സെമി കണ്ടക്ടർ നിർമ്മാണ കരാറിൽ ഒപ്പിട്ട് കർണാടക 

ബെംഗളൂരു: ഇസ്രയേല്‍ ആസ്ഥാനമായുള്ള ഐഎസ്‌എംസി അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡ് 22,900 കോടി രൂപ ചെലവില്‍ കര്‍ണാടകയില്‍ ഒരു സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നു.

1,500 പേര്‍ക്ക് തൊഴില്‍ സാധ്യതയുള്ള പദ്ധതി ഏഴ് വര്‍ഷത്തിനുള്ളില്‍ കമ്പനി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച്‌ കര്‍ണാടക സര്‍ക്കാറും ഐഎസ്‌എംസി അനലോഗ് ഫാബ് പ്രൈവറ്റ് ലിമിറ്റഡും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. കര്‍ണാടക ഐടി മന്ത്രിയും ചടങ്ങില്‍ സംബന്ധിച്ചു.

  തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമായ ‘കലാശക്കൊട്ട്’ ഒഴിവാക്കി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ

ലോക സെമികണ്ടക്ടര്‍ നിര്‍മ്മാണ ഭൂപടത്തിലേക്ക് കര്‍ണാടകത്തിന്‍റെ വലിയ ചുവട് വയ്പ്പാണ് ഇതെന്നാണ് കര്‍ണാടക ഐടി മന്ത്രി ട്വീറ്റ് ചെയ്തു. അതേ സമയം ഈ നേട്ടത്തില്‍ കര്‍ണാടകത്തെ അഭിനന്ദിച്ച്‌ കേന്ദ്ര ഇലക്‌ട്രോണിക്സ് ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് എത്തി. ഇത്തരമൊരു നിക്ഷേപം അടുത്ത ഇരുപത് വര്‍ഷത്തേക്ക് യുവാക്കള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

76000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. സെമികണ്ടക്ടര്‍ നിര്‍മ്മാണത്തില്‍ ആഗോള ശക്തയായി മാറാനുള്ള ഇന്ത്യയുടെ ചുവടുവെപ്പാണ് ഇന്ത്യ സെമി കണ്ടക്ടര്‍ മിഷന്‍. മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷമായി ബാധിച്ചിരുന്നു. ഇത് മറികടക്കാനും രാജ്യത്തെ ഇലക്‌ട്രോണിക് ഹബാക്കി മാറ്റുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാൽ വില വർധിപ്പിച്ചേക്കും; 6 രൂപ വരെ കൂടാൻ സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us