തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു

തിരുവനന്തപുരം: നരുവാമൂട് മുക്കംപാലമൂട് തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ പാപ്പാന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൊയ്തീന്‍ എന്ന പാപ്പാനാണ് മരിച്ചത്.

മൊയ്തീനെ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ആനയുടെ ആക്രമണത്തില്‍ വയറ്റില്‍ കുത്തേല്‍ക്കുകയും വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുകയുമായിരുന്നു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ച മൊയ്തീന്‍.

  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു

ഭക്ഷണം കൊടുക്കുന്നതിനിടെ പാപ്പാനെ ആന ചുഴറ്റി എറിയുകയായിരുന്നു. ശ്യാം എന്ന ഉണ്ണിക്കുട്ടനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനാണ് മൊയ്തീൻ. നരുവാമൂട് സ്വദേശി സജി മോന്റെ ആനയാണിത്. ആനയുടെ തേറ്റ പല്ല് മൊയ്തീന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts