്ച നടക്കുന്നതിനിടെയാണ് എം.എല്‍.എ മൊബൈലില്‍ പോണ്‍ വീഡിയോ കണ്ടത്. അദ്ദേഹത്തിന്റെ പിന്നിലെ സീറ്റില്‍ ഇരുന്നിരുന്ന ആളാണ് പോണ്‍…
Read Moreപ്രജ ധ്വനി യാത്രക്കിടെ പണമെറിഞ്ഞ സംഭവം, ശിവകുമാറിനെതിരെ ബിജെപി പരാതി നൽകി
ബെംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘പ്രജ ധ്വനി യാത്ര’ക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടെറിഞ്ഞ സംഭവത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ.ശിവകുമാറിന് എതിരെ ബി.ജെ.പി പരാതി നല്‍കി. വോട്ടര്‍മാര്‍ക്ക് നേരെ പണമെറിഞ്ഞതിന് ശിവ കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനാണ് ബി.ജെ.പി പരാതി നല്‍കിയത്. 500 രൂപയുടെ നോട്ടുകളാണ് ഡി.കെ ശിവകുമാര്‍ എറിഞ്ഞത്. മണ്ഡ്യ ജില്ലയിലെ ബെവിനഹള്ളിയിലായിരുന്നു വിവാദ സംഭവം. ഡി.കെ ശിവകുമാര്‍ തന്റെ എല്ലാ അധികാരങ്ങളും നഗ്നമായി ദുരുപയോഗം ചെയ്യുകയും പകരം ഞങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ആളാണ്. പണം എറിഞ്ഞതിലൂടെ…
Read Moreതൈര് പാക്കറ്റുകളിൽ ഹിന്ദി വേണം, സംസ്ഥാനത്ത് അടുത്ത വിവാദം
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് വീണ്ടും ഹിന്ദി വിവാദം. നന്ദിനി തൈര് പാക്കറ്റില്‍ ദഹി എന്ന് ഹിന്ദിയില്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്. ഇത് ‘ഹിന്ദി അടിച്ചേല്‍പ്പിക്കലാണെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. കര്‍ണാടക മില്‍ക്ക് ഫെഡറേഷനോട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ തൈര് പാക്കറ്റുകളില്‍ ഹിന്ദിയില്‍ ദഹി എന്നെഴുതാനുള്ള നീക്കം ഉണ്ടായത്. ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള മറ്റൊരു ശ്രമമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. പാക്കറ്റുകളില്‍ ദഹി എന്ന് പ്രാധാന്യത്തോടെ പറയുകയും ബ്രാക്കറ്റില്‍ “മൊസാരു”…
Read Moreഅധികാരം നിലനിർത്തും ; ബിജെപി
ബെംഗളൂരു: വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഞങ്ങള്‍ വളരെ വഴിത്തിരിവായ ഒരു തീരുമാനമെടുത്തിട്ടുണ്ട്. അതുവഴി കോണ്‍ഗ്രസിന്‍റെ വോട്ടുബാങ്ക് തകരും. ഇതു മുന്നില്‍ക്കണ്ടാണ് തരംതാണ ആരോപണങ്ങളുമായി അവര്‍ രംഗത്തുവന്നിരിക്കുന്നതെന്നും ബൊമ്മെ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകാന്‍ വേണ്ടിയാണ് പട്ടികജാതിയില്‍ ആഭ്യന്തര സംവരണം കൊണ്ടുവന്നത്. ഇതേക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ബിജെപിസര്‍ക്കാര്‍ അഴിമതിയൊന്നും നടത്തിയിട്ടില്ല. കോണ്‍ഗ്രസാണ് അഴിമതി നടത്തിയത്. പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുണ്ട്. സംസ്ഥാനത്തിന്‍റെ വികസനമാണ് തങ്ങളുടെ പ്രധാന അജന്‍ഡയെന്നും ബൊമ്മെ വ്യക്തമാക്കി.
Read Moreകീശ കീറുന്ന വർധനനയുമായി എക്സ്പ്രസ് വേ ടോൾ: ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ
ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ (എൻഎച്ച് –275) ടോൾ നിരക്ക് ഏപ്രിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് പോകുന്നവർക്ക് ബിഡദി കണമിണിക്കെയിലും മറുദിശയിൽ സഞ്ചരിക്കുന്നവർ രാമനഗര ശേഷഗിരിഹള്ളിയിലുമാണ് ടോൾ നൽകേണ്ടത്. ഈ മാസം 14ന് ആണ് ബെംഗളൂരു മുതൽ മണ്ഡ്യ നിദഘട്ട വരെയുള്ള 55.63 കി.മീ ദൂരത്തെ ടോൾ പിരിവ് ആരംഭിച്ചത്. ടോൾ പിരിവ് ആരംഭിച്ച് മൂന്നാഴ്ചക്കുള്ളിലാണ് പുതിയ നിരക്ക് എൻഎച്ച്എഐ പ്രഖ്യാപിച്ചത്. അതും ദേശീയപാതകളിൽ ഏറ്റവും ഉയർന്ന നിരക്ക്. പ്രതിദിന നിരക്ക് 30 രൂപ മുതൽ പ്രതിമാസ പാസിന്…
Read Moreരാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു: ഇന്നലെ മാത്രം മരണം 14: കൂടുതൽ മരണം കേരളത്തിൽ
ഡൽഹി: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ് കേസുകളില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 3,016 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി 1.71 ശതമാനമായി. ഇന്നലെമാത്രം രാജ്യത്ത് 14 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ മാത്രം എട്ട് മരണം സ്ഥിരീകരിച്ചു. നിലവിലെ സാഹചര്യം പരിഗണിച്ച് ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Read More