ബെംഗളൂരു: മംഗളൂരു സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷരീഖിനെ ബംഗളൂരുവിലേക്ക് മാറ്റി. നവംബര്‍ 19 ന് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായതിനെ തുടര്‍ന്ന് ഷാരിഖിനെ മംഗളൂരുവിലെ ഫാ. മുള്ളര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ചുവരികയായിരുന്നു് സുഖം പ്രാപിച്ചുവരുന്ന. ഷാരിഖിനെ ആശുപത്രി ഡോക്ടര്‍മാരുടെയും അധികൃതരുടെയും നിര്‍ദേശപ്രകാരമാണ്് ബെംഗളൂരുവിലേക്ക് മാറ്റിയതെന്നാണ് പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ അറിയിച്ചത്. മംഗളൂരു സ്ഫോടനത്തിന്റെ അന്വേഷണം കേന്ദ്രം എന്‍ഐഎയെ ഏല്‍പ്പിച്ചിരിക്കുകയാണ്
Read MoreYear: 2022
3 വയസ്സുകാരൻ പൊള്ളലേറ്റു മരിച്ചു
ബെംഗളൂരു: പാത്രത്തിൽ നിന്നും തിളച്ച എണ്ണ വീണ് പൊള്ളലേറ്റ ഹോസ്‌കോട്ട് സ്വദേശിയായ മൂന്ന് വയസുകാരൻ മരണത്തിന് കീഴടങ്ങി. ഹൊസ്‌കോട്ട് ടൗണിലെ എംവി ലേഔട്ടിലെ ദിവസക്കൂലിക്കാരായ രവിയുടെയും പ്രതിമയുടെയും ഇളയ കുട്ടിയായ മനോജ് ആണ് മരിച്ചത് . ഭക്ഷണം തയ്യാറാക്കുന്നതിനിടെ കുട്ടിയുടെ ‘അമ്മ ചട്ടിയിൽ പാചക എണ്ണ തിളപ്പിക്കാൻ വച്ചിരുന്നു. ഹാളിൽ കളിച്ചുകൊണ്ടിരുന്ന മനോജ്, അമ്മ പലഹാരം തയ്യാറാക്കുന്നത് അറിഞ്ഞ് അടുക്കളയിലേക്ക് കയറി. ഭക്ഷണം തയ്യാറായെന്ന് കരുതി കുട്ടി ചട്ടി വലിച്ചതോടെ എണ്ണ കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയും ദേഹമാസകലം പൊള്ളലേൽക്കുകയും ചെയ്തു. രക്ഷിതാക്കൾ ഉടൻ തന്നെ അടുത്തുള്ള…
Read Moreകോക്ക് പിറ്റിൽ കയറാൻ ശ്രമം, നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു
കൊച്ചി; നടൻ ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി റിപ്പോർട്ട്. വിമാനത്തിന്റെ കൊക്ക് പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്. ഇപ്പോൾ ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് താരം. ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ ഉച്ചയ്ക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷൈൻ ടോം ചാക്കോ. യാത്രയ്ക്കായി വിമാനത്തിൽ കയറിയ താരം കോക്ക് പിറ്റിലേക്ക് അധികരിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കോക്ക്പിറ്റിൽ കയറാൻ ആവില്ല സീറ്റിൽ പോയി ഇരിക്കണമെന്നും വിമാനത്തിലെ ജീവനക്കാർ…
Read Moreമഹാരാഷ്ട്രയിൽ നിന്നുള്ള ബസ് സർവീസുകൾ പുനഃരാരംഭിച്ചു
ബെംഗളൂരു: അതിർത്തിത്തർക്കം മൂലമുള്ള ആക്രമണഭീതി ഭയന്ന് നിർത്തിവച്ചിരുന്ന മഹാരാഷ്‌ട്ര-കർണാടക ബസ് സർവീസ് പുനഃരാരംഭിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള ബസുകൾക്കുനേരെ കർണാടകയിലെ ബൽഗാമിലുള്ള ടോൾപ്ലാസയിൽ കല്ലേറുണ്ടായതോടെയാണ് സർവീസുകൾ നിർത്തിവച്ചത്. 72 മണിക്കൂറിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ കോലാപൂരിൽ നിന്ന് സർവീസ് പുനഃരാരംഭിച്ചു പുനരാരംഭിച്ചു. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ പ്രസ്താവനയാണ് സംഘർഷം വളർത്തിയത്. ഇതേ തുടർന്ന് അതിർത്തിയിൽ നിരവധി വാഹനങ്ങൾ ആക്രമിക്കപ്പെടുകയായിരുന്നു.
Read Moreകുളിമുറി ദൃശ്യങ്ങൾ വൈറലാക്കാതിരിക്കാൻ തന്നോടൊപ്പം സെക്സ് ചെയ്യണമെന്ന് ഭീഷണി, യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പെണ്‍കുട്ടിയുടെ സ്വകാര്യവീഡിയോ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയായ നിരഞ്ജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയില്‍ ഒളിക്യാമറ വെച്ചാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അജ്ഞാതനമ്പറില്‍ നിന്ന് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. താനുമായി സെക്‌സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. നാലുവര്‍ഷമായി പ്രതി…
Read Moreനികുതി വെട്ടിപ്പ്, നിയമ കുരുക്കിൽ നടി അപർണ ബാലമുരളി
തിരുവനന്തപുരം: നികുതി വെട്ടിച്ചതിന് നടി അപര്‍ണ ബാലമുരളിക്ക് നോട്ടീസ്. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്. സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടയ്‌ക്കാമെന്ന് അപര്‍ണ അറിയിച്ചതായാണ് വിവരം. 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
Read Moreഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ച് ജയ ജയ ജയ ജയഹേ ടീം
തിയറ്ററുകളിൽ വൻ വിജയം കുറിച്ച ‘ജയ ജയ ജയ ജയഹേ’യുടെ ഒടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡിസംബർ 22 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിന് എത്തും. സംവിധായകൻ വിപിൻ ദാസ് അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്ന് നിർവഹിച്ചു. ജാനേമൻ എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് തിയേറ്ററുകളിലെത്തിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ 45 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read Moreകാറും ബസും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ 3 പേർ മരിച്ചു
ബെംഗളൂരു: കാർക്കളയിലെ നെല്ലിക്കരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കുടുബത്തിലെ രണ്ട് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശികളായ നാഗരാജ് (40), പ്രത്യുഷ (32), രണ്ട് വയസുള്ള കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബംഗളൂരുവിൽ താമസിക്കുന്ന കുടുംബം കാറിൽ ധർമ്മസ്ഥല ക്ഷേത്രം സന്ദർശനം കഴിഞ്ഞ് ശൃംഗേരിയിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
Read Moreകർണാടകയിൽ ബുർഖ ധരിച്ച് ഐറ്റം ഡാൻസ്, വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
ബെംഗളൂരു: മംഗളൂരുവിൽ കോളേജ് പരിപാടിയിൽ ബുർഖ ധരിച്ച് ഐറ്റം ഡാൻസ്. സംഭവത്തിൽ സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജിലെ നാല് വിദ്യാർത്ഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു. ബുർഖയിട്ട് ബോളിവുഡ് ഐറ്റം നമ്പർ ഗാനത്തിനൊപ്പമാണ് ഇവർ ചുവടുവെച്ചത്. ബുർഖയെയും ഹിജാബിനെയും പരിഹസിക്കുന്ന തരത്തിലായിരുന്നു നൃത്തം. ബുർഖ ധരിച്ച വിദ്യാർത്ഥികളുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ വിമർശനമാണ് ഉയർന്നത്. ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന നൃത്തത്തിന് അനുമതി നൽകിയ കോളേജ് അധികൃതർക്കെതിരെയും വിമർശനമുയർന്നു. അശ്ലീല ചുവടുകൾ ഉള്ളതിനാൽ നൃത്തം അനുചിതമാണെന്ന് പലരുടെയും അഭിപ്രായം. എന്നാൽ ഈ…
Read Moreസംസ്ഥാനത്ത് ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേ പാലം വരുന്നു
ബെംഗളൂരു: ശിവമോഗ ജില്ലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം ഉടൻ യാഥാർത്ഥ്യമാകും. 2024ഓടെ 2.25 കി.മീ. നീളത്തിൽ സാഗർ താലൂക്കിൽ കർണാടകയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലം ശരാവതി കായലിനു കുറുകെ നിർമിക്കും. പദ്ധതിക്ക് 423 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സിഗന്ദൂരിൽ നിന്നോ തുമാരി മേഖലയിൽ നിന്നോ സാഗർ പട്ടണത്തിലെത്താൻ പ്രദേശവാസികൾക്ക് റോഡ് മാർഗം ഏകദേശം 80 കിലോമീറ്റർ സഞ്ചരിക്കണം. പാലം വരുന്നതോടെ ദൂരം പകുതിയായി കുറയും. പാലം ഇല്ലാത്തതിനാൽ, തുമാരി മേഖലയിലെ ഗ്രാമവാസികളും സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ സിഗന്ദൂർ ചൗഡേശ്വരി…
Read More