പുള്ളിപ്പുലികൾക്കും കടുവകൾക്കും പുനരധിവാസ കേന്ദ്രങ്ങൾ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: സംഘർഷ മേഖലകളിൽ നിന്ന് പിടികൂടിയ പുള്ളിപ്പുലികൾക്കും കടുവകൾക്കും ഒന്നിലധികം പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കർണാടക വനംവകുപ്പ് പദ്ധതിയിടുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ സൗകര്യങ്ങൾ വകുപ്പ് പഠിക്കുന്നുണ്ട്, കേന്ദ്രങ്ങൾക്കായുള്ള അന്തിമ നിർദ്ദേശം ഉടൻ സർക്കാരിന് സമർപ്പിക്കും. മൃഗങ്ങൾക്ക് പരിചരണവും ദീർഘകാല പുനരധിവാസവും നൽകുകയെന്ന ലക്ഷ്യത്തോടെ 200 മുതൽ 250 വരെ പുള്ളിപ്പുലികളെ പാർപ്പിക്കാൻ ശേഷിയുള്ള നിരവധി പുള്ളിപ്പുലി സങ്കേതങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. പുള്ളിപ്പുലി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനും പിടികൂടിയ പുള്ളിപ്പുലികളെ മാറ്റിസ്ഥാപിക്കുന്ന രീതി ഉപേക്ഷിക്കാനുമുള്ള കൺസർവേഷൻ ബയോളജിസ്റ്റ് സഞ്ജയ് ഗുബ്ബിയുടെ ആഹ്വാനത്തെ തുടർന്നാണ്…

Read More

സെപ്റ്റിക് ടാങ്കിൽ വീണ് ആറുവയസ്സുകാരൻ മരിച്ചു; രണ്ടുപേർക്ക് സസ്പെന്ഷൻ

ചെന്നൈ : പഞ്ചായത്ത് ഓഫീസിലെ സെപ്റ്റിക് ടാങ്കിൽ വീണ് കുട്ടി മരിച്ച സംഭവത്തിൽ രണ്ടുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ശാസ്തിരമ്പക്കം ഗ്രാമത്തിലെ മണികണ്ഠന്റെ മകൻ ആറുവയസ്സുകാരൻ പ്രദീപാണ് തുറന്നുകിടന്ന ടാങ്കിൽ വീണു മരിച്ചത്. പഞ്ചായത്ത് ഓഫീസ് വളപ്പിലെ ആർ.ഒ. പ്ലാന്റിൽനിന്ന് കുടിവെള്ളമെടുക്കാൻ മകനോടൊപ്പം വന്നതായിരുന്നു മണികണ്ഠൻ. വെള്ളമെടുത്ത് തിരിച്ചുവന്നപ്പോൾ മകനെ കണ്ടില്ല. അന്വേഷണത്തിനൊടുവിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. ടാങ്ക് തുറന്നുകിടക്കാന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലെ ചെങ്കൽപ്പെട്ട് ജില്ലയിലെ വെങ്കടപുരം പഞ്ചായത്ത് സെക്രട്ടറിക്കും കുടിവെള്ള ടാങ്കിന്റെ ഓപ്പറേറ്ററെയും സസ്പെന്ഡ് ചെയ്തത്

Read More

സംസ്ഥാനത്തെ റിപ്പബ്ലിക് ദിന ടാബ്‌ലോ ‘നാരി ശക്തി’ പൂർത്തിയാക്കി

ബെംഗളൂരു: പത്മശ്രീ പുരസ്‌കാര ജേതാക്കളായ സാലുമരദ തിമ്മക്ക, തുളസിഗൗഡ ഹലക്കി, സൂളഗിട്ടി നരസമ്മ എന്നിവരെ അവതരിപ്പിക്കുന്ന നാരീ ശക്തി (സ്ത്രീ ശാക്തീകരണം) പ്രമേയവുമായി കർണാടകയിലെ റിപ്പബ്ലിക് ദിന ടാബ്‌ലോ എട്ട് ദിവസം കൊണ്ട് പൂർത്തിയാക്കി. കരകൗശലത്തൊഴിലാളികൾ ഉൾപ്പെടെ 250-ഓളം പേർ അഹോരാത്രം അധ്വാനിച്ചാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ടാബ്ലോ പൂർത്തിയാക്കിയത് ഇത്തരത്തിലുള്ള ടാബ്ലോ ആദ്യത്തേതാണെന്നാണ് പറയപ്പെടുന്നത്. 8,000 മരങ്ങൾ നട്ടുപിടിപ്പിച്ച തുമകുരുവിലെ ഗുബ്ബിയിൽ നിന്നുള്ള ഹരിത യോദ്ധാവ് സാലുമരദ തിമ്മക്ക, 30,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച ഉത്തര കന്നഡയിലെ അങ്കോളയിൽ നിന്നുള്ള തുളസിഗൗഡ, 70 വർഷത്തോളം 2,000-ത്തിലധികം…

Read More

നരഭോജികളായ പുലിയെയും കടുവയെയും വെടിവെക്കാൻ ഉത്തരവ്

ബെംഗളൂരു : മൈസൂരു ജില്ലയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ പുള്ളിപ്പുലിയെയും കടുവയെയും പിടികൂടാൻ തിരച്ചിൽ ആരംഭിച്ച് വനംവകുപ്പ്. മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര നരഭോജികളായ പുലിയെയും കടുവയെയും വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിർദേശപ്രകാരം പ്രത്യേക ദൗത്യസംഘങ്ങൾ രൂപവത്കരിച്ചാണ് തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. 2022 ഒക്ടോബർ 30 മുതൽ 2023 ജനുവരി 22 വരെയുള്ള മൂന്നുമാസത്തിനുള്ളിൽ മൈസൂരുവിലെ ടി. നർസിപുർ, എച്ച്.ഡി. കോട്ട താലൂക്കുകളിലായി കോളേജ് വിദ്യാർഥികളായ മഞ്ജുനാഥ് (20), മേഘ്‌ന (22), സ്കൂൾവിദ്യാർഥി ജയന്ത് (11), സിദ്ധമ്മ (60), ആദിവാസി യുവാവ് മഞ്ജു…

Read More

റിപ്പബ്ലിക്ക് ദിന അവധിക്കും കേരള ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ ഇല്ല; അവസരം മുതലാക്കി സ്വകാര്യ ബസുകൾ

ബെംഗളൂരു: പെർമിറ്റുള്ള ബസുകളുടെ ക്ഷാമം കാരണം റിപ്പബ്ലിക്ക് ദിന അവധിക്ക് തിരക്ക് കൂടുതൽ ഉണ്ടാകുന്ന ഇന്ന് കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിക്കാൻ ആകാതെ കേരള ആർ ടി സി. രാത്രി 8:15 ന് എറണാകുളത്തേയ്ക്ക് സേലം വഴി ഒരു ഡീലക്സ് ബസ് മാത്രമാണ് തെക്കൻ കേരളത്തിലേക്ക് അധികമായി അനുവദിച്ചിട്ടുള്ള ബസ്. എന്നാൽ റിസർവേഷൻ ആരംഭിച്ച മിനിറ്റുകൾ കൊണ്ടുതന്നെ ഈ ബസിലെ മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നു. കോഴിക്കോടേയ്ക്ക് 3 സ്പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും റിസർവേഷൻ ആരംഭിച്ചിട്ടില്ല. പതിവ് ട്രൈനുകളുടെ ടിക്കറ്റുകൾ നേരത്തെ…

Read More

മൈസൂരിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം

ബെംഗളൂരു: മൈസൂരിൽ പുലിയെ പിടിക്കാനുള്ള ഓപ്പറേഷൻ ആരംഭിച്ചു. ജനുവരി 21 ന് 11 വയസ്സുള്ള ആൺകുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നതിന്റെ ഭാഗമായി ടി നരസിപുര താലൂക്കിലെയും പരിസരങ്ങളിലെയും ഗ്രാമങ്ങളിൽ മൈസൂരു ജില്ലാ വനംവകുപ്പ്  ജനങ്ങൾ ജാഗ്രത നിർദേശം  പുറപ്പെടുവിച്ചു. പുലിയെ പിടിക്കുന്നത് വരെ നരസിപുര താലൂക്കിൽ ഗ്രാമവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു കൂട്ടം നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. ടിയിലെ ചില ഗ്രാമങ്ങളിൽ പുലിയെ പിടിക്കാനുള്ള ഓപ്പറേഷൻ നടക്കുന്നുണ്ടെന്ന് വനംവകുപ്പ് പറഞ്ഞു. കുട്ടികളോടും പ്രായമായവരോടും സ്ത്രീകളോടും ഒറ്റയ്ക്ക് ചുറ്റിക്കറങ്ങരുതെന്ന് ഭരണകൂടം അഭ്യർത്ഥിക്കുകയും എല്ലാ ദിവസവും…

Read More

4 നില കെട്ടിടം തകർന്നു, 3 മരണം;

ഉത്തര്‍പ്രദേശ്: ലക്‌നൗവില്‍ കെട്ടിടം തകര്‍ന്ന് വീണ് നാല് മരണം. വസീര്‍ ഹസന്‍ഗഞ്ജ മേഖലയിലെ പാര്‍പ്പിട സമുച്ചയം തകര്‍ന്നാണ് അപകടം.12 പേരെ രക്ഷപ്പെടുത്തി.നിരവധിപ്പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് നിഗമനം. എന്‍ഡിആര്‍എഫിന്റെയും അഗ്നി ശമനാ സേനകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്ക് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Read More

ഈ തീയതികളിൽ മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ മെട്രോ സർവീസ് ഉണ്ടായിരിക്കില്ല; വിശദാംശങ്ങൾ

ബെംഗളൂരു: കെങ്കേരി മുതൽ ചെല്ലഘട്ട വരെ പർപ്പിൾ ലൈൻ നീട്ടുന്ന ജോലികൾ നടക്കുന്നതിനാൽ ജനുവരി 27 മുതൽ 30 വരെ മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ മെട്രോ ട്രെയിനുകൾ ഓടില്ലെന്ന് ബെംഗളൂരുമെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പ്രസ്താവനയിൽ അറിയിച്ചു. പർപ്പിൾ ലൈനിലെ മെട്രോ ട്രെയിനുകൾ നാല് ദിവസങ്ങളിൽ ബൈയപ്പനഹള്ളിക്കും മൈസൂരു റോഡിനും ഇടയിൽ മാത്രമേ ഓടുകയുള്ളൂ. തുടർന്ന് ജനുവരി 31 ന് പുലർച്ചെ 5 മണിക്ക് മൈസൂരു റോഡിനും കെങ്കേരിക്കുമിടയിൽ ട്രെയിൻ സർവീസ് പുനരാരംഭിക്കും. നാഗസന്ദ്രയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന ഗ്രീൻ ലൈനിലെ…

Read More

നീതി നിർവഹണം, കർണാടകയുടെ സ്ഥാനം ഏറെ പിന്നിലെന്ന് റിപ്പോർട്ട്‌ 

ബെംഗളൂരു: നീതിനിര്‍വഹണത്തില്‍ കര്‍ണാടകയുടെ സ്ഥാനം ഏറെ പിന്നില്‍. ശനിയാഴ്ച ബംഗളൂരുവില്‍ പ്രകാശനം ചെയ്ത ‘ഇന്ത്യ ജസ്റ്റിസ്’ റിപ്പോക റാര്‍ട്ടിലാണ് ഈ വിവരം പുറത്ത് വിട്ടത്. രാജ്യത്തെ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നീതിന്യായനിര്‍വഹണം നടത്തുന്നത് സംബന്ധിച്ച റാങ്കിങ് ആണ് ഇത്. 2019ല്‍ നീതിനിര്‍വഹണ രംഗത്ത് കര്‍ണാടകക്ക് ആറാം സ്ഥാനമായിരുന്നു. എന്നാല്‍ 2020ല്‍ അത് 14ാം സ്ഥാനമായി മാറി. ‘വിധി-സെന്‍റര്‍ ഫോര്‍ ലീഗല്‍ പോളിസി ആന്‍ഡ് ദക്ഷ്’ നടത്തിയ ചടങ്ങിലാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. നിരവധി വിദഗ്ധന്മാരും നയരൂപവത്കരണമേഖലയിലെ പ്രശസ്തരുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതോടനുബന്ധിച്ച്‌ സെമിനാറും നടത്തി.

Read More

അയൽ വീട്ടിൽ പോയ ഭർത്താവ് മടങ്ങി വരാൻ വൈകി, ഭാര്യ ആത്മഹത്യ ചെയ്തു

ബെംഗളൂരു:അയല്‍വാസിയുടെ വീട്ടിലെ പരിപാടിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. സൂറത്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാല ഗ്രാമത്തിലാണ് സംഭവം. ഹരീഷിന്റെ ഭാര്യ ദിവ്യ (26) ആണ് മരിച്ചത്. ദിവ്യ മംഗളൂരുവിലെ മെഡികല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. പ്രണയത്തിലായിരുന്ന ഹരീഷും ദിവ്യയും 2022 മാര്‍ച്ചിലാണ് വിവാഹിതരായത്. ശനിയാഴ്ച ഇവര്‍ അയല്‍പക്കത്ത് നടന്ന ഒരു ചടങ്ങിന് പോയിരുന്നു. പരിപാടിയില്‍ ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ദിവ്യ ഭര്‍ത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചതോടെ ദിവ്യ തനിച്ച്‌…

Read More
Click Here to Follow Us