കൂടുതൽ ബസുകളിലേക്ക് ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വ്യാപിപ്പിച്ച് ബിഎംടിസി

ബെംഗളൂരു: കൂടുതൽ നോൺ എസി ബസുകളിലേക്ക് ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വ്യാപിപ്പിച്ച് ബിഎംടിസി. ക്യുആർ കോഡ് മുഖേന ടിക്കറ്റ് തുക അടയ്ക്കുന്നതിന്റെ സന്ദേശം കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക്സ് ടിക്കറ്റ് യന്ത്രത്തിൽ (ഇടിഎം) എത്തും. തുടർന്ന് യാത്രക്കാരന് ടിക്കറ്റ് നൽകും. ഇതിൽ യുപിഐ പേമെന്റ് എന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും. ആദ്യം എസി ബസുകളിൽ ആരംഭിച്ച ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നത്.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 6 മാസങ്ങൾക്ക് മുൻപാണ് ക്യുആർ കോഡ് ടിക്കറ്റ് ബിഎംടിസി ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ പേർ ഡിജിറ്റൽ ടിക്കറ്റിനെ ആശ്രയിക്കുന്നുണ്ട്.

ഏപ്രിൽ മുതലാണ് പ്രതിദിന, പ്രതിമാസ പാസുകൾ ടുമോക്ക് ആപ് വഴി നൽകുന്നത് ആരംഭിച്ചിരുന്നു. 2 മാസത്തിനുള്ളിൽ ക്യുആർ കോഡ് സംവിധാനത്തോടെയുള്ള കൂടുതൽ ഇടിഎമ്മുകൾ ബിഎംടിസിക്ക് ലഭിക്കുന്നതോടെ കൂടുതൽ ബസുകളിൽ ക്യുആർ കോഡ് ടിക്കറ്റ് സേവനം ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
[masterslider id="10"]

Related posts