ബിഗ് ബോസ്, നവീനും ഡെയ്സിയും പുറത്തേക്ക്

വിജയകരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ബി​ഗ് ബോസ് സീസൺ നാല് തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ പല കലുക്ഷിതമായ സംഭവങ്ങളിലേക്കും വഴി മാറിയിരുന്നു. വാക്കുതർക്കങ്ങളും വാശിയേറിയ ടാസ്ക്കുകളും ഷോയുടെ മാറ്റ് കൂട്ടി. ഇതുവരെ നാല് പേരാണ് ബി​ഗ് ബോസിൽ നിന്നും പുറത്ത് പോയിരിക്കുന്നത്. ജാനകി, ശില്പ, മണികണ്ഠൻ, അശ്വിൻ എന്നിവരാണ് അവർ. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠൻ ഷോയിൽ നിന്നും പിൻവാങ്ങിയത്. ഇന്നലെ രണ്ട് പേരാണ് ഷോയില്‍ നിന്നും പുറത്തേക്ക് പേയത്. ഒമ്പത് പേരാണ് ഇത്തവണ എവിക്ഷനില്‍ വന്നത്. ഇതില്‍ ആദ്യ ആളായി നവീന്‍…

Read More

പോലീസ് പരീക്ഷ അഴിമതി: ബെംഗളൂരു പരീക്ഷ കേന്ദ്രങ്ങളുടെ പങ്ക് സിഐഡി അന്വേഷിക്കും

ബെംഗളൂരു : പോലീസ് സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്റ് പരീക്ഷയിലെ അഴിമതിയുമായി ബന്ധപ്പെട്ട് കർണാടകയിലെ കലബുറഗി മേഖലയിൽ നിന്ന് 23 പേർ അറസ്റ്റിലായതിന് പിന്നാലെ, ക്രിമിനൽ അന്വേഷണ വിഭാഗം (സിഐഡി) നിരവധി പരിശോധനകൾ നടത്തിയതായി കണ്ടെത്തിയതിനാൽ അന്വേഷണം ബെംഗളൂരുവിലെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് മാറാൻ സാധ്യത. തലസ്ഥാനത്തെ കേന്ദ്രങ്ങളും പരീക്ഷ തട്ടിപ്പിന് കൂട്ടുനിന്നതായി ചെയ്തു അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. പോലീസ് റിക്രൂട്ട്‌മെന്റിനുള്ള എഴുത്തുപരീക്ഷകൾ റദ്ദാക്കിക്കൊണ്ട് കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ചു. കർണാടക സർക്കാർ ഒരു പ്രാദേശിക ബിജെപി പ്രവർത്തിക്കുന്ന കലബുറഗിയിലെ ഒരു സ്വകാര്യ സ്‌കൂൾ ഒഴികെയുള്ള പല കേന്ദ്രങ്ങളിലും…

Read More

വേനൽ കാലം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന പാനീയങ്ങൾ

വേനല്‍ ചൂട് കൂടുന്നതോടെ പലതരം ശീതളപാനീയങ്ങളുടെ ഉപയോഗവും നമ്മളില്‍ കൂടും . പലതരം ജ്യൂസുകള്‍, പഴച്ചാറുകള്‍ തുങ്ങിയവ ഈ സമയത്ത് കൂടുതലായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണകരവും വേനല്‍കാല പ്രതിരോധത്തിന് അത്യന്താപേക്ഷികവുമാണ്. വേനല്‍ക്കാലത്ത് പ്രത്യേകിച്ചും തണുത്ത പാനീയങ്ങള്‍ ഉപയോഗിക്കാനാണ് എല്ലാവർക്കും ഏറെ താല്‍പര്യം. എന്നാല്‍ എല്ലാ പാനീയങ്ങളും എല്ലാവര്‍ക്കും അനിയോജ്യമാവണമെന്നില്ല. പ്രത്യേകിച്ചും പ്രമേഹ രോഗികള്‍ക്ക്. പഞ്ചസാരയുടെ ഉപയോഗം മൂലം പ്രമേഹ രോഗികള്‍ പലരും ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ മടിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ജി.ഐ ഡയറ്റ് പാലിക്കണമന്ന് പറയാറുണ്ട്. അതിനാല്‍ പഞ്ചസാരയുപയോഗിച്ചുള്ള പാനീയം…

Read More

ജാതി ചിഹ്നമുള്ള റിസ്റ്റ് ബാന്റ് സ്കൂളിൽ, ചോദ്യം ചെയ്തയാളെ ഇടിച്ചു കൊന്നു

ചെന്നൈ : ജാതി ചിഹ്നമുള്ള റിസ്റ്റ് ബാന്റു മായി സ്കൂളിൽ എത്തിയ വിദ്യാർത്ഥിയെ ചോദ്യം ചെയ്ത 17 കാരൻ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിയിലാണ് 17കാരന്‍ മരിച്ചത്. കൈത്തണ്ടയില്‍ കെട്ടുന്ന റിസ്റ്റ് ബാന്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചത്. തിരുനെല്‍വെലി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച്‌ വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജാതി ചിഹ്നം…

Read More

മരച്ചീനിയിൽ നിന്നും വൈദ്യുതി, പരീക്ഷണം വിജയം കണ്ടു

തിരുവനന്തപുരം: മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള ശ്രമങ്ങളുടെ പരീക്ഷണങ്ങള്‍ വിജയം കണ്ടു. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രമാണ് രാജ്യത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമാകുന്ന നിര്‍ണായക പരീക്ഷണങ്ങള്‍ നടത്തിയത്. സി.ടി.സി.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായ ഡോ. സിഎ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരീക്ഷണങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത്. ഊര്‍ജ്ജ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ്, മരച്ചീനി ഇലയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാമെന്ന ആശയം പ്രതീക്ഷയുടെ വെളിച്ചമാകുന്നത്. ഈ കണ്ടുപിടിത്തം പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ചുവടുവെയ്പ്പിന് പുതു ഊര്‍ജ്ജം…

Read More

ഐസിസിസി അടുത്ത മാസം പ്രവർത്തനം തുടങ്ങും 

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ പ്രവർത്തന പുരോഗതി നിരീക്ഷിക്കാനും പരാതികൾ പരിഹരിക്കാനുമായി ആവിഷ്കരിക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, ബിബിഎംപി ആസ്ഥാനത്ത് അടുത്ത മാസം പ്രവർത്തനം ആരംഭിക്കും. അതോടെ ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 14 വകുപ്പുകൾ ഒരു കുടക്കീഴിൽ ആവും. ബിബിഎംപി,  ബെംഗളൂരു ജല അതോറിറ്റി, ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി (ബെസ്കോം), കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി), ബിഎംടിസി, നമ്മ മെട്രോ, സിറ്റി പോലീസ് തുടങ്ങിയ വകുപ്പുകളാണ് ഒരു കുടകീഴിലേക്കാവുക. അടിസ്ഥാന വികസനത്തിന് പുറമേ മാലിന്യസംസ്കരണം,…

Read More

89 ലക്ഷം തട്ടിപ്പ് നടത്തിയ ആൾ പോലീസ് പിടിയിൽ 

ബെംഗളൂരു: രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെന്ന് വ്യാജനെ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയിൽ നിന്നും 89 ലക്ഷം രൂപ തട്ടിയെടുത്തയാൾ പോലീസ് പിടിയിലായി. പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐബി ഉദ്യോഗസ്ഥാനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. രാജാജി നഗർ സ്വദേശി അരഹന്ദ് മോഹൻ കുമാർ ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഓസ്ട്രിയൻ വീസ സംഘടിപ്പിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം നൽകിയാണ് ഇയാൾ യുവതിയുടെ പണം തട്ടിയെടുത്തത്. ബികോം ബിരുദധാരിയായ ഇയാൾ റിയൽ എസ്റ്റേറ്റ് ഏജന്റാണെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഡൽഹിയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെയാണു യുവതി ഇയാളെ പരിചയപ്പെട്ടത്. അന്ന്…

Read More

പ്രതിരോധ വകുപ്പിന്റെ ഭൂമി ബിഎംആർസി ഏറ്റെടുക്കുന്നു 

ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ കെആർ പുരം– വിമാനത്താവള പാതയും സർജാപുര– ഹെബ്ബാൾ പാതയും കൂടിച്ചേരുന്ന ഇബ്‍ലൂർ മെട്രോ സ്റ്റേഷനായി മാറുന്നതിന് പ്രതിരോധ വകുപ്പിന്റെ ഭൂമി ബിഎംആർസി ഏറ്റെടുക്കുന്നു. 9000 ചതുരശ്ര അടി ഭൂമിയാണ് ഇതിനായി ബിഎംആർസി ഏറ്റെടുക്കുന്നത്. മെട്രോ മൂന്നാംഘട്ടത്തിൽ വരുന്ന സർജാപുര–ഹെബ്ബാൾ പാത ഇബ്‌ലൂർ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ അനുമതി ലഭിച്ചതോടെയാണ് കൂടുതൽ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിൽ ആക്കുന്നത്. ഔട്ടർ റിങ് റോഡിലെ സിൽക്ക് ബോർഡ്–കെആർ പുരം റീച്ചിലാണ് ഇബ്‌ലൂർ സ്റ്റേഷൻ നിർമിക്കുന്നത്. സർജാപുര–ഹെബ്ബാൾ പാത അഗര, കോറമംഗല, ഡയറി സർക്കിൾ,…

Read More

പെരുന്നാൾ ദിനത്തിൽ ഇറച്ചി വില്പന അനുവദിക്കില്ലെന്ന അഭ്യൂഹം തള്ളി ബിബിഎംപി

ബെംഗളൂരു: പെരുന്നാൾ ദിനത്തിൽ ഇറച്ചി വില്പന പാടില്ലെന്ന് അഭ്യൂഹം നിരസിച്ച് ബിബിഎംപി. ബസവ ജയന്തിയോടാനുബന്ധിച്ച് നാളെ ഈദുൽ ഫിത്തറിന് ബെംഗളൂരുവിൽ മാംസ വില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതെല്ലാം പാടെ നിഷേധിച്ചിരിക്കുകയാണ് ബിബിഎംപി. മാംസ നിരോധനത്തിനായി നഗര വികസന വകുപ്പ് തീരുമാനിച്ച 9 ദിവസങ്ങളിൽ ബസവ ജയന്തി ഇല്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

സെമി കണ്ടക്ടർ നിർമ്മാണ കരാറിൽ ഒപ്പിട്ട് കർണാടക 

ബെംഗളൂരു: ഇസ്രയേല്‍ ആസ്ഥാനമായുള്ള ഐഎസ്‌എംസി അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡ് 22,900 കോടി രൂപ ചെലവില്‍ കര്‍ണാടകയില്‍ ഒരു സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു. 1,500 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള പദ്ധതി ഏഴ് വര്‍ഷത്തിനുള്ളില്‍ കമ്പനി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച്‌ കര്‍ണാടക സര്‍ക്കാറും ഐഎസ്‌എംസി അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. കര്‍ണാടക ഐടി മന്ത്രിയും ചടങ്ങില്‍ സംബന്ധിച്ചു. ലോക സെമികണ്ടക്ടര്‍ നിര്‍മ്മാണ ഭൂപടത്തിലേക്ക് കര്‍ണാടകത്തിന്‍റെ വലിയ ചുവട് വയ്പ്പാണ് ഇതെന്നാണ്…

Read More
Click Here to Follow Us