UEFA Champions League| ലിവർപൂളിനെ വീഴ്ത്തി റയലിന് 14-ാം ചാമ്പ്യന്‍സ് ലീഗ്

പരിസ്: സ്വിനീഷ്യസ് ജൂനിയറിന്‍റെ ഒറ്റ ഗോളില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ 14-ാം കിരീടം. പാരീസിലെ ആവേശപ്പോരാട്ടത്തില്‍ കൂടുതല്‍ ആക്രമിച്ചത് ലിവറെങ്കിലും 1-0ന്‍റെ ജയവുമായി ചാമ്പ്യന്‍സ് ലീഗിലെ ചാമ്പ്യന്‍മാർ ഞങ്ങള്‍ തന്നെയാണെന്ന് റയല്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഇതോടെ ഏഴാം കിരീടത്തിന് ലിവർപൂള്‍ ഇനിയും കാത്തിരിക്കണം.

59-ാം മിനുറ്റില്‍ വാല്‍വർദെയുടെ അസിസ്റ്റില്‍ ആകാരമാർന്ന ഫിനിഷിംഗോടെ വിനീഷ്യസ് ജൂനിയർ റയലിനെ മുന്നിലെത്തിച്ചത്. ശരിക്കും കളിയിലെ താരം റയലിന്റെ വല കാത്ത കോർട്വാ തന്നെയാണ്. ഗോള്‍ബാറിന് കീഴെ കൈവല കെട്ടിയ പോലെ കോർട്വാ റയലിനെ കാത്തു.മത്സരത്തിന്‍റെ അവസാന മിനുറ്റുകളിലും സലായെയും മാനേയെയും കോർട്വാ തന്‍റെ കൈകള്‍ കൊണ്ട് ബന്ധിച്ചു.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

ഫിർമിനോ കളത്തിലെത്തിയിട്ടും ഫലം മാറിയില്ല, കോർട്വായുടെ കയ്യും മനസും ഇളകിയില്ല. 90 മിനുറ്റും 5 മിനുറ്റ് ഇഞ്ചുറിടൈമും റയലിനെ കാത്ത് കോർട്വാ സ്പാനിഷ് വമ്പന്‍മാർക്ക് 14-ാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
[masterslider id="10"]

Related posts