ഗായിക അമൃത സുരേഷ് ആശുപത്രിയില്‍

ബാലയുമായുള്ള വിവാദങ്ങള്‍ക്കിടെ ഗായിക അമൃത സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗായികയുടെ സഹോദരി അഭിരാമി സുരേഷാണ് വിവരം പങ്കുവച്ചത്. ആശുപത്രിയില്‍ നിന്നുള്ള അമൃതയുടെ ചിത്രത്തിനൊപ്പമായിരുന്നു അഭിരാമിയുടെ കുറിപ്പ്.

മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു, ഞാന്‍ നിങ്ങളെ വെറുക്കുന്നു.

അവരെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ”എന്നായിരുന്നു കുറിപ്പ്. ഇതോടെപ്പം കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

എന്നാല്‍ എന്താണ് അമൃതയ്ക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റും ചിത്രവും അഭിരാമി പിന്‍വലിച്ചതോടെ ആരാധകരാകെ ആശങ്കയിലാണ്.

അധികം വൈകാതെ തന്നെ താരവും കുടുംബവും വ്യക്ത വരുത്തുമെന്നാണ് സോഷ്യല്‍ മീഡിയ കരുതുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ അന്തരഫലമാണ് സംഭവെന്നാണ് കരുതുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് ബാല- അമൃത വിവാദം പുകയുകയാണ്. മകളെ തന്നെ കാണിക്കുന്നില്ല എന്ന ആരോപണവുമായി ബാല രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നാലെ അച്ഛനെതിരെ മകള്‍ അവന്തിക തന്നെ രംഗത്തെത്തുകയായിരുന്നു.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

പിന്നാലെ ബാലയില്‍ നിന്ന് നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് അമൃതയും തുറന്നു പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ അമൃതയ്ക്കും മകള്‍ക്കും നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
[masterslider id="10"]

Related posts