ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായതോടെ ബെംഗളൂരു-മൈസൂർ ഹൈവേയിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം മന്ദഗതിയിലായി. ഓഗസ്റ്റ് 27 ശനിയാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ കെങ്കേരിക്കും ബിഡഡിക്കടുത്തുള്ള വണ്ടർല അമ്യൂസ്‌മെന്റ് പാർക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കൺമണികെ തടാകം കരകവിഞ്ഞൊഴുകുകയും ഹൈവേയിൽ വെള്ളം കയറുകയും ചെയ്തു. തൽഫലമായി, വെള്ളക്കെട്ടിലായ റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കാൻ ശ്രമിച്ചതോടെ ഗതാഗതം ഇഴഞ്ഞുനീങ്ങേണ്ട ഗതിയിലായി.
കെങ്കേരിക്കും ബിഡഡിക്കും ഇടയിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുമിഞ്ഞുകൂടിയതിനാൽ വാരാന്ത്യത്തിൽ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കും മറ്റും യാത്രചെയ്യുന്നവർ നിരാശരായി. ഈ വഴിയിലൂടെ യാത്ര ചെയ്യരുതെന്ന് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാൻ പലരും സോഷ്യൽ മീഡിയയിൽ എത്തി, സാഹചര്യത്തെ ഒരു പേടിസ്വപ്നം എന്നും “ദുരന്തം” എന്നും ജനം വിളിച്ചു. ട്രക്കുകളുടെയും ലോറികളുടെയും ടയറുകളിൽ വരെ വെള്ളമെത്തിയപ്പോൾ വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കാൻ വളരെ പാടുപെട്ട് ശ്രമിക്കുന്നതായും അവർ പങ്കുവെച്ച ദൃശ്യങ്ങൾ കാണാമായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, കൺമണികെ തടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മൈസൂർ ഹൈവേയെ രാമനഗരയിലെ ഒരു ഗ്രാമവുമായി ബന്ധിപ്പിക്കുന്ന റോഡ് തകർന്നു, പുതുതായി നിർമ്മിച്ച ടോൾ ബൂത്ത് – ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നവീകരിച്ച ബെംഗളൂരു-മൈസൂർ ഹൈവേയുടെ ഭാഗം – ഏതാണ്ട് വെള്ളത്തിൽ മുങ്ങി. സ്ഥിതിഗതികൾ നിമിത്തം ഗതാഗതക്കുരുക്ക് നിലനിൽക്കാൻ സാധ്യത ഉണ്ടെന്നും അടുത്ത ഏതാനും മണിക്കൂറുകൾ കൂടി ഈ വഴി ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.