ഉച്ചഭാഷിണികൾ നീക്കം ചെയ്തതിൽ പ്രതികരിച്ച് ബസവരാജ് ബൊമ്മെ

ബെംഗളൂരു: അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത യോഗി സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

ഇതാണ് മതേതരത്വമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും നിയമത്തിന് മുന്‍പില്‍ തുല്യരാണെന്നും ബൊമ്മെ പറഞ്ഞു.

മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, മറ്റ് മതകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അനധികൃതമായി പ്രവര്‍ത്തിപ്പിക്കുന്ന ഉച്ചഭാഷിണികള്‍ നീക്കം ചെയ്ത യോഗി സര്‍ക്കാരിന് അഭിനന്ദനം. കോടതി ഉത്തരവുകളും, നിയമങ്ങളും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് കൃത്യമായി നടപ്പിലാക്കിവരികയാണ്. മതേതരത്വം എന്ന പാതയിലേക്കുള്ള വഴികളില്‍ ഒന്ന് ഇതാണ്. ഇതാണ് യഥാര്‍ത്ഥ മതേതരത്വം. നിയമത്തിന് മുന്‍പില്‍ ആരും വലുതോ ചെറുതോ അല്ല. മറിച്ച്‌ എല്ലാവരും തുല്യരാണെന്നും ബൊമ്മെ കൂട്ടിച്ചേര്‍ത്തു.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചത്. അനധികൃതമായി പ്രവര്‍ത്തിക്കു ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാനും, ബാക്കിയുള്ളവയുടെ ശബ്ദം നിയന്ത്രിക്കാനും നേരത്തെ അലഹബാദ് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇത് പ്രകാരമാണ് അനധികൃത ഉച്ചഭാഷിണികള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts