യശ്വന്ത്പുർ എക്‌സ്‌പ്രസിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ മാറ്റി രണ്ട് ജനറൽ കോച്ചുകൾ ഘടിപ്പിക്കും : കടുത്ത പ്രതിഷേധം അറിയിച്ച് യാത്രക്കാർ

കണ്ണൂർ : ബെംഗളൂരു തീവണ്ടിയിലെ രണ്ടു സ്ലീപ്പർ കോച്ചിലെ 160 പേരുടെ ‘ഉറക്കം കളഞ്ഞ്’ റെയിൽവേ 200 പേരെ ജനറൽ കോച്ചിൽ ഇരുത്തുന്നു.

കണ്ണൂർ- യശ്വന്ത്പുർ-കണ്ണൂർ എക്‌സ്‌പ്രസിലാണ് (16527/16528) രണ്ട് സ്ലീപ്പർ കോച്ചുകൾ മാറ്റിയാണ് രണ്ട് ജനറൽ കോച്ചുകൾ ഘടിപ്പിക്കുന്നത്. ജനുവരി 24 മുതലാണ് ഈ മാറ്റം. മലബാറിലൂടെ ബെംഗളൂരുവിലേക്കുള്ള രാത്രിവണ്ടിയിലെ ഈ മാറ്റത്തിൽ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്.

ഒരു സ്ലീപ്പർ കോച്ചിൽ 80 ബെർത്താണ്. ഒരു ജനറൽ കോച്ചിൽ 100 പേർക്ക് ഇരിക്കാം. രണ്ടു സ്ലീപ്പർ കോച്ചിലെ 160 ബെർത്ത് ഒഴിവാക്കിയാണ് 200 പേർക്ക് ഇരിക്കാവുന്ന രണ്ട് ജനറൽ കോച്ചുകൾ ഘടിപ്പിക്കുന്നത്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

നേരത്തേ ഈ വണ്ടിയിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി. കോച്ചിലേക്ക് മാറ്റിയിരുന്നു. നിലവിൽ 11 സ്ലീപ്പർ കോച്ചാണുള്ളത്. ഇത് ഒൻപതായി ചുരുങ്ങും; രണ്ട് ജനറൽ കോച്ചുള്ളത് നാലാകും. ആറ് എ.സി കോച്ചുകളാണ് ഇപ്പോഴുള്ളത്. ആകെ 1360 ബെർത്തുകളാണ് യശ്വന്ത്പുർ എക്‌സ്‌പ്രസിലുള്ളത്. 200-ഓളം പേർക്ക് ജനറൽ കോച്ചിൽ കയറാം. അതിന്റെ ഇരട്ടിയിലധികം പേർ സീറ്റ് കിട്ടാതെ പുറത്താകാറുണ്ട്.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

10 മുതൽ 14 ലക്ഷം വരെ മലയാളികൾ ബെംഗളൂരു മേഖലയിൽ ഉണ്ടെന്നാണ് കണക്ക്. യാത്രാ ആവശ്യം പതിൻമടങ്ങ് വർധിച്ചിട്ടും മലബാറിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും രണ്ട് രാത്രി വണ്ടികൾ മാത്രം. ഒന്ന് മംഗളൂരു വഴിയാണ്. പകൽ തീവണ്ടിയില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts