കണ്ണൂർ: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ സിപിഎം വിശദീകരണ യോഗം ഇന്ന്. ആകാശിനെ തള്ളിപ്പറയാന്‍ പി.ജയരാജനെ ഇറക്കാനാണ് പാര്‍ട്ടി തീരുമാനം. പി.ജയരാജന്‍ ആകാശ് തില്ലങ്കേരിയെ തള്ളിപ്പറയണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തില്ലങ്കേരി ടൗണിലാണ് രാഷ്ട്രീയ വിശദീകരണ യോഗം നടക്കുക. സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍, ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. അതേസമയം പാര്‍ട്ടിയെ കുറ്റപ്പെടുത്തി ഇന്നലെ ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജോ തില്ലങ്കേരിയും രംഗത്തെത്തിയിരുന്നു. ന്യായത്തിനൊപ്പം…
Read MoreMonth: February 2023
ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന്; ഉദ്ധവ് താക്കറെ വിഭാഗം ഇന്ന് സുപ്രീം കോടതിയില്‍
ശിവസേനയുടെ പേരും ചിഹ്നവും ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം ഇന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കമ്മീഷന്‍ തീരുമാനം ഭരണഘടനാ വിരുദ്ധമെന്നാണ് ഉദ്ദവ് പക്ഷത്തിന്റെ വാദം. ഉദ്ദവിന്റെ പിതാവ് ബാലാസാഹെബ് താക്കറെയാണ് ശിവസേന പാര്‍ട്ടിയുടെ സ്ഥാപകന്‍. ഇതുകൂടി ഉന്നയിച്ചായിരിക്കും ഉദ്ദവ് കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചത്. പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലും ഷിന്‍ഡെ വിഭാഗത്തിന് അനുവദിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി…
Read Moreവാണിവിലാസത്തിൽ പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്നത് 1000-ത്തിലധികം കൗമാര ഗർഭധാരണ കേസുകൾ:80% ത്തോളം കേസുകൾ ബെംഗളൂരുവിൽ നിന്ന്
ബെംഗളൂരുവി: നഗരത്തിൽ സർക്കാർ നടത്തുന്ന വാണിവിലാസം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കൗമാരപ്രായക്കാരിൽ 30% ഗർഭധാരണവും പോക്‌സോ കേസുകളായി പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു, ഡാറ്റ കാണിക്കുന്നു. ഈ പോക്‌സോ കേസുകളിൽ 70 ശതമാനത്തിലും കൂടുതൽ നിയമവിരുദ്ധമാണെങ്കിലും, ശൈശവ വിവാഹം പ്രബലമായി തുടരുന്നുണ്ടെന്നും പ്രത്യേകിച്ച് ഇടത്തരം, താഴ്ന്ന മധ്യവിഭാഗങ്ങളിൽ ഇതും ഗർർഭധാരണത്തിന് കാരണമായി ചൂണ്ടികാട്ടുന്നു. ഇതര സംസ്ഥാനങ്ങൾ ഉൾപ്പെടെ ബെംഗളൂരുവിൽ നിന്ന് 200 കിലോമീറ്റർ ചുറ്റളവിലാണ് വാണിവിലാസത്തിൽ രോഗികളെത്തുന്നത്. എന്നാൽ കൗമാരപ്രായത്തിലുള്ള ഗർഭധാരണ കേസുകളിൽ 75-80% ബെംഗളൂരുവിൽ നിന്നുള്ളവരാണെന്നും ഭൂരിഭാഗം കേസുകളും താഴ്ന്ന സാമൂഹിക സാമ്പത്തിക…
Read Moreസ്പാനിഷ് ലാലീഗയില്‍ ബാഴ്‌സയ്ക്ക് ജയം
സ്പാനിഷ് ലാലീഗയില്‍ ബാഴ്‌സയ്ക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കാഡിസിനെ ബാഴ്‌സ പരാജയപ്പെടുത്തിയത്. ബാഴ്‌സിലോണയ്ക്കായി സെര്‍ജിയോ റോബെര്‍ട്ടോയും, റൊബെര്‍ട്ട് ലോവന്‍ഡോവ്‌സ്‌കിയും ലക്ഷ്യം കണ്ടു. 22 മത്സരങ്ങളില്‍ നിന്ന് 59 പോയിന്റുമായി ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ബാഴ്‌സ.
Read Moreസംസ്ഥാനത്ത് വനിതാ ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥരുടെ പോര് രൂക്ഷം
ബെംഗളൂരു: സംസ്ഥാനത്തെ ഭരണകൂടത്തിന് തലവേദനയായി രണ്ട് വനിതാ ഐപിഎസ് – ഐഎഎസ് തമ്മിലുള്ള തര്‍ക്കം. രോഹിണി സിന്ദൂരി ഐഎഎസ്, രൂപ മോഡ്ഗില്‍ ഐപിഎസ് എന്നിവരാണ് സാമൂഹ്യമാധ്യമങ്ങളിലെ അഴിമതി ആരോപണവും വ്യക്തിപരമായ അധിക്ഷേപങ്ങളുമായി നിറയുന്നത്. സംസ്ഥാനത്തെ ചില ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രൈവറ്റ് ചാറ്റിലൂടെ രോഹിണി സിന്ദൂരി കൈമാറിയെന്ന് ആരോപിക്കുന്ന ചില ഫോട്ടോകള്‍ ഇന്നലെ ഉച്ചയോടെ രൂപ മോഡ്ഗില്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതാണ് വിവാദം ആളിക്കത്തിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സിന്ദൂരി ഇത്തരം ഫോട്ടോകള്‍ കൈമാറിയത് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് ഗുരുതര അച്ചടക്കലംഘനമാണെന്നും മോഡ്ഗില്‍…
Read Moreഅംബാരി ഉത്സവ് ബസ്: കേരളത്തിലേക്കുള്ള സർവീസുകൾ 21 മുതൽ
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരത്തേക്ക് എട്ട് എസ്.സി.മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ‘അംബാരി ഉത്സവ് ബസുകൾ സർവീസ് ആരംഭിക്കുന്നു. സുഖകരമായ യാത്രക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന നവീന സാങ്കേതികവിദ്യകൾ ബസിലുണ്ടാവുമെന്ന് കർണാടക ആർ.ടി.സി. അറിയിച്ചു.പുതിയ സർവീസുകൾ 21-ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. 20 വോൾവോ ബസുകളാണ് കർണാടക വാങ്ങുന്നത്. ഒരു ബസിന് ഏകദേശം ഒന്നേമുക്കാൽ കോടി രൂപ വില വരും. യാത്രാ തീയതികളും നിരക്കും നിശ്ചയിച്ചിട്ടില്ല.നിലവിൽ 1500 രൂപ എറണാകുളത്തേക്കുള്ള നിരക്ക്. തൃശ്ശൂരിലേക്ക് 1410 രൂപയും തിരുവനന്തപുരത്തേക്ക് 1810-…
Read Moreഇനി പേടിഎം വഴി ഇന്റര്‍നെറ്റില്ലാതെയും പണം അയക്കാം
ഡൽഹി : ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ പണമിടപാട് നടത്താനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം. ഇന്റര്‍നെറ്റ് സേവനം ആവശ്യമില്ലാതെ തന്നെ പണവിനിമയം സാദ്ധ്യമാക്കുന്ന യുപിഐ ലൈറ്റ് ഫീച്ചര്‍ റിസര്‍വ്വ് ബാങ്ക് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.ഈ വഴി അവശ്യസന്ദര്‍ഭങ്ങളില്‍ 200 രൂപ വരെ ഇന്റര്‍നെറ്റ് ഇല്ലാതെ യുപിഐ വഴി കൈമാറാന്‍ കഴിയും. എന്നാല്‍ ഇത് പ്രധാനപ്പെട്ട മറ്റ് യുപിഐ ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമായിരുന്നില്ല. എന്നാല്‍ തങ്ങളുടെ ആപ്പിലൂടെ യുപിഐ ലൈറ്റ് സേവനം ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുകയാണ് പേടിഎം.പരമാവധി 200 രൂപ വരെ അയക്കാനുള്ള സൗകര്യമാണ് പേടിഎമ്മും ഒരുക്കുന്നത്. കൂടാതെ…
Read Moreകേരളത്തിലേക്ക് 8 പുതിയ സർവീസുകൾ, 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരത്തേക്ക് എട്ട് എസ്.സി.മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ‘അംബാരി ഉത്സവ്’ ബസുകൾ സർവീസ് ആരംഭിക്കുന്നു. സുഖകരമായ യാത്രക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന നവീന സാങ്കേതികവിദ്യകൾ ബസിലുണ്ടാവുമെന്ന് കർണാടക ആർ.ടി.സി. അറിയിച്ചു. പുതിയ സർവീസുകൾ 21-ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉദ്ഘാടനം ചെയ്യും. 20 വോൾവോ ബസുകളാണ് കർണാടക വാങ്ങുന്നത്. ഒരു ബസിന് ഏകദേശം ഒന്നേമുക്കാൽ കോടി രൂപ വില വരും. യാത്രാ തീയതികളും നിരക്കും നിശ്ചയിച്ചിട്ടില്ല. നിലവിൽ 1500 രൂപ എറണാകുളത്തേക്കുള്ള നിരക്ക്. തൃശ്ശൂരിലേക്ക് 1410 രൂപയും…
Read Moreഐഫോൺ ഡെലിവറി ചെയ്യാൻ എത്തിയ ഡെലിവറി ജീവനക്കാരനെ യുവാവ് കൊലപ്പെടുത്തി
ബെംഗളൂരു: ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോൺ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ 20കാരൻ കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം നടന്നത്. ഐഫോൺ ഡെലിവറിയ്ക്ക് എത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെയാണ് ഫോൺ ഓർഡർ ചെയ്ത 20കാരൻ കൊലപ്പെടുത്തിയത്. ക്യാഷ് ഓൺ ഡെലവറിയായി നൽകിയ ഓർഡറിന് പണമില്ലാത്ത കാരണം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫെബ്രുവരി ഹാസൻ ജില്ലയിലെ അർസെകെരെയിലെ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ത് ദത്ത ആദ്യം ഫ്ലിപ്കാർട്ട് വഴി ഒരു ഐഫോൺ ഓർഡർ ചെയ്തു. ഇ-കൊമേഴ്‌സ് സൈറ്റിൽ ഡെലിവറി ഏജൻസി ജോലി ചെയ്യുന്ന ഹേമന്ത് നായിക് ഫെബ്രുവരി…
Read Moreഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു
ബെംഗളൂരു: മലപ്പുറം സ്വദേശിയായ കടയുടമ ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം ചെമ്മാട് കരിപ്പറമ്പ് അരീപ്പാറ പരേതനായ മുഹമ്മദ്-സൈനബ ദമ്പതികളുടെ മകൻ വി.വി നൗഷാദ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് കടയിൽ കുഴഞ്ഞുവീണ നൗഷാദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. 20 വർഷത്തോളമായി ബംഗളൂരുവിലുണ്ട്. ആൾ ഇന്ത്യ കെ.എം.സി.സി രാമമൂർത്തി ഏരിയ ജോയിന്റ് സെക്രട്ടറിയും എസ്.ടി.സി.എച്ച്. പാലിയേറ്റീവ് ഹോം കെയർ കോർഡിനേറ്ററുമായിരുന്നു. ബംഗളൂരു കെ.ആർ.പുരത്തെ മോഡേൺ എസ്സെൻസ് സ്റ്റോർ ഉടമയാണ്.
Read More