ഭർത്താവിനോടുള്ള ദേഷ്യത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തി 

ലഖ്നൗ: ഭർത്താവിനോട് വഴക്കിട്ടതിന് പിന്നാലെ പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍.

ഉത്തർപ്രദേശിലെ ഗോണ്ടയിലെ പർസാപൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള അഭയ്പൂർ ഗ്രാമത്തിലാണ് സംഭവം.

എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്.

യുവതിയുടെ ഭർത്താവ് മാതാ ഫെർ ജോലിയുമായി ബന്ധപ്പെട്ട് മുംബൈയിലാണ് താമസിക്കുന്നത്.

ഭാര്യ ജഗ്മതി ബന്ധുക്കള്‍ക്കൊപ്പം ഗ്രാമത്തിലാണ് താമസിക്കുന്നത്.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

ഭർത്താവുമായി മൊബൈല്‍ ഫോണില്‍ വഴക്കിട്ട യുവതി, കുഞ്ഞിനെ സെപ്റ്റിക് ടാങ്കിലേക്ക് എറിയുകയായിരുന്നു.

പിറ്റേന്ന് രാവിലെ, മകളെ കാണാനില്ലെന്ന് ജഗ്മതി വീട്ടുകാരെ അറിയിച്ചു. കുട്ടിയെ വന്യമൃഗം കൊണ്ടുപോയതായിരിക്കാമെന്നും ഇവർ വീട്ടുകാരെ അറിയിച്ചു.

തുടർന്ന് ഇവർ പോലീസില്‍ പരാതി നല്‍കി. പോലീസും വനംവകുപ്പും പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

തുടർന്നാണ് കുട്ടിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്തിയത്. തുടർന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ ജഗ്മതി കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ ജഗ്മതി റിമാൻഡിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts