ബെംഗളൂരു: കർണാടകയിൽ കോളജ് വിദ്യാർഥികൾ ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത് വിവാദത്തിലേക്ക്. സംഭവത്തെ തുടർന്ന് ഒരു കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ലിപ്പ് ലോപ്പ് ചലഞ്ചിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ അടക്കം പ്രചരിപ്പിച്ചതോടെ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ദക്ഷിണ കനഡയിലെ പ്രമുഖ കോളേജിലെ വിദ്യാർത്ഥികളാണ് ലിപ്പ് ലോക്ക് ചലഞ്ച് നടത്തിയത്. സ്വകാര്യ വസതിയിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ കോളേജിലെ പെൺകുട്ടികളും ആൺകുട്ടികളും ചലഞ്ചിൽ ഏർപ്പെടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്. മറ്റ് വിദ്യാർത്ഥികൾ ഇവരെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. വിദ്യാർഥികൾ ലിപ്പ്…
Read MoreMonth: July 2022
2012ന് ശേഷം ബെംഗളൂരുവിൽ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് 2022 ജൂലൈ 21ന്
ബെംഗളൂരു: ഇന്ന് രാവിലെ 8.30 ഓടെ തോർന്ന മഴയിൽ ബെംഗളൂരുവിൽ 82.6 മില്ലിമീറ്റർ മഴ ലഭിച്ചു, 2012-ന് ശേഷമുള്ള ജൂലൈയിലെ ഏറ്റവും ഉയർന്ന മഴയാണിത്. വെള്ളിയാഴ്ച നഗരത്തിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയുണ്ടായ ഇടിമിന്നൽ കൂടുതലും നഗരത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിലാണ് ഉണ്ടായത്, ചുഴലിക്കാറ്റിനോ ശക്തമായ കാറ്റോ ഉണ്ടായിരുന്നില്ലന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഡാറ്റ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന പകൽ താപനിലയും ഈർപ്പത്തിന്റെ ലഭ്യതയും “പർവ്വത പ്രഭാവവും” ഇടിമിന്നലിന് പിന്നിലുണ്ടെന്ന് ബെംഗളൂരുവിലെ ഐഎംഡിയുടെ കാലാവസ്ഥാ കേന്ദ്രത്തിലെ…
Read Moreരണ്ട് സഹതടവുകാരികളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ട്രാൻസ് വനിതയെ പുരുഷ ജയിലിലേക് മാറ്റി
ന്യൂജഴ്‌സി: രണ്ടു സഹതടവുകാരെ പീഡിപ്പിച്ചു ഗർഭിണികളാക്കിയ ട്രാൻസ് യുവതിയെ പുരുഷന്മാരുടെ സെല്ലിലേക്കു മാറ്റി. സംഭവം അമേരിക്കയിലെ ന്യൂജഴ്‌സിയിൽ. വനിതാ തടവുകാരെ മാത്രം പാർപ്പിക്കുന്ന തടവറയിൽവച്ച് ഇരുപത്തേഴു വയസ്സുള്ള ഡെമി മൈനർ എന്ന ട്രാൻസ് വുമണാണ് സഹതടവുകാരെ ഗർഭിണികളാക്കിയത്. ഇതേ തുടർന്ന് ഇവരെ പുരുഷന്മാരുടെ സെല്ലിലേക്കു മാറ്റുകയായിരുന്നു. കൊലക്കേസിൽ ഡെമി 18 മുതൽ 30 വയസ്സു വരെ പ്രായമുള്ള സ്ത്രീ തടവുകാരെ പാർപ്പിക്കുന്ന സെല്ലിലാണ് കഴിഞ്ഞിരുന്നത്. 27 വയസ്സുകാരിയായ ഡെമി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടില്ല. ഇവർ ജയിലിൽവച്ച് രണ്ട് സഹതടവുകാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഇവർ ഗർഭിണികളായെന്നുമാണ്…
Read Moreകേരളത്തില്‍ ആദ്യ ആഫ്രിക്കന്‍ പന്നിപനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയ ഫാമിലെ പന്നികളെ കൊല്ലും
വയനാട്: കേരളത്തിൽ ആദ്യ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട് മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചത്. ഈ ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെയാണ് സാംപിൾ പരിശോധനക്ക് അയച്ചത്. ഭോപ്പാലിലേയ്ക്ക് അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണം. ഇതോടെ രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. വൈറസ് രോഗമായതിനാൽ പെട്ടെന്ന് പടരുമെന്നും അതിനാൽ അതീവജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം ഇനിമുതൽ കർശനമാക്കും. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കുള്ള കൂടാതെ ഫാമുകൾ അണുവിമുക്തമാക്കാനും നിർദേശം നൽകിയട്ടുണ്ട്. . പന്നികളെ ബാധിക്കുന്ന അതി…
Read Moreലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; നീരജ് ചോപ്ര ഫൈനലിൽ
ഡൽഹി: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര ഫൈനലിൽ. വെള്ളിയാഴ്ച നടന്ന ആദ്യ യോഗ്യത മത്സരത്തിൽ 88.39 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ആദ്യ ശ്രമത്തിൽ തന്നെ ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഫൈനല്‍. 89.94 മീറ്ററുമായി സീസണിലെ പ്രകടനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീരജ്. ഗ്രാനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് 93.07 മീറ്റര്‍ എറിഞ്ഞു മുന്നിൽ നിൽക്കുന്നു. രണ്ടാമത് ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്‌ലെച്ചാണ് (90.88 മീറ്റര്‍) . ജര്‍മനിയുടെ ജൂലിയന്‍ വെബര്‍…
Read Moreമാലിന്യ സംസ്‌കരണ യൂണിറ്റിൽ നിന്നും അസഹനീയ ദുർഗന്ധം; ബിബിഎംപി മാലിന്യ യൂണിറ്റ് ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ച് നാട്ടുകാർ
ബെംഗളൂരു: ലിംഗധീരനഹള്ളിയിലെ മാലിന്യ സംസ്കരണ യൂണിറ്റ് അടച്ചുപൂട്ടണമെന്ന ആവർത്തിച്ചുള്ള ആവശ്യങ്ങളിൽ പരിഹാരം കാണാത്തതിനെ തുടർന്ന് ഹെമ്മിഗെപുര വാർഡിലെ ബനശങ്കരി ആറാം ഘട്ട നിവാസികൾ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി) ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ചു. 150 ടൺ ശേഷിയുള്ള മാലിന്യ സംസ്കരണ യൂണിറ്റ് ഏതാനും മാസങ്ങൾക്കുമുമ്പ് സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് വീണ്ടും തുറന്നതെന്നും ബിബിഎംപി സംസ്കരണത്തിനായി ടൺ കണക്കിന് മാലിന്യം അയച്ചുതുടങ്ങിയതായും താമസക്കാർ പറയുന്നു. ഞങ്ങളുടെ വീട്ടിൽ കുട്ടികളും പ്രായമായവരും ഉണ്ടെന്നും അസഹനീയമാണ് ദുർഗന്ധമാണ് വീടുകളിൽ നിറയുന്നതെന്നും അതിലുപരി ഈച്ചകൾ ഭക്ഷണത്തിലും…
Read Moreആഗസ്റ്റ് ഒന്നിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ച് കർഷകത്തൊഴിലാളികൾ
ബെംഗളൂരു: കർഷകത്തൊഴിലാളികളുടെ ക്ഷേമം അവഗണിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ആഗസ്റ്റ് ഒന്നിന് എല്ലാ ജില്ലകളിലും കർഷക തൊഴിലാളി സംഘടനകളുടെ സംയുക്ത ഫോറം സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു. എംജിഎൻആർഇജിഎസിന് കീഴിലുള്ള ഉറപ്പായ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക മുതൽ ഗ്രാമീണ ഉൾപ്രദേശങ്ങളിൽ വർഗീയ സംഘർഷത്തിന്റെ “വിഷം” പടർത്തുന്ന ഗോസംരക്ഷണ ബ്രിഗേഡുകൾക്കും മറ്റ് ഗ്രൂപ്പുകൾക്കും കർശനമായ നിരോധനം വരെ 28 ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. 11.86 കോടി കർഷകരേക്കാൾ 14.45 കോടി കർഷകത്തൊഴിലാളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, ഭൂരഹിതർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ഫോറം സർക്കാരിനോട് ആവശ്യപ്പെടുകയും അനൗപചാരിക…
Read Moreദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: 68–ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ വൈകീട്ട് നാല് മണിക്കാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. മലയാളത്തിൽ നിന്ന് മാലിക്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ പട്ടികയിലുണ്ടെന്നാണ് സൂചന. താനാജി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അജയ് ദേവ്ഗൺ, സുററയ് പോട്രിലെ പ്രകടനത്തിന് സൂര്യ എന്നിവർ മികച്ച നടനുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സുററയ് പോട്രിലെ പ്രകടനത്തിന് അപർണ ബാലമുരളി മികച്ച നടിയായും, അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ബിജുമേനോൻ മികച്ച സഹനടനായും പരിഗണിക്കപ്പെടുന്നുണ്ട്.…
Read Moreബസുമായി കൂട്ടിയിടിച്ച് ക്യാബ് ഡ്രൈവർ ആയി പാർടൈം ജോലി നോക്കിയിരുന്ന നിയമവിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: യെലഹങ്ക എയർഫോഴ്സ് ബേസിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) കാമ്പസിനു സമീപം ബസുമായി കൂട്ടിയിടിച്ച് പാർട്ട് ടൈം ക്യാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന 24 കാരനായ അവസാന വർഷ നിയമ വിദ്യാർത്ഥി . ബല്ലാരി റോഡ്, വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രാമനഗര ജില്ലയിലെ മഗഡി താലൂക്കിലെ കല്യ ഗ്രാമവാസിയായ ലോഹിത് പ്രസാദ് ആണ് മരിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, ലോഹിത് തന്റെ പിതാവിന്റെ മാരുതി സ്വിഫ്റ്റ് ഡിസയർ ഓടിച്ച് നഗരത്തിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) പോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബിഎസ്എഫ് കാമ്പസിനു…
Read Moreമലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവം മോഷണ ശ്രമം ചെറുക്കുന്നതിനിടെ
ബെഗളൂരു: ജിഗനിയിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് മൂന്നംഗ സംഘം മലയാളി യുവാവിനെ കുത്തികൊന്നതെന്ന് പൊലീസ് കാഞ്ഞങ്ങാട് രാജപുരം പൈനിക്കര ചെരുവേലിൽ സനു തോംസൺ കുത്തേറ്റ് മരിച്ച കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 3 പേരുടെ അറസ്റ്റ് ജിഗനി പൊലീസ് രേഖപ്പെടുത്തി. ബൈക്കിലെത്തിയ പുട്ടരാജ് ശ്രീനിവാസ് മറ്റൊരു 16 വയസ്സുകാരൻ എന്നിവർ ചേർന്ന് ടാറ്റ അഡ്വാൻസ്ഡ് മെറ്റീരിയൽസ് കമ്പനി ജീവനക്കാരനായ സനുവിന്റെ മൊബൈൽ തട്ടിയെടുക്കാൻ ശ്രമം നടത്തുകയായിരുന്നു. സനു തടയാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജിഗനി ഇൻസ്‌പെക്ടർ പറഞ്ഞു. 14…
Read More