10 ലക്ഷം രൂപയില്‍കൂടുതല്‍ ഒരുവര്‍ഷം പിന്‍വലിച്ചാല്‍ നികുതി!!

ന്യൂഡൽഹി: 10 ലക്ഷം രൂപയില്‍കൂടുതല്‍ ഒരുവര്‍ഷം പിന്‍വലിച്ചാല്‍ നികുതി ഏർപ്പെടുത്താൻ സാധ്യത. മോദി സർക്കാരിന്റെ ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. കറൻസി ഇടപാട്, കള്ളപ്പണം എന്നിവ കുറയ്ക്കുന്നതിനാണ് സർക്കാർ ഇക്കാര്യം ആലോചിക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

വൻതുകകൾ പിൻവലിക്കുമ്പോൾ ആധാർ നമ്പർകൂടി നൽകേണ്ടിവരും. വ്യക്തികളുടെ നികുതി റിട്ടേണുകൾ ഇതുമായി താരതമ്യം ചെയ്യുന്നതിനാണിത്. 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപം നടത്തുമ്പോൾ ഇപ്പോൾതന്നെ പാൻ നിർബന്ധമാണ്. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കിയിരുന്ന സർവീസ് ചാർജ് ഈയിടെ വേണ്ടെന്നുവെച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts