മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവം മോഷണ ശ്രമം ചെറുക്കുന്നതിനിടെ

ബെഗളൂരു: ജി​ഗനിയിൽ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് മൂന്നം​ഗ സം​ഘം മലയാളി യുവാവിനെ കുത്തികൊന്നതെന്ന് പൊലീസ്

കാഞ്ഞങ്ങാട് രാജപുരം പൈനിക്കര ചെരുവേലിൽ സനു തോംസൺ കുത്തേറ്റ് മരിച്ച കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 3 പേരുടെ അറസ്റ്റ് ജി​ഗനി പൊലീസ് രേഖപ്പെടുത്തി. ബൈക്കിലെത്തിയ പുട്ടരാജ് ശ്രീനിവാസ് മറ്റൊരു 16 വയസ്സുകാരൻ എന്നിവർ ചേർന്ന് ടാറ്റ അഡ്വാൻസ്ഡ് മെറ്റീരിയൽസ് കമ്പനി ജീവനക്കാരനായ സനുവിന്റെ മൊബൈൽ തട്ടിയെടുക്കാൻ ശ്രമം നടത്തുകയായിരുന്നു.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

സനു തടയാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജി​ഗനി ഇൻസ്‌പെക്ടർ പറഞ്ഞു. 14 നു രാത്രയ്‌ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts