ബെംഗളൂരു: മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണം കേരളത്തിലേക്കും. പ്രതി കാസര്‍കോട് നഗരത്തിലെത്തിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ഫാന്‍സി കടയിലും പുതിയ ബസ് സ്റ്റാന്‍ഡിലും ഇയാള്‍ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും സംഘം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് പ്രതിക്കായുള്ള തിരച്ചില്‍ വ്യാപിപ്പിച്ചു. കഴിഞ്ഞ മൂന്നിനാണ് മംഗളൂരു ഹംപന്‍കട്ടയിലെ ജ്വല്ലറി ജീവനക്കാരന് ബല്‍മട്ട സ്വദേശി രാഘവേന്ദ്ര ആചാരി (50) കൊല്ലപ്പെട്ടത്. ജ്വല്ലറിയിലേക്ക് മാസ്കും തൊപ്പിയും ധരിച്ചെത്തിയ യുവാവ് കത്തികൊണ്ട് രാഘവേന്ദ്രയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട…
Read MoreDay: 17 February 2023
സ്വര ഇനി ഫഹദിന് സ്വന്തം!
മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്കർ വിവാഹിതയായി, സമാജ് വാദി പാർട്ടിയുടെ മഹാരാഷ്ട്ര യുവജന വിഭാഗം പ്രസിഡൻറ് ഫഹദ് അഹമ്മദ് ആണ് വരൻ. കഴിഞ്ഞ മാസം 6 ന് ഇവർ രണ്ടു പേരും സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യുകയായിരുന്നു, എന്നാൽ കഴിഞ്ഞ ദിവസമാണ് നടി വിവരം തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിക്കുന്നത്. കേന്ദ്ര സർക്കാറിൻ്റെയും നരേന്ദ്ര മോഡിയുടെയും വിമർശകയായ സ്വര രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. So blessed to be supported and cheered…
Read Moreനോർക്ക റൂട്ട്സ് – സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നേഴ്സ് ഒഴിവ്
ബെംഗളൂരു: നോർക്ക റൂട്ട്സ് മുഖേന സൗദി എംഒഎച്ചി ലേക്ക് വനിതാ നഴ്സുമാർക്ക് തൊഴിലവസരം. യോഗ്യത : നഴ്സിങ് ബി.എസ്സി, പോസ്റ്റ് ബി.എസ്. സി, എം. എസ്. സി, പി. എച്ച്. ഡി പ്രവൃത്തി പരിചയം : ഏറ്റവും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം. കാർഡിയോളജി ഐസിയു /ഇആർ/ ഐസിയു /എൻഐസിയു/ പിഐസിയു / കാത്ത് ലാബ് / ജനറൽ നഴ്സിങ് / ഡയാലിസിസ് / എന്റോസ്കോപി/ മെന്റൽ ഹെൽത്ത് / ഓങ്കോളജി / ട്രാൻസ് പ്ലാന്റ്, മെഡിക്കൽ സർജൻ എന്നീ ഡിപ്പാർട്മെന്റുകളിലേക്കാണ് റിക്രൂട്ട്മെന്റ്…
Read Moreരാമക്ഷേത്രം നിർമ്മിക്കും, ബജറ്റിൽ പ്രഖ്യാപനവുമായി മുഖ്യമന്ത്രി
ബെംഗളൂരു: കര്‍ണാടകയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബജറ്റ് അവതരണ വേളയില്‍ കര്‍ണാടക നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റാണ് അവതരിപ്പിച്ചത്. രാമനഗരയിലെ രാമ ദേവര ഹില്‍സില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപനം. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കുമായി ആയിരം കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായും ബൊമ്മെ അറിയിച്ചു. ഏപ്രില്‍- മെയ് മാസത്തില്‍ കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഇതിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഭൂമിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 500 രൂപ…
Read Moreമൃതദേഹം റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 2 പേരെ പോലീസ് പിടികൂടി
ബെംഗളൂരു: യുവാവിന്റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേരെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. കർണാടകയിലെ ഉഡുപ്പിയിൽ ആണ് സംഭവം. ഹനുമന്തയ്യ എന്ന ഉത്തര കന്നഡ സ്വദേശിയാണ് മരിച്ചത്. ഉഡുപ്പി മാർക്കറ്റിൽ പച്ചക്കറിക്കായി എത്തിയതായിരുന്നു ഹനുമന്തയ്യയും രണ്ട് സുഹൃത്തുക്കളും. വണ്ടിയിൽ കിടന്നുറങ്ങിയ ഹനുമന്തയ്യ രാവിലെ എഴുന്നേറ്റില്ല, മരിച്ച നിലയിലായിരുന്നു എന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പോലീസ് ഈ മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവം കൊലപാതകമാണോ…
Read Moreസൂപ്പർ ലക്ഷ്വറി ബസ് അംബാരി ഉത്സവ സർവീസുകൾ കേരളത്തിൽ 3 ഇടത്ത് നിന്നും
ബെംഗളൂരു: ഇനി കേരളത്തിലെ നിരത്തുകളിലും കർണാടകയുടെ സൂപ്പർ ലക്ഷ്വറി ബസുകളോടും. അംബാരി ഉത്സവം സീരിസിലുള്ള വോൾവോ സ്ലീപ്പർ ബസുകൾ കേരളത്തിലെ മൂന്നിടങ്ങളിലേക്കു സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂർ സർവീസുകൾക്ക് പുതിയ ബസ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ബെംഗളൂരു-എറണാകുളം റൂട്ടിൽ മാത്രമാണു അംബാരി ഡ്രീം ക്ലാസ് ഓടിക്കുന്നത്. വൈകാതെ മൈസുരു-എറണാകുളം റൂട്ടിലും അംബാരി ഡ്രീം ക്ലാസ് സർവീസ് ആരംഭിക്കും. കോഴിക്കോട്, കണ്ണൂർ മേഖലയ്ക്ക് പുതിയ നോൺ എസി സർവീസുകളും പരിഗണിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള പുതിയ 2 സർവീസുകൾക്കായി പെർമിറ്റ് അപേക്ഷ നൽകി തമിഴ്നാടിന്റെ…
Read Moreആ പ്രണയജീവിതത്തിൽ ഷഹാനയ്ക്കൊപ്പം ഇനി പ്രണവില്ല
ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം പൂര്‍ണമായും തളര്‍ന്ന തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ പ്രണവിന്റെയും ഭാര്യ ഷഹാനയുടെയും വിവാഹം ഏറെ ചര്‍ച്ച ആയിരുന്നു. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. 2022 മാര്‍ച്ച് നാലിനാണ് പ്രണവ് തിരുവന്തപുരം സ്വദേശിയായ ഷഹാനയെ വിവാഹം ചെയ്തത്. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. എട്ട് വര്‍ഷം മുന്‍പാണ് പ്രണവിന്…
Read Moreകന്റോൺമെന്റിലേക്കും നമ്മ മെട്രോ എത്തുന്നു
ബെംഗളൂരു: നഗരത്തിലെ ആദ്യ റെയിൽവേ സ്റ്റേഷനായ കന്റോൺമെന്റിലേക്കും പിങ്ക് ലൈൻ പൂർത്തിയാകുന്നതോടെ മെട്രോയിൽ എത്താനാകും. പാതയുടെ ഭാഗമായ കന്റോൺമെന്റ് ഭൂഗർഭ സ്റ്റേഷൻ, വൈറ്റ്ഫീൽഡ് കെങ്കേരി സബേർബൻ പാത എന്നിവ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനു സമീപത്തുകൂടിയാണ് കടന്നു പോകുന്നത്. ഇതോടെ ഗതാഗത ഹബ്ബായി കന്റോൺമെന്റ് മാറും. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള അടിപ്പാത നിർമാണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ഉൾപ്പെടെ ഒട്ടേറെ ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള
Read Moreനഗര വികസനത്തിന് പ്രഥമ പരിഗണന നൽകും, പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണും; ബസവരാജ് ബൊമ്മെ
ബെംഗളൂരു: നഗരത്തിലെ പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍ക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. ബെംഗളൂരുവിലെ ഗതാഗതം, റോഡുകള്‍, തുടങ്ങി മറ്റ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുമെന്നും വിവിധ പദ്ധതിക്കള്‍ക്കായുളള ഫണ്ടുകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ എനര്‍ജി വീക്ക് ,എയ്റോ ഇന്ത്യ ഷോ, ജി-20 മീറ്റിംഗുകളുടെ ബ്രാന്‍ഡുകള്‍ എല്ലാം ബെംഗളൂരുവിലാണ്. ഈ പരിപാടികളുടെ15 കണ്‍വെന്‍ഷനുകളും ബെംഗളൂരുവിലാണ് നടന്നത്. അന്തരാഷ്ട്ര തലത്തില്‍ ബെംഗളൂരുവിനെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. രാജ്യത്തെ ഏറ്റവും കൂടുതല്‍ കണ്‍വെന്‍ഷനുകള്‍ ,കോണ്‍ഫറന്‍സുകള്‍,…
Read Moreബജറ്റവതരണ ദിനം സിദ്ധരാമയ്യ എത്തിയത് ചെവിയിൽ പൂ ചൂടി
ബെംഗളൂരു: ബജറ്റവതരണ ദിവസം നിയമസഭയിൽ ചെവിയിൽ പൂവ് വെച്ചെത്തി നേതാവ് സിദ്ധരാമയ്യ. ജനങ്ങളുടെ അവസ്ഥ ഇതാണെന്നും അവരെ സർക്കാർ വിഡ്ഢികളാക്കുകയാണ് എന്നും ആരോപിച്ചാണ് ചെവിയിൽ പൂവ് വെച്ചെത്തിയത്. ഇത് ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണെന്നും സിദ്ധരാമയ്യ പറഞ്ഞു. തുടർന്ന് സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ സഭയിൽ ബഹളമുണ്ടായി. തുടർന്ന് ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങളോട് സ്പീക്കർ ആവശ്യപ്പെട്ടു. സർക്കാർ പ്രീയൂണിവേർസിറ്റിയിലും സർക്കാർ കോളേജുകളിലും പഠിക്കുന്ന എട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ഇതിന് പുറമേ സംസ്ഥാനത്തെ…
Read More