ബെംഗളൂരു: മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ അറസ്റ്റിൽ. കൊലപാതക സംഘം സഞ്ചരിച്ചിരുന്ന കാറോടിച്ച അജിത്ത് ഡിസോസയെയാണ് മംഗളൂരു പോലീസ് പിടികൂടിയത്. മംഗളൂരു സ്വദേശിയായ ഇയാളെ സൂറത്ത്കല്ലിന് സമീപത്ത് നിന്നും ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതക സംഘം ഉപയോഗിച്ചിരുന്ന കാർ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. സംഘത്തിൽ അഞ്ച് പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. 21 പേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . ജൂലൈ 28 നാണ് സൂറത്ത്കൽ മംഗലപ്പെട്ട സ്വദേശിയായ ഫാസിൽ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം ഇയാളെ വെട്ടിക്കൊല്ലുകയായിരുന്നു.
Read MoreDay: 31 July 2022
മങ്കിപോക്സ് സംശയിച്ച എത്യോപ്യൻ പൗരന് ചിക്കൻപോക്സ് സ്ഥിരീകരിച്ചു
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ മങ്കിപോക്സ് ബാധ സംശയിച്ച എത്യോപ്യൻ പൗരൻ ചിക്കൻപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആദ്യം ബെംഗളൂരു വിമാനത്താവളത്തില്‍ ഒരു എത്യോപ്യന്‍ പൗരന് മങ്കിപോക്സിന്റെ ചില ലക്ഷണങ്ങള്‍ കാണിച്ചതായും പരിശോധന നടത്തിയതായും കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. ഈ മാസം ആദ്യം ബെംഗളൂരുവില്‍ എത്തിയ മധ്യവയസ്കനായ എത്യോപ്യന്‍ പൗരനെ മങ്കിപോക്സ് ലക്ഷണങ്ങളുണ്ടെന്ന് സംശയിച്ചതിനെ തുടര്‍ന്ന് മങ്കിപോക്സ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഒടുവിൽ ഇത് ചിക്കന്‍പോക്സ് കേസാണെന്ന് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായി സുധാകര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു. കോവിഡ് -19 ബാധിത രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരു…
Read Moreകനത്ത മഴയിൽ മംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടു
ബെംഗളൂരു: മംഗളൂരുവിൽ കനത്ത മഴയിൽ നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി, അത്താവറിൽ കെട്ടിടങ്ങളുടെ താഴത്തെ നിലകൾ പൂർണമായും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. കുൽശേക്കർ മുതൽ നന്തൂർ വരെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു, മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും വെള്ളം കയറി. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. ജോലിക്ക് പോകാൻ വീടിന് പുറത്തിറങ്ങാൻ കഴിയാതെ പലരും കുടുങ്ങിയ സ്ഥിതിയാണ് . മംഗലാപുരം സിറ്റി, ശിവനഗർ പനമ്പൂർ, ബജ്പെ തുടങ്ങി മിക്കയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. പാണ്ഡവേശ്വറിന് സമീപമുള്ള ശിവനഗർ റോഡ് പൂർണമായും വെള്ളത്തിനടിയിലായി.…
Read Moreവാർഡ് തിരിച്ചുള്ള വോട്ടർ പട്ടിക തയ്യാറാക്കുക: ബിബിഎംപിയോട് ആവശ്യപെട്ട് പോൾ പാനൽ
ബെംഗളൂരു: വാർഡ് അടിസ്ഥാനത്തിലുള്ള സംവരണ പട്ടിക പ്രസിദ്ധീകരിക്കാനും ബിബിഎംപി തിരഞ്ഞെടുപ്പ് ഉടൻ നടത്താനുമുള്ള സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് വാർഡ് തിരിച്ചുള്ള വോട്ടർ പട്ടിക തയ്യാറാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പൗരസമിതിയോട് ആവശ്യപ്പെട്ടു. സർക്കാർ പ്രസിദ്ധീകരിച്ച ഡീലിമിറ്റേഷൻ റിപ്പോർട്ട് ഉദ്യോഗസ്ഥർ പരിഗണിക്കണമെന്നും അതിനനുസരിച്ച് പട്ടിക തയ്യാറാക്കണമെന്നും കമ്മീഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. എല്ലാ വാർഡുകളിലെയും വോട്ടർ പട്ടികയുടെ കരട് ആഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കുകയും അത് കമ്മീഷനെയും അംഗീകൃത രാഷ്ട്രീയ പാർട്ടികളെയും അറിയിക്കുകയും വേണം. കരട് പട്ടികയിൽ എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ സ്വീകരിക്കാനും അന്തിമ…
Read Moreമീരാബായ് ചാനു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം
ഡൽഹി: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. മീരാബായ് ചാനു സൈഖോമാണ് വനിതകളുടെ ഭാരോധ്വഹനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് സ്വർണം നേടിയത്. ചാനു ആകെ 201 കിലോ ഭാരം ഉയർത്തിയാണ് ഒന്നാമതെത്തിയത്. ഇതേ ഇനത്തിൽ ടോക്കിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയ ചാനു എതിരാളികളെ ബഹദൂരം പിന്നിലാക്കി. കോമൺവെൽത്ത് ഗെയിംസിലെ മീരാബായ് ചാനുവിന്റെ ഹാട്രിക് മെഡൽ നേട്ടമാണിത്. മണിപ്പൂർ സ്വദേശിനിയാണ് മീരാബായ് ചാനു. ചാനു 2014 ഗെയിംസിൽ വെള്ളിയും 2018ൽ സ്വർണവും നേടിയിരുന്നു. ഈ വർഷത്തെ…
Read Moreകണ്ടക്ടർ ഇല്ലാത്ത ബസ് സർവീസുകൾക്കുള്ള റൂട്ടുകൾ തിരഞ്ഞ് ബിഎംടിസി
ബെംഗളൂരു: ജീവനക്കാരുടെ ക്ഷാമം പ്രവർത്തനങ്ങളെ ബാധിച്ചു തുടങ്ങിയതിനാൽ, കണ്ടക്ടറുടെ അഭാവം പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാത്ത 500 റൂട്ടുകൾ കണ്ടെത്താൻ, ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതിനാൽ ബിഎംടിസി റൂട്ടുകളിൽ കണ്ടക്ടർ ഇല്ലാത്ത സർവീസുകൾ അവതരിപ്പിക്കും. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (ബിഎംടിസി) ജീവനക്കാരുടെ, പ്രത്യേകിച്ച് ഡ്രൈവർമാരുടെ കുറവുണ്ട്, അതുകൊണ്ടുതന്നെ 500-ലധികം ബസുകളാണ് നിരത്തിലിറക്കാതെ കിടക്കുന്നുത്. ഇത് കോവിഡിന് മുമ്പുള്ള ഷെഡ്യൂളുകളെ അപേക്ഷിച്ച് സേവനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമായി. “പ്രീ-പാൻഡെമിക് സേവനങ്ങളുമായി പൊരുത്തപ്പെടുന്നതിന് പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് കുറഞ്ഞത് 2,000 ജീവനക്കാരെങ്കിലും ആവശ്യമാണ്. എന്നാൽ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാൽ, ചില റൂട്ടുകളിൽ…
Read Moreഅദ്ധ്യാപക സംഗമവും മുരുകൻ കാട്ടാക്കടക്ക് സ്വീകരണവും.
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ, അധ്യാപക സംഗമവും, മലയാളം മിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കടക്ക് സ്വീകരണവും, സാംസ്കാരിക സദസ്സും നടത്തുന്നു. മൈസൂരു മേഖലയിലെ പരിപാടി, ഓഗസ്റ്റ് 6 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മൈസൂരു വിജയനഗറിലുള്ള കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. ചാപ്റ്റർ പ്രസിഡണ്ട് കെ . ദാമോദരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അധ്യാപക സംഗമത്തിന്റെയും മൈസൂരു കേരള സമാജം മലയാളം ക്ലാസ്സിന്റെയും ഉൽഘാടനം , ഡയറക്ടർ മുരുകൻ കാട്ടാക്കട നിർവഹിക്കും. മുതിർന്ന അദ്ധ്യാപകർക്ക് സ്നേഹാദരം നൽകും മൈസൂരുവിലെ…
Read Moreസ്ത്രീകളെ സ്വയം തൊഴിൽ ചെയ്യുന്നവരാക്കാനുള്ള പദ്ധതികൾ ഒരുക്കാനൊരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: എല്ലാ ഗ്രാമപഞ്ചായത്തുകളിലും സ്ത്രീകൾക്ക് സ്വയം തൊഴിൽ നൽകുന്നതിനുള്ള പദ്ധതികൾ കണ്ടെത്തണമെന്നും അതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) വേണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്തെ 2,500 സ്വയം സഹായ സംഘങ്ങളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സഞ്ജീവിനി – കർണാടക സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ്സ് പ്രൊമോഷൻ സൊസൈറ്റി (കെഎസ്ആർഎൽപിഎസ്), ഇ-കൊമേഴ്സ് കമ്പനിയായ മീഷോ എന്നിവർ തമ്മിൽ വ്യാഴാഴ്ച ധാരണാപത്രം ഒപ്പുവച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. “സമൂഹത്തിന്റെ പകുതിയോളം വരുന്ന സ്ത്രീകൾ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. മീഷോ പോലുള്ള ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളുമായി…
Read Moreകുരങ്ങുപനി ലക്ഷണങ്ങളുമായെത്തിയ ആഫ്രിക്കൻ വംശജൻ ബെംഗളൂരു ആശുപത്രിയിൽ ഐസൊലേഷനിൽ
ബെംഗളൂരു: ജൂലൈ ആദ്യം നഗരത്തിലെത്തിയ മധ്യവയസ്കനായ ആഫ്രിക്കക്കാരൻ കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ബംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷനിലായതായി റിപ്പോർട്ട്. ഇയാളുടെ സാമ്പിൾ പരിശോധനയ്ക്കായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അധികൃതർ അയച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ഡോ കെ സുധാകർ സംഭവവികാസം സ്ഥിരീകരിച്ചെങ്കിലും സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്ന് പറഞ്ഞു. കുരങ്ങുപനിയുടെ ലക്ഷണങ്ങൾ രോഗി പ്രകടിപ്പിച്ചതിനാൽ സാമ്പിൾ ശേഖരിച്ചു. ഇതൊരു മാരകമായ രോഗമല്ല, അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഡ്നി സംബന്ധമായ പ്രശ്നങ്ങളുള്ള രോഗിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു വരികയായിരുന്നുവെന്ന്…
Read More