തിരുവനന്തപുരം: കാഞ്ഞിരപള്ളി ബിഷപ്പിനും ക്രൈസ്തവ സഭയ്ക്കുമെതിരായ പിസി ജോർജിൻ്റെയും മകൻ ഷോൺ ജോർജിൻ്റെയും അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും കേരള സര്‍ക്കാരിന്‍റെ ഡൽഹി പ്രത്യേക പ്രതിനിധിയുമായ പ്രൊഫ. കെവി തോമസ്.
ബിജെപിയുടെ മുഖംമൂടി അഴിഞ്ഞു വീണെന്നും ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം ആണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും കെ വി തോമസ് പറഞ്ഞു.
ഷോണിന്റെ പ്രസ്താവന സഭകൾക്ക് നേരെയുള്ള ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ സഹായിച്ചാലേ ഗുണമുണ്ടാകൂ എന്ന പ്രസ്താവന വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ആർഎസ്എസിനെ ഒരു കാലത്തും സഭകൾ വിശ്വസിക്കില്ലെന്നും കെ വി തോമസ് പറഞ്ഞു. മുഖംമൂടി ധരിച്ച ചെന്നായാണ് ബിജെപിയെന്നും കെവി തോമസ് ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]