സംഘർഷ സാധ്യത ; വിഴിഞ്ഞത്ത് മദ്യശാലകള്‍ അടയ്ക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന ശാലകൾക്ക് നിരോധനം ഏർപ്പെടുത്തി. പ്രദേശത്തെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 21, 22 തീയതികളിൽ മദ്യശാലകൾ അടച്ചിടാൻ ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു.

തുറമുഖ നിർമ്മാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നേരത്തെ സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു. സർക്കാർ ഇടപെട്ടില്ലെങ്കിൽ തുറമുഖ നിർമ്മാണത്തെ ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്ത് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് സർക്കാരിന്റെ സഹായം തേടിയത്.

  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ

അടുത്ത വർഷത്തോടെ കപ്പൽ വിഴിഞ്ഞത്ത് എത്തുന്ന തരത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. സമരം തുടർന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്നും അദാനി ഗ്രൂപ്പ് കത്തിൽ പറയുന്നു. അതേസമയം സർക്കാരുമായുള്ള ചർച്ചകൾ അനുരഞ്ജനത്തിന് വഴിയൊരുക്കിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
[masterslider id="10"]

Related posts

Click Here to Follow Us