മുഡ കേസിൽ സിദ്ധരാമയ്യയെ അനുകൂലിച്ച് ജെ.ഡി.എസ്. എം.എൽ.എ,

ബെംഗളൂരു : മുഡ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യമുയരുന്നതിനിടെ അദ്ദേഹത്തിന് ആശ്വാസം പകർന്ന് പ്രതിപക്ഷ കക്ഷിയായ ജെ.ഡി.എസിന്റെ മുതിർന്ന നേതാവ്.

സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെടാനാവില്ലെന്ന് പാർട്ടി കോർ കമ്മിറ്റി ചെയർമാനും മുതിർന്ന നേതാവും എം.എൽ.എ.യുമായ ജി.ടി.ദേവഗൗഡ പറഞ്ഞു.

ലോകായുക്തയും ഇ.ഡി.യും കേസെടുത്തതോടെ സിദ്ധരാമയ്യയുടെ രാജി ആവശ്യം ബി.ജെ.പി.യും സഖ്യ കക്ഷിയായ ജെ.ഡി.എസും ശക്തമായി ഉയർത്തുന്നതിനിടെയാണ് ദേവഗൗഡ പാർട്ടിയുടേതിൽനിന്ന് വ്യത്യസ്ത നിലപാടെടുത്തത്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

മൈസൂരൂവിലെ ചാമുണ്ഡിമലയിൽ ദസറ ആഘോഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സിദ്ധരാമയ്യയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞ് സദസിനെ അമ്പരിപ്പിച്ചത്.

കേസ് നേരിടുന്ന ഒരാൾ രാജിവെക്കണമെങ്കിൽ പ്രതിപക്ഷനേതാവ് ആർ.അശോകയുൾപ്പെടെയുള്ള നേതാക്കൾ രാജിവെക്കേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

136 എം.എൽ.എ.മാരുടെ പിന്തുണയോടെ അധികാരത്തിലെത്തിയ സിദ്ധരാമയ്യ ഗവർണറോ കോടതിയോ ആവശ്യപ്പെടാതെ രാജിവെക്കുന്നതെന്തിനാണെന്നും ചോദിച്ചു.

സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെടുന്നതിനുപകരം വികസന പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നേതാക്കൾ ചെയ്യേണ്ടതെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃഷയ്ക്ക് 'ഹോം ബ്രേക്കർ' ടാഗ്, വിജയിക്ക് മാപ്പില്ല; ഇനിയൊരു വിവാഹം അസാധ്യം!'; വിവാഹമോചന കേസ് പിൻവലിച്ച് സംഗീത എറിഞ്ഞത് വൻ 'ചെക്ക്'?
[masterslider id="10"]

Related posts