ബെംഗളൂരു : ഷെഫ് പിള്ളെ എന്ന സുരേഷ് പിള്ളയെ ഇന്നറിയാത്തവർ മലയാളികളിൽ കുറവാണ്. നാവിലൂടെ രുചിയുടെ “നിർവാണ”ത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഷെഫ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൻ്റ സമീപത്ത് ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് തുടങ്ങി ആയിരക്കണക്കിന് ഡോളർ വിലയുള്ള ഷെഫ് പിള്ളെ എന്ന ബ്രാൻ്റിൻ്റെ പിന്നിലെ രുചിക്കൂട്ടുകളെ കുറിച്ച് പറയുന്ന പരിപാടിയാണ് ഇപ്പോൾ സഫാരി ടീവിയിൽ പ്രക്ഷേപണം ചെയ്യുന്നത്. ബി.ബി.സിയിലെ മാസ്റ്റർ ഷെഫ് പരിപാടിയിലൂടെ ഒരു മലയാളിയുടെ കൈപ്പുണ്യ ലോകം മുഴുവൻ അറിഞ്ഞതോടെയാണ് സുരേഷ് പിള്ളെയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. തൻ്റെ നാട്ടിലുള്ള ഹോട്ടൽ…
Read MoreDay: 18 November 2022
ശബരിമലയിലേക്ക് ഡിസംബർ മുതൽ സ്പെഷ്യൽ ബസ് സർവീസ്
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് കോർപറേഷൻ ശബരിമലയിലേക്ക് ഡിസംബർ ഒന്നു മുതൽ സ്പെഷ്യൽ ബസ് സർവീസ്. ബെംഗളൂരുവിനും പമ്പയ്ക്കുമിടയിൽ ഒരു രാജഹംസ സർവീസും ഐരാവത് വോൾവോയുമാണ് സർവീസ് നടത്തുക. ബെംഗളൂരുവിൽ നിന്നുള്ള രാജഹംസ സർവീസ് ദിവസവും ഉച്ചയ്ക്ക് 1.01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടും. മൈസൂരു റോഡ് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ 1.31 എത്തും. അടുത്ത ദിവസം 7.29 ന് പമ്പയിൽ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്നുള്ള ഐരാവത് വോൾവോ സർവീസ് ദിവസവും ഉച്ചക്ക് 2.01 ന് ശാന്തിനഗർ ബസ്…
Read Moreരാഹുൽ ഗാന്ധിയ്ക്ക് വധഭീഷണി
മധ്യപ്രദേശ്: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെത്തിയ രാഹുല്‍ ഗാന്ധിക്കുനേരെ അജ്ഞാതന്റെ വധഭീഷണിക്കത്ത്. ജുനി ഇന്ദോര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു മധുരപലഹാരക്കടയില്‍നിന്നാണ് കത്ത് കണ്ടെത്തിയത്. നഗരത്തില്‍ പലയിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് കത്തില്‍ ഭീഷണിയുണ്ട്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിനുനേരെ നിറയൊഴിക്കുമെന്നും രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നും കത്തില്‍ പറയുന്നു. കത്തെഴുതിയ ആളെ കണ്ടെത്താന്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ദോറിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് സൂക്ഷമമായി പരിശോധിച്ച് വരികയാണെന്നാണ് പുറത്തുവരുന്ന വിവരം. ആരെങ്കിലും തമാശക്കെഴുതിയ…
Read Moreജാമിഅ മസ്ജിദ്, ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി
ബെംഗളൂരു: ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച് ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്നതിനുള്ള അടയാളങ്ങള്‍ ഉണ്ടെന്നും പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നുമാണ് ആവശ്യം. ഗ്യാന്‍വ്യാപി മസ്ജിദിന്‍റെ കാര്യത്തിലെന്നപോലെ ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദിലും അവകാശം ഉന്നയിച്ച് പ്രശ്നം കോടതി നടപടികളില്‍ കുരുക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം. ശ്രീരംഗപട്ടണ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച് രംഗത്തെത്തിയ തീവ്രഹിന്ദുത്വ സംഘടനകള്‍ വിഷയത്തില്‍ പുതിയ നിയമക്കുരുക്കുകള്‍ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് 108 ആളുകളുടെ ഹർജി നല്‍കിയിരിക്കുന്നത്. ഹിന്ദുമത ഗ്രന്ഥങ്ങളില്‍ 108 എന്നതിന് പ്രത്യേക സ്ഥാനമുണ്ടെന്നും ഇതിനാലാണ് അത്രയും ആളുകള്‍ ഹർജി നല്‍കാന്‍…
Read Moreനഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങും
ബെംഗളൂരു: തെക്കൻ ബെംഗളൂരുവിലെ മെട്രോ നിർമാണ സ്ഥലങ്ങൾക്ക് സമീപമുള്ള വിവിധ ജലവിതരണ ലൈനുകൾ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ നവംബർ 21 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ജലവിതരണം തടസ്സപ്പെടും. ബി ഡബ്ല്യൂ എസ്എസ്ബി സ്ഥാപിച്ച ലൈനുകൾ ഔട്ടർ റിംഗ് റോഡിലൂടെ കെആർ പുരം മുതൽ സിൽക്ക് ബോർഡ് വരെ പ്രവർത്തിക്കും. താഴെ പറയുന്ന പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും ജംബൂസവാരി ദിനെ, പുട്ടേനഹള്ളി, കോണനകുന്റെ ക്രോസ്, ജരഗനഹള്ളി, ജെപി നഗർ 4,5,6,7 സ്റ്റേജ്, തിലക് നഗർ, വിജയ ബാങ്ക് ലേ, ബിലേകഹള്ളി,…
Read Moreഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാട്ടർ ബെല്ലുമായി സ്കൂളുകൾ
ബെംഗളൂരു: കുട്ടികളെ വെള്ളംകുടിക്കാന്‍ പ്രേരിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ വീണ്ടും വാട്ടര്‍ ബെല്ലുകള്‍ മുഴങ്ങും. ഇടവേളക്കു ശേഷമാണ് ഈ പദ്ധതി വീണ്ടും തുടങ്ങുന്നത്. നിശ്ചിത ഇടവേളകളില്‍ വാട്ടര്‍ ബെല്ലുകള്‍ അടിക്കും. ഈ സമയങ്ങളില്‍ കുട്ടികള്‍ വെള്ളം കുടിക്കണം. നിര്‍ജലീകരണം, വയറുവേദന, തലവേദന തുടങ്ങിയ പ്രശ്നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകുന്നുവെന്ന രക്ഷിതാക്കളുടെ പരാതികളുടെ കൂടി അടിസ്ഥാനത്തിലാണിത്. കുട്ടികളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ കൂടിവരുന്നുമുണ്ട്. 2019ലാണ് ആദ്യമായി കര്‍ണാടകയില്‍ വാട്ടര്‍ ബെല്‍ ആശയം വരുന്നത്. വെള്ളം കുടിക്കാന്‍ ഓര്‍മപ്പെടുത്തുന്ന ഈ ബെല്‍ അടിക്കുന്നതോടെ കുട്ടികള്‍ വെള്ളം കുടിക്കുകയാണ്…
Read Moreകാന്താര ഒ ടി ടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു
റിഷഭ് ഷെട്ടിയുടെ തെന്നിന്ത്യൻ ചിത്രം ‘കാന്താര’ ഒ ടി ടി യിലേക്ക്. കാന്താര നവംബര്‍ 24ന് ആമസോണ്‍ പ്രൈമിലെത്തും. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി എത്തിയ ചിത്രം വലിയ രീതിയിലുളള പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം കേരളത്തിലും സൂപ്പര്‍ ഹിറ്റാണ്. സിനിമാരംഗത്തെ പ്രമുഖരെല്ലാം ഇതിനോടകം തന്നെ കാന്താരയെ അഭിനന്ദിച്ചു കഴിഞ്ഞു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് ഒരു സ്വര്‍ണ ചെയിന്‍ സമ്മാനമായി നല്‍കുകയുമുണ്ടായി. കാന്താര…
Read Moreഅക്രമിസംഘത്തിന്റെ കുത്തേറ്റ് വിദ്യാർഥി മരിച്ചു
ബെംഗളൂരു: ബൗളിഗുള്ളിയിൽ 19 കാരനായ വിദ്യാർത്ഥിയെ ഒരു കൂട്ടം ആൺകുട്ടികൾ കുത്തിക്കൊന്നു. നഗരത്തിലെ സ്വകാര്യ കോളേജിൽ ബിബിഎം പഠിക്കുകയായിരുന്ന മുഹമ്മദ് മുദ്ദസിറാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം വിവാഹ മണ്ഡപത്തിന് സമീപം നിൽക്കുകയായിരുന്ന മുദ്ദസിറിനെ ഒരു സംഘം ആൺകുട്ടികൾ മൂർച്ചയേറിയ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. മുദ്ദസിറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു. റോജ പോലീസ് പരാതി രജിസ്റ്റർ ചെയ്യുകയും കൊലപാതകം പതിഞ്ഞേക്കാവുന്ന സിസിടിവി ദൃശ്യങ്ങൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. വിവാഹ മണ്ഡപത്തിന് സമീപത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളുടെയും റെക്കോർഡിംഗുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക കാരണം…
Read Moreമദ്യവില ഉയർത്തുന്നു
തിരുവനന്തപുരം: സാമ്പത്തിക നഷടം പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ മദ്യവില ഉയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. മദ്യവില്‍പ്പനയിലെ ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാകുബോള്‍ സര്‍ക്കാരിന് 170 കോടി നഷ്ട്ടമാകും. ഈ നഷ്ട്ടം പരിഹരിക്കാനാണ് വില്‍പ്പന നികുതി വര്‍ധിപ്പിക്കുന്നത്. ബെവ്‌കോ എം.ഡിയുടെ ശുപാര്‍ശ ധനവകുപ്പ് പരിശോധിക്കുകയാണ്. മദ്യ വിതരണം പ്രതിന്ധിയിലായതോടെ നികുതിയിനത്തില്‍ കഴിഞ്ഞ 15 ദിവസത്തില്‍ 100 കോടി രൂപ നഷ്ടമായെന്നും ബെവ്‌കോ വ്യക്തമാക്കി
Read Moreഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം നടന്നു
ബഹിരാകാശ ഗവേഷണ സംരംഭമായ സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് നിർമ്മിച്ച വിക്രം എസ് റോക്കറ്റിന്റെ വിക്ഷേപണം നടന്നു. ഇന്ന് രാവിലെ 11.30നായിരുന്നു വിക്ഷേപണം. സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആധ്യ റോക്കറ്റിന്റെ വിക്ഷേപണമാണിത്. ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേയ്ക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്‌കൈറൂട്ട് മാറൂം. മോശം കാലാവസ്ഥയെ തുടർന്ന് വിക്ഷേപണം നേരത്തെ മാറ്റിവെച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പ് ആണ് സ്‌കൈറൂട്ട് എയ്റോസ്പേസ്. ചെന്നൈ ആസ്ഥാനമായുള്ള എയ്റോസ്പേസ് സ്റ്റാർട്ടപ്പായ സ്പേസ്‌കിഡ്സിന്റെ നേതൃത്വത്തിൽ ഇന്ത്യ, യുഎസ്, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള…
Read More