മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു. 23 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് വിഫലമായത്. വ്യാഴാഴ്ച രാത്രിയാണ് ഉജ്ജയിനില്‍ കുട്ടി 200 അടി താഴ്ചയുള്ള കുഴല്‍ കിണറിലേക്ക് കാല്‍വഴുതി വീണത്. രാജസ്ഥാന്‍ സ്വദേശിയായ പ്രവീണ്‍ ദേവ്‌സിയുടെ മകന്‍ ഭാഗീരഥാണ് താമസ സ്ഥലത്തിന് സമീപം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കുഴല്‍ കിണറില്‍ വീണത്. ഉടന്‍തന്നെ അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ 23 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവില്‍ ഫലം നിരാശയായിരുന്നു.
Read MoreDay: 11 April 2026
മന്ത്രിമാരായ രാജനും ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; സിപിഐ
തിരുവനന്തപുരം: മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐ. ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന 10 സീറ്റുകളില്‍ ഒല്ലൂരും ചടയമംഗലവുമില്ല. വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയിലാണ് പട്ടാമ്പിയും അടൂരുമുള്ളത്. സിറ്റിംഗ് സീറ്റുകളായ പീരുമേട്, തൃശ്ശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രാഥമിക കണക്ക്. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവും ചര്‍ച്ച ചെയ്യും.
Read Moreഭാവന ഇനി മിനിസ്ക്രീനിലും! കൂട്ടിന് ബിഗ് ബോസ് താരങ്ങളും!
കൊച്ചി: മലയാളികളുടെ പ്രിയതാരം ഭാവന മിനിസ്ക്രീനിലേക്കും ഒടിടിയിലേക്കും ചുവടുവെക്കുന്നു. ഏഷ്യാനെറ്റിലും പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലുമായി സംപ്രേഷണം ചെയ്യുന്ന ‘കോമഡി കുക്ക്സ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയായി ഭാവനയുടെ തിരിച്ചുവരവ്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയ ഭാവനയുടെ ആദ്യത്തെ ഒടിടി പ്രവേശനം എന്ന പ്രത്യേകതയും ഈ ഷോയ്ക്കുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുക്കിംഗ് ഷോ എന്ന അവകാശവാദത്തോടെയാണ് ജിയോ ഹോട്ട്‌സ്റ്റാർ കോമഡി കുക്ക്സ് അവതരിപ്പിക്കുന്നത്. പാചകവും തമാശയും ഒത്തുചേരുന്ന ഈ ഷോയുടെ രസകരമായ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.…
Read Moreഎച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി
ഹൈദരാബാദ്: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിതനായ യുവാവ് ബലംപ്രയോഗിച്ച് തന്റെ രക്തം കുത്തിവെച്ച സംഭവം നടന്ന് ഒരു മാസത്തിന് ശേഷം 24കാരി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദില്‍ വീട്ടിനുള്ളിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 11നാണ് രക്തം കുത്തിവെച്ച സംഭവം നടന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലമായി തന്റെ രക്തം യുവതിയുടെ ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു. ബന്ധുക്കളായ ഇവരുടെ വിവാഹം മാതാപിതാക്കള്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണ്. പ്രതിയുടെ മാതാപിതാക്കള്‍ എച്ച്‌ഐവി ബാധിതരായതിനാല്‍…
Read Moreബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം,മുഖംമൂടി അഴിഞ്ഞ് വീണു: കെ വി തോമസ്
തിരുവനന്തപുരം: കാഞ്ഞിരപള്ളി ബിഷപ്പിനും ക്രൈസ്തവ സഭയ്ക്കുമെതിരായ പിസി ജോർജിൻ്റെയും മകൻ ഷോൺ ജോർജിൻ്റെയും അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും കേരള സര്‍ക്കാരിന്‍റെ ഡൽഹി പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെവി തോമസ്. ബിജെപിയുടെ മുഖംമൂടി അഴിഞ്ഞു വീണെന്നും ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം ആണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും കെ വി തോമസ് പറഞ്ഞു. ഷോണിന്റെ പ്രസ്താവന സഭകൾക്ക് നേരെയുള്ള ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ സഹായിച്ചാലേ ഗുണമുണ്ടാകൂ എന്ന പ്രസ്താവന വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ആർഎസ്എസിനെ ഒരു കാലത്തും സഭകൾ വിശ്വസിക്കില്ലെന്നും കെ വി…
Read Moreകനത്ത മഴ: ഗവർണർ സഞ്ചരിച്ച വിമാനം ബെംഗളൂരുവിൽ ഇറക്കാനായില്ല;
ബെംഗളൂരു : ബെംഗളൂരു നഗരത്തിലും പരിസരപ്രദേശങ്ങളിലും പെയ്ത കനത്ത മഴയെത്തുടർന്ന് കർണാടക ഗവർണർ തവർ ചന്ദ് ഗെഹ്‌ലോട്ട് സഞ്ചരിച്ച വിമാനത്തിന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനായില്ല. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ലാൻഡിംഗിന് അനുമതി ലഭിക്കാത്തതിനാൽ വിമാനം മംഗളൂരുവിലേക്ക് തന്നെ മടങ്ങുകയായിരുന്നു. മംഗളൂരുവിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഗവർണർ ഉണ്ടായിരുന്നത്. നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം 5:45-ന് വിമാനം ദേവനഹള്ളിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ വിമാനം വിമാനത്താവളത്തിന് മുകളിൽ എത്തിയ സമയത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതിനെത്തുടർന്ന് സുരക്ഷാ…
Read Moreതടാക കയ്യേറ്റങ്ങൾ ഒരാഴ്ചയ്ക്കകം ഒഴിപ്പിക്കണം; അടിയന്തര സർവേയ്ക്ക് എ.ഡി.സി ഉത്തരവ്
ബെംഗളൂരു : മൈസൂരു ജില്ലയിലെ മുഴുവൻ തടാകങ്ങളിലും സമഗ്രമായ സർവേ നടത്തി അനധികൃത കയ്യേറ്റങ്ങൾ ഒരാഴ്ചയ്ക്കകം ഒഴിപ്പിക്കാൻ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (എ.ഡി.സി) പി. ശിവരാജു ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. വ്യാഴാഴ്ച മൈസൂരുവിൽ നടന്ന ജില്ലാതല തടാക സംരക്ഷണ സേനയുടെ (District Level Lake Protection Force) യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ ജലാശയങ്ങളുടെയും രേഖകൾ കൃത്യമാക്കാനും അതിർത്തികൾ തിരിച്ചറിയുന്നതിനും സർവേ വകുപ്പിനും തഹസിൽദാർമാർക്കും അദ്ദേഹം മുൻഗണനാ നിർദ്ദേശം നൽകി. തടാകങ്ങൾ പൂർണ്ണരൂപത്തിൽ വീണ്ടെടുക്കണമെന്നും അവ കൃത്യമായി പരിപാലിക്കണമെന്നും…
Read Moreതീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു
തിരുവനന്തപുരം: നരുവാമൂട് മുക്കംപാലമൂട് തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ പാപ്പാന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൊയ്തീന്‍ എന്ന പാപ്പാനാണ് മരിച്ചത്. മൊയ്തീനെ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ആനയുടെ ആക്രമണത്തില്‍ വയറ്റില്‍ കുത്തേല്‍ക്കുകയും വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുകയുമായിരുന്നു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ച മൊയ്തീന്‍. ഭക്ഷണം കൊടുക്കുന്നതിനിടെ പാപ്പാനെ ആന ചുഴറ്റി എറിയുകയായിരുന്നു. ശ്യാം എന്ന ഉണ്ണിക്കുട്ടനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനാണ് മൊയ്തീൻ. നരുവാമൂട് സ്വദേശി സജി മോന്റെ ആനയാണിത്. ആനയുടെ തേറ്റ പല്ല് മൊയ്തീന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയിരുന്നു.
Read Moreവിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 37 വര്‍ഷം കഠിനതടവും പിഴയും
കോട്ടയം: വിതുര സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ ഒന്നാംപ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിന് (ഷംസുദ്ദീന്‍ മുഹമ്മദ് ഷാജഹാന്‍-52) 37 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.’ വിതുര പീഡനക്കേസായി രജിസ്റ്റര്‍ചെയ്ത 24 കേസിലെ ഒന്നാമതായി രജിസ്റ്റര്‍ചെയ്ത കേസിലാണ് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെള്ളിയാഴ്ച വിധി പറഞ്ഞത്. നേരത്തേ വിചാരണ പൂര്‍ത്തിയായ ഒരു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി സുരേഷ് ജയിലില്‍ കഴിയുകയാണ്.
Read Moreസ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,12,080 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 14,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ 600 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 480 രൂപയാണ് കുറഞ്ഞത്. ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്‍കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വലിയ മൂന്നേറ്റം…
Read More