കർണാടക സ്കൂൾ പാഠപുസ്തകങ്ങളിൽ മണ്ണ് സംരക്ഷണ പാഠങ്ങൾ ഉൾപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു : ‘സേവ് സോയിൽ’ കാമ്പയിന്റെ ഭാഗമായി ബെംഗളൂരുവിൽ ഇഷ ഫൗണ്ടേഷന്റെ സദ്ഗുരു ജഗ്ഗി വാസുദേവുമായി വേദി പങ്കിട്ട്, വരും വർഷങ്ങളിൽ സ്‌കൂൾ പാഠപുസ്തകങ്ങളിൽ മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാഠം ഉൾപ്പെടുത്തുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ഞായറാഴ്ച പ്രഖ്യാപിച്ചു. പാലസ് ഗ്രൗണ്ടിൽ നടന്ന സേവ് സോയിൽ പരിപാടിയിൽ, “നമ്മുടെ വളർച്ചയ്ക്കും മറ്റ് ജീവജാലങ്ങൾക്കും അത്യന്താപേക്ഷിതമായ മണ്ണ് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടത് പ്രധാനമാണെന്ന് സദ്ഗുരു വിശ്വസിക്കുന്നു. വരും വർഷങ്ങളിൽ സ്‌കൂൾ പാഠപുസ്തകങ്ങളിൽ മണ്ണിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പാഠം ഉൾപ്പെടുത്താൻ വിദ്യാഭ്യാസ…

Read More

ബെംഗളൂരുവിലെ ആദ്യ ദ്വിദിശ സൈക്കിൾ പാത എസ്‌കെ റോഡിൽ തുറന്നു

ബെംഗളൂരു: നഗരത്തിന്റെ സ്ഥായിയായ ചലനാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമുള്ള കമ്മ്യൂണിറ്റി പ്രോജക്റ്റായ സസ്റ്റെയ്‌നബിൾ മൊബിലിറ്റി അക്കോഡ്‌സ് (സുമ) സംരംഭത്തിന് കീഴിൽ ദൊഡ്ഡനെകുണ്ടിയിലെ എസ്‌കെ റോഡിൽ ബെംഗളൂരുവിന് ആദ്യത്തെ ദ്വി-ദിശ സംരക്ഷിത സൈക്കിൾ പാത തുറന്നു. ഡയറക്‌ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് (DULT), ബെംഗളൂരു, സെൻസിംഗ് ലോക്കൽ, ദൊഡ്ഡനെകുണ്ടി നിവാസികൾ എന്നിവരുടെ സംയുക്ത ശ്രമമാണ് പദ്ധതി. രണ്ട് സ്കൂളുകളെ റൂട്ടിൽ ബന്ധിപ്പിക്കുന്നതാണ് സൈക്ലിംഗ് പാത, ദിവസവും ഈ റൂട്ട് ഉപയോഗിക്കുന്ന വാഹന യാത്രക്കാർക്കൊപ്പം സ്കൂളിലേക്ക് പോകുന്ന നൂറുകണക്കിന് കുട്ടികളെ സുരക്ഷിതമാക്കുന്നതാണ് പദ്ധതിയെന്ന് ടീം അംഗം നിഹാർ…

Read More

പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

SUICIDE

ബെംഗളൂരു: പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് സിഇഎൻ ക്രൈം പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ സുദർശൻ (51) ആണ് തൂങ്ങിമരിച്ചത്. ഫാദേഴ്‌സ് ഡേ പ്രമാണിച്ച് സുദർശൻ യശ്വന്ത്പൂരിലെ വീട്ടിലായിരുന്നു താമസം. മകന്റെ കൂടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മുറിക്കകത്ത് കയറി വാതിൽ അടക്കുകയായിരുന്നു. തുടർന്നാണ് ആത്മത്യചെയ്തത്. ഇയാൾ വിഷാദരോഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് തുടരന്വേഷണം നടത്തിവരികയാണ്.

Read More

ലൊട്ടേഗഹള്ളി-ബാനസ്വാഡി റൂട്ടിലെ ലെവൽ ക്രോസിംഗ് കടക്കുന്നവർക്ക് ദുരിതം

ബെംഗളൂരു: ലൊട്ടേഗഹള്ളി-ബാനസ്വാഡി റൂട്ടിലെ മൂന്ന് ലെവൽ ക്രോസിംഗ് ഗേറ്റുകൾക്ക് താഴെയുള്ള റോഡ് ആസ്ഫാൽ ചെയ്യുന്നതിൽ ബെംഗളൂരു റെയിൽവേ ഡിവിഷന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസം ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. ഹെബ്ബാൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് അൽപ്പം അകലെ സ്ഥിതി ചെയ്യുന്ന രണ്ട് ലെവൽ ക്രോസിംഗ് ഗേറ്റുകൾ (ഗേറ്റ് നമ്പർ 148, 150) സന്ദർശിക്കുമ്പോൾ വാഹനങ്ങൾ ഗേറ്റുകൾ കടക്കേണ്ടിവരുമ്പോഴെല്ലാം താറുമാറായ ദൃശ്യങ്ങളാണ് കാണാൻ സാധിക്കുന്നത്. റോഡിൻറെ ദുരവസ്ഥ മൂലം പിലിയൺ റൈഡർമാരുമായി വരുന്ന നിരവധി വാഹനങ്ങൾ ട്രാക്കിന്റെ മധ്യത്തിൽ നിർത്തിയ ശേഷം, പിലിയൺ റൈഡർ ഇറങ്ങി ട്രാക്കുകൾ പൂർണ്ണമായി…

Read More

കനത്ത മഴയിൽ ഒലിച്ചുപോയ യുവാവിന്റെ മൃതദേഹം 34 മണിക്കൂറിന് ശേഷം കണ്ടെത്തി

death suicide murder accident

ബെംഗളൂരു: 34 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ സിവിൽ എഞ്ചിനീയർ മിഥുൻ കുമാറിന്റെ (28) മൃതദേഹം ഞായറാഴ്ച രാവിലെ കെആർ പുരത്തെ തുറന്ന ഓടയിൽ നിന്ന് പുറത്തെടുത്തു. കെആർ പുരത്തെ ഗായത്രി ലേഔട്ടിൽ താമസിക്കുന്ന മിഥുൻ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും പെയ്ത കനത്ത മഴയെ തുടർന്ന് വീടിനോട് ചേർന്നുള്ള സ്റ്റോം വാട്ടർ ഡ്രെയിനിലേക്ക് (എസ്‌ഡബ്ല്യുഡി) ഒലിച്ചുപോയത്. വെള്ളിയാഴ്ച രാത്രി ജാഗ്രതാ നിർദേശം ലഭിച്ചയുടൻ മൃതദേഹം തിരച്ചിൽ നടത്താൻ 50 എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും സംഘത്തെ വിന്യസിച്ചിരുന്നു തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ…

Read More

കർണാടകയിലുടനീളം രാസവള ക്ഷാമം; പരാതിപ്പെട്ട് കർഷകർ 

ബെംഗളൂരു: ഖാരിഫ് സീസണായതോടെ കർണാടകയിലുടനീളം വിതയാരംഭിച്ചു അതുകൊണ്ടുതന്നെ വളങ്ങൾ ഏറ്റവും ആവശ്യമുള്ള സമയമാണിത്. എന്നാൽ സംസ്ഥാനത്തുടനീളമുള്ള കർഷകർ തങ്ങളുടെ കാർഷിക പ്രവർത്തനങ്ങൾക്ക് ഈ നിർണായക സമായത്ത് കടുത്ത ക്ഷാമം നേരിടുന്നതായും വളങ്ങളുടെ കരിഞ്ചന്തയുണ്ടെന്ന് പരാതിപ്പെടുകയും ചെയ്തു. ജൂൺ, ജൂലൈ മാസങ്ങളിൽ വളങ്ങൾക്ക് ഡിമാൻഡ് ഏറ്റവും കൂടുതലാണ്, സാധനങ്ങളുടെ അഭാവമോ, അശാസ്ത്രീയമായ വ്യാപാരികളുടെ പൂഴ്ത്തിവയ്പ്പോ മൂലമോ ഉണ്ടാകുന്ന ക്ഷാമം കാർഷികോൽപ്പാദനത്തിൽ വലിയ കുറവിന് കാരണമാകും. വ്യാപാരികൾ യഥാർത്ഥ വിലയേക്കാൾ കൂടുതലാണ് വളങ്ങൾക്ക് ഈടാക്കുന്നതെന്നും പാവപ്പെട്ട കർഷകർക്ക് താങ്ങാനാകുന്നതിലും കൂടുതലാണ് വിലയെന്നും കർഷക നേതാവ് രമേഷ് ഹൂഗർ…

Read More

കനത്ത മഴയിൽ ബെംഗളൂരുവിൽ മൂന്ന്  മരണം; തുടർന്നും കനത്ത മഴക്ക്  സാധ്യത

ബെംഗളൂരു: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കർണാടകയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ മരണനിരക്ക് മൂന്ന് ആയതായി റിപ്പോർട്ട്. ജൂൺ 19 ഞായറാഴ്ച മുതൽ ജൂൺ 22 ബുധനാഴ്ച വരെ സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തട്ടുള്ളത്. 24 കാരനായ സിവിൽ എഞ്ചിനീയറായ മിഥുൻ കുമാറാണ് കെആർ പുരം പ്രദേശത്തെ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ഇടിഞ്ഞുവീഴാറായ ഭിത്തിയിൽ കുടുങ്ങിയ ബൈക്ക് വലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച നാല് സംഘങ്ങൾ നടത്തിയ വ്യാപക…

Read More

അഗ്നിപഥ്: ബിഹാറില്‍ 804 പേര്‍ അറസ്റ്റില്‍: ഭാരത് ബന്ദ് ആഹ്വാനത്തിൽ അതീവ ജാഗ്രത

ദില്ലി: അഗ്നിപഥിനെതിരായ പ്രക്ഷോഭത്തിൽ സാമൂഹികവിരുദ്ധർ നുഴഞ്ഞുകയറിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഭോജ്പുർ എസ്.പി സഞ്ജയ് കുമാർ സിങ് പറഞ്ഞു. ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് തുടരുമെന്നും ഭോജ്പുർ എസ്പി പറഞ്ഞു. അഗ്നിപഥ് പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് നടപടി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും ബിഹാറിൽ സംഘർഷം ഏറ്റവും രൂക്ഷമായത് ഭോജ്പുരിലാണ്. രാജ്യത്താകെ അറസ്റ്റിലായ 1313 പേരിൽ 804 പേരും ബിഹാറിൽ നിന്നുമാണെന്നാണ് റിപ്പോ‌ർട്ട്.

Read More

വർഗീയ സംഘർഷത്തിനിടെ കൊലപാതകം; 15 പേരെ കസ്റ്റഡിയിലെടുത്തു

CRIME

ബെംഗളൂരു: ക്ഷേത്രഭൂമിയെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ശനിയാഴ്ച രാത്രി ബെലഗാവി താലൂക്കിലെ ഗൗണ്ട്വാഡ് ഗ്രാമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുടർന്ന് സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. കൊലപാതക വാർത്ത പ്രചരിച്ചതിന് പിന്നാലെ ഗ്രാമത്തിൽ സങ്കർഷാവസ്ഥ ഉണ്ടായത് തുടർന്ന് നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ വീടുകൾക്ക് നേരെയും കല്ലേറുണ്ടായി. തുടർന്ന് പുലർച്ചെ ഒരു മണിയോടെയാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. ഭൈരവനാഥ ക്ഷേത്രത്തിന്റെ ഭൂമിയെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിൽ ഏറെ നാളായി തർക്കം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം…

Read More

പ്രധാനമന്ത്രി ഇന്ന് നഗരത്തിൽ;10 പരിപാടികളിൽ പങ്കെടുക്കും;നഗരത്തിലെ ഗതാഗത നിയന്ത്രണത്തിൻ്റെ കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നഗരത്തിലെത്തും. ബി.ജെ.പി സംഘടിപ്പിക്കുന്ന പൊതുയോഗവും സബർബാൻ പദ്ധതിയുടെ ഉൽഘാടനവുമടക്കം 10 പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11:55 ന് യെലഹങ്ക വ്യോമ സേന വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്വീകരിക്കും. വെകുന്നേരം മൈസൂരുവിലേക്ക് പോകുകയും അവിടെ 4 പരിപാടികളിൽ പങ്കെടുക്കും. നാളെ അംബ വിലാസ് കൊട്ടാരത്തിൽ നടക്കുന്ന യോഗാ ദിനാഘോഷ പരിപാടികളിലും പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് തിരിച്ച് പോകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ന്നഗരത്തിൽ കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Read More
Click Here to Follow Us