മഴ കാരണം തടാകം കരകവിഞ്ഞു; ബെംഗളൂരു-മൈസൂർ ഹൈവേയിൽ വൻ ഗതാഗതക്കുരുക്ക്

ബെംഗളൂരു:  കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായതോടെ ബെംഗളൂരു-മൈസൂർ ഹൈവേയിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം മന്ദഗതിയിലായി. ഓഗസ്റ്റ് 27 ശനിയാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ കെങ്കേരിക്കും ബിഡഡിക്കടുത്തുള്ള വണ്ടർല അമ്യൂസ്‌മെന്റ് പാർക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കൺമണികെ തടാകം കരകവിഞ്ഞൊഴുകുകയും ഹൈവേയിൽ വെള്ളം കയറുകയും ചെയ്തു. തൽഫലമായി, വെള്ളക്കെട്ടിലായ റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കാൻ ശ്രമിച്ചതോടെ ഗതാഗതം ഇഴഞ്ഞുനീങ്ങേണ്ട ഗതിയിലായി. കെങ്കേരിക്കും ബിഡഡിക്കും ഇടയിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ കുമിഞ്ഞുകൂടിയതിനാൽ വാരാന്ത്യത്തിൽ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കും മറ്റും യാത്രചെയ്യുന്നവർ നിരാശരായി. ഈ വഴിയിലൂടെ യാത്ര ചെയ്യരുതെന്ന്…

Read More
Click Here to Follow Us