എലിസബത്ത് എന്നേക്കും എന്റേത്, ഭാര്യയ്ക്കൊപ്പം ബാലയുടെ വീഡിയോ 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയും രണ്ടാം ഭാര്യ എലിസബത്തും വേർപിരിഞ്ഞുവെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നിരുന്നു. എപ്പോഴും ഭാര്യയെ കുറിച്ച് പൊതു ഇടങ്ങളിൽ സംസാരിക്കാറുള്ള ബാല ഭാര്യ എലിസബത്തിനെ കുറിച്ച് സംസാരിക്കാതെ ആയതോടെയാണ് ബാലയുടെ രണ്ടാം വിവാഹവും പരാജയമായി എന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങിയത്. എന്നാൽ ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പം ബാല സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് ഭാര്യ തിരിച്ച് വന്നതിൽ സന്തോഷം ബാല പ്രകടിപ്പിക്കുന്നത്. ബാലയുടെ കൂളിംഗ് ഗ്ലാസ് ധരിച്ച് എലിസബത്ത്…

Read More

ഫാം ഹൗസ് ജീവനക്കാരന് പോക്സോ കേസിൽ 43 വർഷം തടവ്

ബെംഗളൂരു: കന്നഡ നടൻ ദർശന്റെ ഫാം ഹൗസിലെ ജീവനക്കാരൻ പോക്സോ കേസിൽ 43 വർഷം തടവ്. ബിഹാർ സ്വദേശിയായ നജീബ് ആണ് ശിക്ഷിക്കപ്പെട്ടത്. 2021ൽ 9 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ശിക്ഷ. നജീബ് 50000 രൂപ പിഴയും അടക്കണം. നടന്റെ ഫാം ഹൗസിലെ കുതിരകളെ പരിപാലിക്കുന്ന ജോലിയാണ് നജീബ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടിക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ  കർണാടക സ്റ്റേറ്റ് ലീഗൽ   സർവീസസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.

Read More

വരാഹ രൂപം ഇല്ല, നിരാശയോടെ കാന്താര ആരാധകർ

റിഷഭ് ഷെട്ടിയുടെ കാന്താര കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ആഗോളതലത്തില്‍ 400 കോടി കളക്ഷന്‍ പിന്നിട്ട കന്നഡ ചിത്രം, ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് സ്ട്രീമിംഗ് ആരംഭിച്ചത്. എന്നാല്‍, ചിത്രത്തിലെ വിവാദമായ ‘വരാഹ രൂപം’ എന്ന ഗാനം ഇല്ലാതെയാണ് കാന്താര ഒടിടിയിയില്‍ എത്തിയിരിക്കുന്നത്. ഇത് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. തങ്ങളുടെ നവരസം എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് ‘വരാഹ രൂപം’ എന്ന് കേരളത്തിലെ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് കാന്താരയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സിനിമയില്‍ വരാഹരൂപം ഉപയോഗിക്കാന്‍ നിയന്ത്രണം…

Read More

ലൈംഗിക ബന്ധത്തിനിടെ മരണം , മൃതദേഹം റോഡരികിൽ, കേസിന്റെ ചുരുളഴിച്ച് പോലീസ് 

ബെംഗളൂരു: 67 കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം കേസിന്റെ ചുരുളഴിച്ച്‌ ബെംഗളൂരു പോലീസ്. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് വ്യവസായിയായ വയോധികന്‍ മരിച്ചതെന്നും സംഭവം പുറത്തറിയാതാരിക്കാന്‍ കാമുകിയും ഭര്‍ത്താവും സഹോദരനുമാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും പോലീസ് കണ്ടെത്തി. യുവതിക്കും ഭര്‍ത്താവിനും സഹോദരനുമെതിരെ കേസെടുത്തു. പോലീസ് പറയുന്നത്: ഇക്കഴിഞ്ഞ നവംബര്‍ 16 നാണ് ജെപി നഗറിലെ പുട്ടേനഹള്ളി സ്വദേശിയായ ബാലസുബ്രഹ്മണ്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം കൊച്ചുമകനെ ബാഡ്മിന്റന്‍ പരിശീലനത്തിന്…

Read More

സ്ഫോടനത്തിൽ അപകടം പറ്റിയ ഓട്ടോറിക്ഷ ഡ്രൈവറെ ആഭ്യന്തര മന്ത്രി സന്ദർശിച്ചു 

ബെംഗളൂരു: മംഗളൂരു സ്ഫോടനത്തിൽ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പുരുഷോത്തം പൂജാരിയെ(53) ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആദ്യ സഹായമായി 50,000 രൂപ മന്ത്രി പുരുഷോത്തമയുടെ ഭാര്യക്ക് കൈമാറി. കഴിഞ്ഞ ശനിയാഴ്ചയാണ് പുരുഷോത്തമയുടെ ഓട്ടോറിക്ഷയില്‍ സ്‌ഫോടനമുണ്ടായത്. ഇദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഡെപ്യൂടി കമ്മീഷണര്‍ എം ആര്‍ രവികുമാര്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. സ്‌ഫോടനം നടന്ന സ്ഥലവും ഓട്ടോറിക്ഷയും ആഭ്യന്തര മന്ത്രിയും ഡിജിപി പ്രവീണ്‍ സൂഡും സന്ദര്‍ശിച്ചു. സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഓട്ടോറിക്ഷാ യാത്രക്കാരന്‍ മുഹമ്മദ് ശാരിഖിന്(24)…

Read More

മംഗളൂരു സ്ഫോടനം, കൊച്ചിയിൽ നിന്നും നിർണായക തെളിവുകൾ കണ്ടെത്തി

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസില്‍ കൊച്ചിയില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ശേഖരിച്ച്‌ കര്‍ണാടക പോലീസ്. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാരിഖ് ആലുവയില്‍ ബന്ധപ്പെട്ടവരെ കുറിച്ചും സൂചന ലഭിച്ചു. ഷാരിഖ് ആലുവയില്‍ തങ്ങിയ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. മംഗളൂരു സ്‌ഫോടന ഗൂഢാലോചന നടന്നത് കേരളത്തിലും, തമിഴ്‌നാട്ടിലുമാണെന്ന വിവരത്തെ തുടര്‍ന്നാണ് കര്‍ണാടക പോലീസ് കേരളത്തിലുമെത്തിയത്. ഇവിടെ ക്യാമ്പ് ചെയ്തുള്ള അന്വേഷണമാണ് കര്‍ണാടക പോലീസ് നടത്തുന്നത്. ലോക്കല്‍ പോലീസിനെ ഒഴിവാക്കി എന്‍ഐഎയുടെ കൂടി സഹകരണത്തോടെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ കൊച്ചിയില്‍ നിന്നും നിര്‍ണായകമായ നിരവധി…

Read More

ബൈക്ക് യാത്രക്കാരനെ മർദിച്ചതിന് ബിഎംടിസി ബസ് ഡ്രൈവറെ പിരിച്ചുവിട്ടു

ബംഗളൂരു: ബൈക്കിലെത്തിയ സ്‌കൂട്ടർ യാത്രക്കാരനെ ബിഎംടിസി ബസിന്റെ ഡ്രൈവർ മർദ്ദിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് സസ്പെന്ഷൻ. ആക്രമണത്തിന്റെ വീഡിയോ ഷെയർ ചെയ്യുകയും പരാതി നൽകുകയും ചെയ്തതോടെയാണ് ബിഎംടിസി, ആനന്ദ് പിബി എന്ന പ്രതി ഡ്രൈവറെ പിരിച്ചുവിട്ടത്. നോർത്ത് ബെംഗളൂരുവിലെ യെലഹങ്കയിൽ താമസിക്കുന്ന ദമ്പതികൾ നവംബർ 22 ന് ബിഎംടിസി ബസ് ഡ്രൈവറാണ് മർദിച്ചതെന്ന് ആരോപിച്ചു യെലഹങ്ക ന്യൂ ടൗൺ പോലീസിന് പരാതി നൽകിയിരുന്നു. വംശീയ ആക്രമണമെന്നാണ് സന്ദീപും ലോറയും ഡ്രൈവർക്കെതിരെ കുറ്റപ്പെടുത്തിയത്. ഇലക്ട്രിക് ബസിലെ (കെഎ 51 എ എച്ച് 2741) കാക്കി വസ്ത്രധാരി…

Read More

കുക്കെ സുബ്രഹ്മണ്യ ഉത്സവത്തിൽ അഹിന്ദു കച്ചവടക്കാർക്ക് വിലക്ക്

ബെംഗളൂരു; നവംബർ 29ന് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടക്കുന്ന ചമ്പ ഷഷ്ഠി ആഘോഷത്തിൽ അഹിന്ദു കച്ചവടക്കാർ കടകൾ സ്ഥാപിക്കരുതെന്ന ബാനർ സ്ഥാപിച്ചതോടെ ക്ഷേത്രോത്സവങ്ങളിലും മേളകളിലും അഹിന്ദുക്കളുടെ സാധനങ്ങൾ വിൽക്കുന്നത് തടയുന്ന വിഷയം വീണ്ടും ഉയർന്നുവന്നു. ബുധനാഴ്ച ഹിന്ദു ജാഗരണ വേദികെ (എച്ച്‌ജെവി) കുമാരധാര നദിയുടെ തീരത്തെ സ്നാനഘട്ടത്തിന് സമീപമാണ് ബാനർ സ്ഥാപിച്ചത്. ആഘോഷ വേളയിൽ അഹിന്ദുക്കൾക്ക് തങ്ങളുടെ സാധനങ്ങൾ വിൽക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എച്ച്‌ജെവി അംഗങ്ങൾ സുബ്രഹ്മണ്യ പോലീസ് സ്റ്റേഷനിൽ ഒരു മെമ്മോയും സമർപ്പിസിച്ചിരുന്നു.എന്നാൽ ബാനർ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സുബ്രഹ്മണ്യ ഗ്രാമപ്പഞ്ചായത്തിന്…

Read More

കർണ്ണാടകയിലെ ഓരോ ജില്ലയ്ക്കും വേണ്ടി 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ

ബെംഗളൂരു: പുണ്യകോടി ദത്തു യോജനയ്ക്ക് കീഴിൽ കർണാടകയിലെ ഓരോ ജില്ലയ്ക്കും ഒന്ന് വീതം 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ കിച്ച സുധീപ്. പൊതുജനങ്ങളുടെ സഹകരണത്തോടെ ഗോശാലകൾ സാമ്പത്തികമായി മികച്ചതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചൗഹാന്റെ വസതിയിൽ ഗോപൂജ നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നടൻ. പശു സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പുണ്യകോടി ദത്തു യോജനയുടെ അംബാസഡറായി സർക്കാർ എന്നെ നിയമിച്ചതോടെ ഉത്തരവാദിത്വം വർധിച്ചു. എന്നിൽ അർപ്പിച്ച വിശ്വാസത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോടും മന്ത്രി പ്രഭു ചവാനോടും…

Read More

സമൂഹവിവാഹത്തിൽ 3003 ദമ്പതികൾ വിവാഹിതരായി

ഗാസിയാബാദ്; കമല നെഹ്‌റു നഗർ ഗ്രൗണ്ടിൽ നടന്ന സമൂഹ വിവാഹ ചടങ്ങിൽ ഹിന്ദു, മുസ്ലീം, സിഖ്, ബുദ്ധ സമുദായങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം ജോഡികൾ അവരുടെ മതപരമായ ആചാരപ്രകാരം വിവാഹിതരായി. ഗാസിയാബാദ്, ഹാപൂർ, ബുലന്ദ്ഷഹർ ജില്ലകളിൽ നിന്നുള്ളവരാണ് ദമ്പതികളെന്ന് ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആർകെ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വിവാഹ വസ്ത്രം വാങ്ങാൻ ഓരോ ജോഡികൾക്കും 10,000 രൂപ മുൻകൂറായി നൽകിയെന്നും 65,000 രൂപ വധുവിന്റെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തൊഴിൽ വകുപ്പ് ട്രാൻസ്ഫർ ചെയ്യുമെന്നും ഡിഎം അറിയിച്ചു. 22.50 കോടി രൂപയാണ് പരിപാടിക്കായി തൊഴിൽ…

Read More
Click Here to Follow Us