വിഷം കഴിച്ച യുവാവിനെ നാട്ടുകാർ രക്ഷിക്കാൻ ചെന്നപ്പോൾ കിണറിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു

വിഷം കഴിച്ച ശേഷം യുവാവ് കിണറിൽ ചാടി മരിച്ചു. ചീമേനി ചെമ്പ്രകാനത്തെ ബാബു-മാധവി ദമ്പതികളുടെ മകൻ അനീഷ് (36) ആണ് മരിച്ചത്.രാത്രി 12 മണിക്ക് വീട്ടിൽ ബഹളം വയ്ച്ചപ്പോൾ പോലീസ് വന്ന് അനീഷിനു താക്കീത് നല്കിയിരുന്നു

പോലീസ് പോയപ്പോൾ എലിവിഷം എടുത്ത് കഴിച്ചു. തുടർന്ന് രക്ഷിക്കാൻ അയൽ വാസികൾ എത്തിയപ്പോൾ ഓടി അനീഷ് കിണറിൽ ചാടി മരിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.

  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!

വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തി യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനീഷിനെ നേരത്തെ ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നുവെന്നാണ് വിവരം.

സംഭവത്തിൽ ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ് മോർടത്തിനായിൽ ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.

ഭാര്യ: ശ്രീതു. മക്കൾ: ആദ്യദേവ്, സൂര്യദേവ്, കാശിദേവ്. സഹോദരി: നിഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ഷമിക്കാം, പക്ഷേ മറക്കില്ല"; ഹർഭജൻ സിംഗുമായുള്ള പഴയ വിവാദം പുകയിന്നു; മനസ്സ് തുറന്ന് ശ്രീശാന്ത്
[masterslider id="10"]

Related posts

Click Here to Follow Us