വെള്ളപ്പൊക്കം സംസാരവിഷയമായതോടെ സ്വാമിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ബസവരാജ് ബൊമ്മെ

ബെംഗളൂരു:  പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ച ഈശ്വരാനന്ദപുരി സ്വാമിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.ബെംഗളൂരുവിലെ മഹാദേവപുരയിൽ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു സംഭവം. പ്രസംഗത്തിനിടെ മണ്ഡലത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചും മോശം അടിസ്ഥാന സൗകര്യങ്ങളെ പറ്റിയുമുള്ള പ്രശ്നങ്ങൾ ഉന്നയിച്ച ഈശ്വരാനന്ദപുരി സ്വാമിയിൽ നിന്നാണ് സംസാരത്തിനിടെ മുഖ്യമന്ത്രി മൈക്ക് വാങ്ങിയത്. നഗരത്തിന്റെ മോശം അവസ്ഥക്ക് രാഷ്ട്രീയക്കാരെകുറ്റപ്പെടുത്തുകയായിരുന്നു സ്വാമി. മൈക്ക് വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.മഴ പെയ്താൽ ബെംഗളൂരു നഗരം കടുത്ത പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അധികൃതർ നടപടിയെടുത്ത് അവ പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലെന്നും…

Read More

വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുവീണു

വ്യോമസേനയുടെ മൂന്ന് പോര്‍വിമാനങ്ങള്‍ തകര്‍ന്നു വീണു. രണ്ടെണ്ണം മധ്യപ്രദേശിലും ഒന്ന് രാജസ്ഥാനിലുമാണ് തകര്‍ന്നത് #Rajasthan के #Bharatpur में #ARMY का विमान क्रैश pic.twitter.com/Tu8E29MUMv — Hari Krishan 🇮🇳 (@ihari_krishan) January 28, 2023 മധ്യപ്രദേശിലാണ് മൊറീനയിലാണ് രണ്ട് വിമാനങ്ങള്‍ തകര്‍ന്നത്.  സുഖോയ് 30 വിമാനവും മിറാഷ് 2000 വിമാനവും കൂട്ടിയിടിക്കുകയായിരുന്നു. #BREAKING #Bharatpur#Rajasthan A chartered aircraft crashed in Bharatpur. Police and administration have been sent to the spot. More details are awaited…

Read More

സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നത് വിസര്‍ജ്യം കലര്‍ന്ന മലിനജലത്തിൽ കഴുകിയ ഉണക്കമീൻ

ബെംഗളൂരു: മാഗ്ലൂരു തുറമുഖത്ത് വിസര്‍ജ്യം കലര്‍ന്ന മലിനജലമാണ് മീന്‍ കഴുകുന്നതിനായി ഉപയോഗിക്കുന്നത് എന്ന് റിപ്പോർട്ടുകൾ. പിന്നീട് ഈച്ചയും, പ്രാണിയും നിറഞ്ഞ കല്‍ഭരണിയില്‍ ഉപ്പിട്ട് മീന്‍ പുരട്ടുകയും, നിലത്ത് തന്നെ ഇവയെ ഉണക്കുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നതും പൊതുവെ വൃത്തിഹീനമായ നിലയിലാണെന്നാണ് പഠനങ്ങൾ ചൂണ്ടികാട്ടുന്നത്. കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ഉണക്കമീന്‍ എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. മാഗ്ലൂരുവില്‍ വിറ്റതിന് ശേഷം ബാക്കിയാകുന്ന അഴുകിയ മത്സ്യങ്ങളെ ചെറിയ വിലയ്ക്ക് കൊണ്ടുപോവുകയും പിന്നീട് ഉണക്കമീന്‍ ആക്കിമാറ്റുകയും ചെയ്യുന്നു. ചെറിയ യൂണിറ്റായി…

Read More

ചെന്നൈ-ബെംഗളൂരു അതിവേഗ പാത: 14 കിലോമീറ്റർ റോഡ് പണി പൂർത്തിയായി

ചെന്നൈ: ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേയുടെ 96 കിലോമീറ്റർ നീളത്തിൽ തമിഴ്‌നാട് ഭാഗത്ത് 15% ജോലികൾ (14.4 കിലോമീറ്റർ) പൂർത്തിയായതായി അറിയിച്ച് സ്രോതസ്സുകൾ. അടുത്ത 16 മാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർ പറഞ്ഞു. മഴക്കാലത്ത് ഭൂമി നികത്തുന്നതായിരുന്നു വെല്ലുവിളി എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കുളങ്ങളും തടാകങ്ങളും നിറഞ്ഞതിനാൽ പണികൾ ബുദ്ധിമുട്ടായിരുന്നു, എന്നാൽ ഇപ്പോൾ വെള്ളം ഇറങ്ങാൻ തുടങ്ങിയതിനാൽ ജലാശയങ്ങളിൽ നിന്ന് ഭൂമി കണ്ടെത്താനാകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിൽ 833.91 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതിൽ 95%…

Read More

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയില്‍ ചേര്‍ന്ന് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ 

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ ചേർന്ന് സിപിഎം എംഎൽഎയും കോൺഗ്രസ് നേതാവും. സിപിഎം എംഎൽഎ ആയ മൊബോഷർ അലിയും കോൺഗ്രസ് നേതാവു ബില്ലാൽ മിയയുമാണ് ബിജെപിയിലേക്ക് ചേർന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ഇവർക്കുപുറമെ കൂടുതൽ പേർ ബിജെപിയിലേക്കെത്തുമെന്നും റിപ്പോർട്ടുണ്ട്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൈലാസഹർ മണ്ഡലത്തിൽ നിന്ന് ജയിച്ച സിപിഎം നേതാവാണ് മൊബോഷർ അലി. 1988ലും 1998ലും ബോക്സാനഗർ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോൺഗ്രസ് നേതാവാണ് ബില്ലാൽ മിയ. ഇരുവരും വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി…

Read More

ഗതാഗതത്തിനായി തുറന്ന് മണ്ഡ്യ ബൈപ്പാസ്

ബെംഗളൂരു : ബെംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയിലെ മണ്ഡ്യ ബൈപ്പാസ് പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുനൽകി. ബൈപ്പാസ് തുറന്നതോടെ മൈസൂരു-ബെംഗളൂരു പാതയിലെ യാത്രക്കാർക്ക് മണ്ഡ്യ ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ സഞ്ചരിക്കാനാകും. മൈസൂരു-കുടക് എം.പി. പ്രതാപസിംഹ തന്റെ സാമൂഹികമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 118 കിലോമീറ്റർ ദൈർഘ്യമുള്ള മൈസൂരു-ബെംഗളൂരു പാതയിലെ രാമനഗര, ചന്നപട്ടണ ബൈപ്പാസുകൾ ഇതിനകം തുറന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പാത ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Read More

കാർമലാരം-ഹീലലിഗെ റെയിൽ പാത ഫെബ്രുവരിയിൽ തുറക്കും

ബെംഗളൂരു: തെക്കുകിഴക്കൻ ബെംഗളൂരുവിലെ കാർമലാരത്തിനും ഹീലാലിഗിനുമിടയിലുള്ള 10.5 കിലോമീറ്റർ റെയിൽവേ ലൈൻ ഇരട്ടിയാക്കിയതായും ഫെബ്രുവരി ആദ്യവാരം തുറക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ജനുവരി 30ന് കർമലാരം-ഹീലാലിഗെ ലൈൻ പരിശോധിക്കാൻ റെയിൽവേ സുരക്ഷാ കമ്മീഷനെ (സിആർഎസ്) ക്ഷണിച്ചിട്ടുണ്ട്. കാർമലാരത്തിനും ഹീലാലിഗിനുമിടയിൽ രണ്ടാമത്തെ റെയിൽവേ ട്രാക്ക് ഉള്ളത് ബെംഗളൂരുവിനും ഹൊസൂറിനും ഇടയിലുള്ള ട്രെയിൻ ഗതാഗതം വേഗത്തിലാക്കാൻ സഹായിക്കും. എന്നാൽ, ബൈയപ്പനഹള്ളി-കർമലാരം, ഹീലാലിഗെ-ഹൊസൂർ ഭാഗങ്ങൾ പൂർത്തിയാക്കാൻ ഇനിയും വർഷമെടുക്കും.

Read More

മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു

പാലക്കാട്: പോളണ്ടില്‍ ജോലിചെയ്യുന്ന മലയാളി യുവാവ് ദുരൂഹസാഹര്യത്തില്‍ മരിച്ച നിലയില്‍. പോളണ്ടിലെ ഐഎന്‍ജി ബാങ്കിലെ ഐടി ജീവനക്കാരനായ പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്രാഹിം ആണ് കൊല്ലപ്പെട്ടത്. ഒരു മാസക്കാലയാമി ഇബ്രാഹിമിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനാല്‍ ബന്ധുക്കള്‍ പോളണ്ടിലെ പരിചയക്കാരന്‍ മുഖേന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് കൊലപാതകവിവരം എംബസി അധികൃതര്‍ വഴി കുടുംബാംഗങ്ങള്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോളണ്ട് പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.

Read More

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വി

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തോല്‍വി. 177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി സൂര്യകുമാര്‍ യാദവും വാഷിങ്ട്ടണ്‍ സുന്ദറും അര്‍ധ സെഞ്ച്വറി നേടി. മൈക്കല്‍ ബ്രേസ്വല്‍, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാറ്റ്നര്‍ എന്നിവര്‍ കിവിസിനായി 2 വിക്കറ്റുകള്‍ നേടി. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ കിവീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ഡിവോണ്‍ കോണ്‍വെയുടെയും ഡാറില്‍ മിച്ചലിന്റെയും അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍…

Read More

സ്‌കൂൾ വിദ്യാർഥികൾ തമ്മിലടിക്കുന്ന വീഡിയോ വൈറൽ; കേസെടുത്ത് പോലീസ്

ബെംഗളൂരു: രണ്ട് ആൺകുട്ടികൾ ഒരു സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയെ മർദിക്കുന്ന വീഡിയോ വൈറലായി. മർദനമേറ്റ കുട്ടിയുടെ സ്കൂൾ പ്രിൻസിപ്പൽ വീഡിയോ കാണുകയും കോട്ടൺപേട്ട് പോലീസിൽ പരാതി നൽകുകയും ചെയ്തു. കോട്ടൺപേട്ടയിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ച ആൺകുട്ടികളിലൊരാൾ സിപിഎം എംഎൽഎ ജോയിന്റ്സ് ബിജെപി ത്രിപുര വീഡിയോ വൈറലായിരിക്കുകയാണ്. കുട്ടിയെ മർദിച്ച ആൺകുട്ടികൾ മറ്റൊരു സ്വകാര്യ സ്കൂളിൽ പഠിക്കുന്നവരുമാണ് ഇരയെ ആക്രമിക്കുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത ആൺകുട്ടികളിൽ ഒരാൾ പത്താം ക്ലാസിൽ പഠിക്കുന്ന 18 വയസ്സുകാരനാണ്. സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയുടെ…

Read More
Click Here to Follow Us