ബെംഗളൂരു – മൈസൂരു ദേശിയ പാത തുറന്ന് കൊടുക്കും മുന്നേ മന്ത്രി നിതിൻ ഗഡ്ഗരി പരിശോധന നടത്തും.

ബെംഗളൂരു: ബെംഗളൂരു – മൈസൂരു ദേശിയ പാത പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന മുന്നേ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി ജനുവരി 5ന് പരിശോധന നടത്തും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി സി. സി. പാട്ടീൽ നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 27ന് റോഡിന്റെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാത ഉദ്ഘടനം ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 117 കിലോമീറ്റർ റോഡ് 4473 കൊടി രൂപ ചിലവഴിച്ചാണ് 10 വരിയാകുന്നത്.

Read More

തിരക്ക് മനസിലാക്കി സ്വയം മാറുന്ന സിഗ്നൽ: മാറ്റങ്ങളുമായി ട്രാഫിക് പൊലീസ്

ബെംഗളൂരു: നഗരത്തിലെ 163 ജംഗ്ഷനുകളിൽ കൂടി സ്മാർട്ട്‌ സിഗ്നൽ സ്ഥാപിക്കുമെന്ന് ട്രാഫിക് പൊലീസ്. വാഹനങ്ങളുടെ തിരക്കിന് അനുസരിച്ച് സ്വയം മാറുന്ന സിഗ്നൽ സംവിധാനമാണ് നഗരത്തിലെ കൂടുതൽ ജംഗ്ഷനിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ട്രാഫിക് കമ്മിഷണർ എം.എ. സലീം അറിയിച്ചു. നഗരത്തിലെ 330 ജംഗ്ഷനുകളിലാണ് നിലവിൽ സിഗ്നലുകൾ ഉള്ളത്.

Read More

ബസ് അപകടത്തിൽ 19 വിദ്യാർത്ഥികൾക്കും 3 അധ്യാപകർക്കും പരിക്ക്

ബെംഗളൂരു: ദേശീയ പാതയിൽ ഹഗാരെയ്ക്ക് സമീപം സൂളദേവരഹള്ളിയിൽ ബുധനാഴ്ച കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും പരിക്കേറ്റു. ചന്നരായപട്ടണ ആദിചുഞ്ചനഗിരി പി.യു.കോളേജിലെ വിദ്യാർഥികൾ ഹളേബീഡിലേക്ക് വിനോദയാത്രക്ക് പോയി സ്വകാര്യ ബസിൽ മടങ്ങവെയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ ബസ്, ഹാസൻ ഭാഗത്തുനിന്നും വരികയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് റോഡിൽ നിന്ന് തെന്നിമാറിയതായി പറയപ്പെടുന്നു. കൂട്ടിയിടിയിൽ സ്വകാര്യ ബസിലുണ്ടായിരുന്ന 19 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും നിസാര പരിക്കേറ്റു. ഇവരെ ഹാസനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഹളീബീഡ് പോലീസ് അറിയിച്ചു.

Read More

ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രയ്ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യം

ബെംഗളൂരു: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ, ചൈന, യുഎസ്, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കർണാടക ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ കോവിഡ് സാഹചര്യം നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും കർണാടക സർക്കാർ സ്വീകരിക്കുന്നുണ്ട്. എന്നിരുന്നാലും, ഉയർന്ന കോവിഡ് കേസുകൾ ഉള്ള രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഇപ്പോഴും കേന്ദ്ര സർക്കാരിനോട്…

Read More

മറാത്തി സംസാരിക്കുന്ന ഗ്രാമങ്ങളെ സംസ്ഥാനത്തോട് ചേർത്ത് മഹാരാഷ്ട്ര

മുംബൈ :കര്‍ണാടകയിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമങ്ങളെ സംസ്ഥാനത്തോട് ചേര്‍ക്കുന്നതിനുള്ള പ്രമേയം മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠമായി പാസാക്കി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മഹാരാഷ്ട്രയുടെ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള യോഗത്തിലെ തീരുമാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും മറാത്തി സംസാരിക്കുന്ന ജനങ്ങളുടെ സുരക്ഷ കര്‍ണാടക സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഏകകണ്ഠേന പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

Read More

മാരക ലഹരി മരുന്നുകളുമായി നൈജീരിയൻ സ്വദേശി പിടിയിൽ

ബെംഗളൂരു: നൈജീരിയ സ്വദേശിയായ യുവാവ് 13.61 ഗ്രാം എം.ഡി.എം.എ.യുമായി നഗരത്തില്‍ പിടിയില്‍. വിദ്യാരണ്യപുരയിലെ താമസക്കാരനായ ജെയിംസ് ഓവലെ ആണ് കാമാക്ഷിപാളയ പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 3.46 ഗ്രാം എം.ഡി.എം.എയും തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 10.15 ഗ്രാം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് സുമനഹള്ളി ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് വില്‍പനക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളില്‍നിന്ന് മയക്കുമരുന്നുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്. വിദ്യാര്‍ഥി വിസയിലെത്തിയ ഇയാള്‍ വിസാകാലാവധി കഴിഞ്ഞശേഷവും നഗരത്തില്‍ താമസിച്ചുവരുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ്…

Read More

ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ബസ് വനമധ്യത്തിൽ കേടായി 

ബെംഗളൂരു: ബെംഗളൂരുവിലേക്കുളള യാത്ര മധ്യേ കെഎസ്‌ആര്‍ടിസി ബസ് വനമധ്യത്തില്‍ കേടായതിനെ തുടര്‍ന്ന് മണിക്കൂറുകളോളം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. യാത്രമധ്യേ ബന്ദിപ്പൂര്‍ വനമേഖലയിലാണ് ബസ് കേടായത് . ചൊവ്വാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ബസിലെ യാത്രക്കാരാണ് ദുരിതത്തിലായത്. പുലര്‍ച്ചയോടെയാണ് കെഎസ്‌ആര്‍ടിസി ബസ് വനപാതയില്‍ കുടുങ്ങിയത്. യന്ത്ര തകരാറുള്ള ബസ് തന്നെ ഡിപ്പോ അധികൃതര്‍ ബെംഗളൂരുവിലേക്ക് അയക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന പല ബസ്സുകളും കാലപ്പഴക്കം ചെന്നതാണെന്നാണ് യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള ആരോപണം.

Read More

തെരുവുനായയുടെ ആക്രമണത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: നഗരത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. എട്ടു വയസുകാരിയെയാണ് തെരുവ് നായ് ആക്രമിച്ചത്. ബംഗളൂരു ലക്ഷ്മിദേവി നഗർ സ്വദേശിനിയായ നൂറിൻ ഫലക്കിനാണ് പരിക്കേറ്റത്. ആക്രമണത്തിൽ കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളേറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവിനും കടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭക്ഷണത്തിന് ശേഷം പുറത്ത് നടക്കാനിറങ്ങിയ കുട്ടിയേയും പിതാവിനേയും തെരുവുനായ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സമീപവാസികളും വഴിയാത്രക്കാരും എത്തിയാണ് നായ ഓടിച്ചത്. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ചികിത്സ പൂർണമായും ഏറ്റെടുക്കുമെന്നും കുടുംബത്തിന് 10,000 രൂപ സഹായധനം നൽകുമെന്നും ബി.ബി.എം.പി.യുടെ മൃഗസംരക്ഷണവിഭാഗം…

Read More

പ്രജ്ഞ സിംങിനെതിരെ പരാതി നൽകിയ പരാതിക്കാരനോട് നേരിട്ട് ഹാജരാവാൻ പോലീസ്

ബെംഗളൂരു: ശത്രുക്കളെ നേരിടാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ മൂര്‍ച്ച കൂടിയ ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആഹ്വാനം ചെയ്ത ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാതെ പോലിസ്. അതേസമയം, പ്രജ്ഞാ സിങ്ങിനെതിരെ പരാതി നല്‍കിയ ആളോട് നേരിട്ട് ഹാജരാവാന്‍ കര്‍ണാടക പോലിസ് നോട്ടിസ് അയച്ചിരിക്കുകയാണ്. രാഷ്ട്രീയ നിരീക്ഷകനും പൊതുപ്രവര്‍ത്തകനുമായ തെഹ്‌സീന്‍ പൂനേവാലയാണ് പ്രജ്ഞാ സിങ്ങിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശിമോഗ എസ്പി ജി കെ മിഥുന്‍കുമാറിന് ഇ- മെയില്‍ മുഖേന പരാതി നല്‍കിയത്. ഇതിന്റെ പകര്‍പ്പ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, കലാപാഹ്വാനം…

Read More

ക്യാമ്പസിനുള്ളിൽ ഗതാഗതം പൂർണമായും നിരോധിക്കണം: ബെംഗളൂരു സർവകലാശാല

ബെംഗളൂരു: സർവകലാശാല ക്യാമ്പസിനുള്ളിൽ ഗതാഗതം പൂർണമായി നിരോധിക്കണമെന്ന ആവശ്യവുമായി ബെംഗളൂരു സർവകലാശാല. ജ്ഞാനഭാരതി ക്യാമ്പസിനുള്ളിലൂടെ പുറത്തുനിന്നുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് പൂർണമായി നിരോധിക്കണമെന്നാണ് ആവശ്യം. വൈസ് ചാൻസലർ എസ്. ജയകറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. വിദ്യാർത്ഥികൾ ഏറെ നാളുകളായി ഉന്നയിക്കുന്ന ഒന്നാണിത്. ആസ്ഥാനത്ത് ട്രാഫിക് പോലീസിനും ബംഗളൂരു കോർപ്പറേഷനും അധികൃതർ കത്തുനൽകും. നാഗർഭാവി ഭാഗത്തുനിന്ന് മൈസൂർ റോഡിലേക്ക് പോകാൻ ജ്ഞാനഭാരതി ക്യാമ്പസിനുള്ളിലെ റോഡാണ് ഉപയോഗിക്കുന്നത്. വാഹനങ്ങൾ ഇതുവഴി പോകുന്നതുമൂലം ക്യാമ്പസിനുള്ളിൽ നിരന്തരം അപകടങ്ങളുണ്ടാകുന്നുണ്ടെന്ന് വിദ്യാർത്ഥികളും സർവകലാശാല അധികൃതരും ചൂണ്ടിക്കാട്ടുന്നു. മൂന്നു…

Read More
Click Here to Follow Us