ബെംഗളൂരു∙ ജനുവരി അവസാന ആഴ്ചയിലെ വിജയപുര–കോട്ടയം പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ വിജയപുര–കോട്ടയം എക്സ്പ്രസിന്റെ (07385) ജനുവരി 23നും 30നും കോട്ടയം–വിജയപുര എക്സ്പ്രസിന്റെ (07386) 25നും ഫെബ്രുവരി 1നുമുള്ള സർവീസുകളാണ് റദ്ദാക്കിയത്
Read MoreYear: 2022
കെമ്പഗൗഡ – ബസവണ്ണ പ്രതിമകൾ വിധാന സൗധയിൽ ഉടൻ
ബെംഗളൂരു: കെംപഗൗഡയുടെയും ബസവണ്ണയുടെയും പ്രതിമകൾ വിധാന സൗധയുടെ പരിസരത്ത് ഉടൻ സ്ഥാപിക്കുമെന്ന് കെംപഗൗഡ വികസന അതോറിറ്റി വൈസ് ചെയർമാൻ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി.എൻ.അശ്വത് നാരായൺ പറഞ്ഞു. ശനിയാഴ്ച ഇത് സംബന്ധിച്ച് സർക്കാർ പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നും നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read Moreകിയ ടെര്‍മിനല്‍ രണ്ട്; പ്രവര്‍ത്തനം ഒന്നര മാസത്തിനകം
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനല്‍ ഒന്നരമാസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഹരി മാരാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസമാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെര്‍മിനല്‍ ഉദ്ഘാടനം നടത്തിയത്. വര്‍ഷത്തില്‍ രണ്ടരകോടി യാത്രക്കാര്‍ ടെര്‍മിനല്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെര്‍മിനലിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ചില പ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ടെന്നും ചില പരീക്ഷണങ്ങള്‍ കൂടി നടത്തിയശേഷം ഒന്നോ ഒന്നരയോ മാസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreകര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം
ബെംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന എട്ടാമത് യുവജനോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. ബെംഗളൂരു ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷ് ഉത്ഘാടനം ചെയ്തു. കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി രാജഗോപാല്‍, കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി…
Read Moreമലയാളി യുവാവ് കുളത്തില്‍വീണ് മരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി യുവാവ് കുളത്തില്‍വീണ് മരിച്ചു. ശനിയാഴ്ച രാവിലെ ഗുണ്ടല്‍പേട്ടിലാണ് അപകടം. വയനാട് കല്പറ്റ കമ്പളക്കാട് ഐക്കാരന്‍ കുഞ്ഞബ്ദുള്ളയുടെ മകന്‍ ഇസ്മായിലാണ് (36) മരിച്ചത്. വാഴക്കുല നാട്ടിലേക്ക് കൊണ്ടുപോകാനായി ഗുണ്ടല്‍പേട്ടിലെത്തിയ ഇസ്മായില്‍ വാഴക്കുല ശേഖരിച്ചശേഷം സമീപത്ത് മീന്‍വളര്‍ത്താനുണ്ടാക്കിയ കുളത്തില്‍ ഇറങ്ങുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു. മൃതദേഹം ഗുണ്ടല്‍പേട്ട് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
Read Moreനിലക്കടല മേള സമാപനത്തിലേക്ക്
ബെംഗളൂരു: മഴയ്ക്കിടെ മല്ലേശ്വരത്തെ കടലയ്ക്കായ് പരിഷെയ്ക്ക് (നിലക്കടല മേള) തുടക്കമായി. കാടുമല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് നടക്കുന്ന മേള നാളെ സമാപിക്കും. സമീപ ജില്ലകളില്‍ നിന്നുള്‍പ്പെടെയുളള കര്‍ഷകരാണ് വിവിധ രൂപത്തിലും വലിപ്പത്തിലുമുളള കടലകളും വിഭവങ്ങളും വില്‍ക്കാന്‍ മേളയിലെത്തുന്നത്. നേരത്തെ ബസനഗുഡി ക്ഷേത്ര പരിസരത്ത് മാത്രമുണ്ടായിരുന്ന കടലയ്ക്കായ് പരിക്ഷെ 5 വര്‍ഷം മുന്‍പാണ് മല്ലേശ്വരത്തും ആരംഭിച്ചത്. അടുക്കള ഉപകരണങ്ങള്‍ കളിപ്പാട്ടങ്ങള്‍ എന്നിവയും മേളയില്‍ ലഭൃമാണ്
Read Moreജാഗ്രത; നഗരത്തില്‍ വ്യാജ അപകടമുണ്ടാക്കി പണം തട്ടല്‍ സംഘം സജീവം
ബെംഗളൂരു : നഗരത്തില്‍ വ്യാജ അപകടം സൃഷ്ടിച്ച് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകം. മനഃപൂര്‍വം വാഹനത്തില്‍വന്ന് ഇടിക്കുകയോ തട്ടുകയോ ചെയ്തശേഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി. യാത്രക്കാര്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് ആവശൃപ്പെട്ട്് ബെംഗളൂരു പോലീസ് മുന്നറിയിപ്പു നല്‍കി. ട്വിറ്ററിലൂടെയാണ് പൊതുജനങ്ങള്‍ക്ക് തട്ടിപ്പ് സംബന്ധിച്ചുളള മുന്നറിയിപ്പ് ബെംഗളൂരു സിറ്റി പോലീസ് നല്‍കിയത്. വിജനമായ സ്ഥലങ്ങളിലെത്തുമ്പോഴാണ് ബൈക്കിലെത്തുന്ന സംഘം വ്യാജ അപകടമുണ്ടാക്കുന്നത്. തുടര്‍ന്ന് അപ്രതീക്ഷിതമായുണ്ടാകുന്ന അപകടത്തില്‍ പകച്ചുപോകുന്ന യാത്രക്കാരുടെ അവസ്ഥ മുതലെടുത്താണ് സംഘം പണം തട്ടുന്നത്. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കു പോകുന്ന സ്വകാര്യവാഹനങ്ങളിലെ…
Read Moreനഗരത്തിൽ മഴയും മഞ്ഞും ഒന്നിച്ച്
ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തണുപ്പ് കൂടിയതിനൊപ്പം മഴയും പെയ്യുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം നഗരത്തിൽ ചൊവ്വാഴ്ച വരെ മഴയുണ്ടാകും. മഴ കൂടി ആയപ്പോൾ പകൽ സമയത്തും ബെംഗളൂരുവിൽ തണുത്ത അന്തരീക്ഷമാണിപ്പോൾ. ശനിയാഴ്ച കുറഞ്ഞ താപനില 19.5 ഡിഗ്രി സെൽഷ്യസായിരുന്നു. അടുത്ത രണ്ടു ദിവസത്തിൽ താപനില ഇനിയും കുറയാനാണ് സാധ്യത. ബെംഗളൂരുവിൽ ശനിയാഴ്ച രാവിലെ 0.7 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. മഴ പെയ്തതോടെ പല റോഡുകളിലും വെള്ളം പൊങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഞായറാഴ്ച തീരദേശ ജില്ലകളിൽ കാലാവസ്ഥാ…
Read Moreഅന്താരാഷ്ട്ര ധാന്യ വർഷം ആഘോഷിക്കാൻ ഒരുങ്ങി സംസ്ഥാനം
ബെംഗളൂരു: ഐക്യരാഷ്ട്രസഭ നിശ്ചയിച്ച പ്രകാരം 2023-നെ ധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ധാന്യ കർഷകരിൽ പ്രമുഖരായ കർണാടക, ജനങ്ങൾക്കിടയിൽ അതിന്റെ ഉപയോഗം വർധിപ്പിച്ച് വിള പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, വനിതാ ശിശുക്ഷേമം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെ വിവിധ തല്പരകക്ഷികളെ കൃഷിവകുപ്പ് സമീപിക്കുന്നത് തിനയുടെ ഉപയോഗം വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ്. നിലവിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പാണ് സംസ്ഥാനത്ത് പൊതുവിതരണ സംവിധാനത്തിന് (പിഡിഎസ്) കീഴിൽ റാഗി, ജോവർ തുടങ്ങിയ ധാന്യങ്ങൾ വിതരണം ചെയ്യുന്നത്. അടുത്ത അധ്യയന…
Read Moreബി.ജെ.പി വിട്ട യു. ബി ബനാകർ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് സൂചന
ബെംഗളൂരു: ബി.ജെ.പി വിട്ട കര്‍ണാടകയിലെ മുന്‍ എം.എല്‍.എയും കര്‍ണാടക വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാനുമായ യു.ബി. ബനാകര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. ഹാവേരിയിലെ ഹിരെകെരൂര്‍ മണ്ഡലത്തെ രണ്ടുതവണ പ്രതിനിധാനം ചെയ്ത നേതാവാണ് ബനാകര്‍. കഴിഞ്ഞ ദിവസം വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും വീരശൈവ ലിംഗായത്ത് വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. 2018 ല്‍ ഹിരെകെരൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.സി.പാട്ടീല്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് യു.ബി. ബനാകര്‍ രംഗത്തെത്തിയിരുന്നു. പക്ഷേ, പാട്ടീലിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്.…
Read More