പൂ-പഴം പച്ചക്കറികൾക്ക് പിന്നാലെ തേങ്ങ വിലയിലും വർധന; വില കേട്ട് ഞെട്ടി ഉപഭോക്താക്കൾ

ബെംഗളൂരു: പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ, പാചക എണ്ണ തുടങ്ങിയ അവശ്യ സാധനങ്ങളുടെ വില അനുദിനം വർധിക്കുന്നു.

തുടർച്ചയായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം ഇപ്പോൾ ദിവസവും ഉപയോഗിക്കുന്ന തേങ്ങയുടെ വിലയും കൂടി.

ആഘോഷ നാളിൽ സാധാരണക്കാർ എങ്ങനെ ആഘോഷിക്കുമെന്ന തലവേദനയും ഇതോടെ തുടങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ഒരു കിലോ തേങ്ങ 30 മുതൽ 35 രൂപ വരെയായിരുന്നു. എന്നാൽ ഇപ്പോൾ അതേ തേങ്ങ 50-57 രൂപയ്ക്കാണ് വിൽക്കുന്നത്.

  അഴിമതിക്കും വർഗീയതയ്ക്കും സ്ഥാനമില്ല; തുടർഭരണം ലഭിച്ചത് ഗിമ്മിക്ക് കൊണ്ടല്ലന്ന് പിണറായി വിജയൻ

2010ന് ശേഷം ഇതാദ്യമായാണ് തേങ്ങയുടെ വില ഉയർന്ന തോതിൽ വർധിക്കുന്നത്, ദസറയും ദീപാവലിയും പ്രമാണിച്ച് ഉത്സവകാലത്ത് വില ഇനിയും കൂടുമെന്ന് പറയപ്പെടുന്നു.

കൂടാതെ, ഈ വിലക്കയറ്റം അടുത്ത ആറ് മാസത്തേക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

മൊത്തത്തിൽ തുടർച്ചയായ വിലക്കയറ്റത്തിൽ വലഞ്ഞ ഉപഭോക്താക്കൾ ഇപ്പോൾ നാളികേരത്തിൻ്റെ വില വർധനയിൽ ഞെട്ടിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്ര ഇനി പറക്കും! പിങ്ക് ലൈനിൽ കലക്കൻ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us