ബെംഗളൂരു: നാഗവാരയെയും കലേന അഗ്രഹാരയെയും (18 സ്റ്റേഷനുകൾ) ബന്ധിപ്പിക്കുന്ന നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ തുരങ്കം (21 കി.മീ പിങ്ക് ലൈൻ) 2024-ഓടെ സജ്ജമാകാൻ സാധ്യത. ടണൽ ബോറിങ് മെഷീൻ ഉർജ ഏപ്രിൽ 25ന് ഒറ്റ ദിവസം കൊണ്ട് 27 മീറ്റർ ടണലിങ് ജോലി പൂർത്തിയാക്കി ഇത് നാളിതുവരെയുള്ള ഏറ്റവും മികച്ച റെക്കോർഡ് ആണെന്ന് ബിഎംആർസിഎൽ അറിയിച്ചു. എൽ ആൻഡ് ടി വിന്യസിച്ചിരിക്കുന്ന ഊർജ കന്റോൺമെന്റ്, പോട്ടറി ടൗൺ മെട്രോ സ്‌റ്റേഷനുകൾക്കിടയിൽ ടണലിങ് ജോലികൾ ചെയ്യുന്നു. സാധാരണയായി, ടിബിഎം-കൾ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെ ആശ്രയിച്ച് ഒരു…
Read MoreMonth: April 2022
ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടി
ബെംഗളൂരു: റൺവേയിൽ ഇറക്കുന്നതിനിടെ തായ് എയർവെയ്സ് വിമാനത്തിന്റെ ടയർ പൊട്ടി. എന്നാൽ ആളപായം ഒന്നും ഉണ്ടായിട്ടില്ല. രാത്രി 11.30 നു ബാങ്കോക്കിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്. റൺവെയിൽ ഓടി നിന്നിട്ടും ടയർ പൊട്ടിയ കാര്യം പൈലറ്റ് അറിഞ്ഞിരുന്നില്ല. റൺവെ ജീവനക്കാരനാണ് ഇത് ശ്രദ്ധയിൽ പെടുത്തിയത്. പുതിയ ടയർ എത്തിക്കാൻ വൈകിയതിനെ തുടർന്ന് പുലർച്ചെ മടങ്ങേണ്ടി ഇരുന്ന വിമാനത്തിന് യാത്ര തടസം നേരിട്ടു. യാത്ര വൈകുമെന്ന കാര്യം യാത്രക്കാരെ അറിയിക്കാത്തത്തിൽ പരാതികൾ ഉയർന്നു.
Read Moreനടി മൈഥിലി വിവാഹിതയായി
കൊച്ചി : ചലച്ചിത്ര നടിയും ഗായികയുമായ മൈഥിലി വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് വൈകിട്ട് കൊച്ചിയില്‍ സിനിമ സുഹൃത്തുക്കള്‍ക്കായി വിവാഹ വിരുന്ന് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Read Moreകിച്ച സുദീപിനെ പിന്തുണച്ച് സിദ്ധരാമയ്യയും കുമാരസ്വാമിയും രംഗത്ത്
ബെംഗളൂരു : ഏപ്രിൽ 27 ബുധനാഴ്ച്ച ബോളിവുഡ് നടൻ അജയ് ദേവ്ഗണുമായി ഹിന്ദിയെക്കുറിച്ചുള്ള പരാമർശം തർക്കം ആരംഭിച്ചതിന് പിന്നാലെ കന്നഡ നടൻ കിച്ച സുദീപിനെ പിന്തുണച്ച് കർണാടകയിലെ രണ്ട് മുൻ മുഖ്യമന്ത്രിമാർ. കന്നഡ ചിത്രമായ കെജിഎഫ് ചാപ്റ്റർ 2-ന്റെ പാൻ-ഇന്ത്യയിലെ റെക്കോർഡ് ഭേദിച്ച വിജയ ആഘോഷത്തിനിടെ “ഹിന്ദി ഇനി നമ്മുടെ ദേശീയ ഭാഷയല്ല” സുദീപ് പറഞ്ഞിരുന്നു. ഇതിന് മറുപടി ആയി അടുത്തിടെ ചലച്ചിത്ര നിർമ്മാതാവ് എസ്എസ് രാജമൗലിയുടെ പാൻ-ഇന്ത്യ ബ്ലോക്ക്ബസ്റ്റർ ആർആർആർ-ൽ അഭിനയിച്ച ദേവ്ഗൺ, കർണാടക ആസ്ഥാനമായുള്ള നടനെ ട്വിറ്ററിൽ ടാഗ് ചെയ്ത് എഴുതി.…
Read Moreപോസ്കോ കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പ്രതിയായ പോക്സോ കേസിന്റെ അന്വേഷണം കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണമാണ് താത്കാലികമായി കോടതി തടഞ്ഞ് വെച്ചത്. കോളേജില്‍ പോയ പെണ്‍കുട്ടി മടങ്ങിവന്നില്ല എന്ന് കാണിച്ച് പിതാവ് ബെംഗളൂരു സിറ്റി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തിയത്. ഇതോടെ ആണ്‍കുട്ടിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് കുട്ടികളുടെ ഭാവിയെക്കരുതി രണ്ടു പേരുടെയും രക്ഷിതാക്കള്‍ ചേര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ ധാരണയിലെത്തുകയായിരുന്നു. ഇക്കാര്യം ആണ്‍കുട്ടിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ…
Read Moreസംസ്ഥാനത്ത് 81 ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി
ബെംഗളൂരു : അഴിമതി ആരോപണങ്ങളുടെ പേരിൽ കഴിഞ്ഞയാഴ്ച സസ്‌പെൻഡ് ചെയ്യപ്പെട്ട സീനിയർ കെഎഎസ് ഓഫീസർ എലിഷ ആൻഡ്രൂസ്, മോശം പെരുമാറ്റത്തിന്റെ പേരിൽ ആഭ്യന്തര അന്വേഷണം നേരിടുന്ന 81 ബ്യൂറോക്രാറ്റുകളുടെ ഒരു നീണ്ട പട്ടികയിൽ ചേരുന്നു, മിക്ക കേസുകളിലും അവർക്കെതിരായ നടപടികൾ സമയപരിധി കവിഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ & അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസിന്റെ (ഡിപിഎആർ) കണക്കുകൾ പ്രകാരം ഉദ്യോഗസ്ഥർക്കെതിരായ നടപടി വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, കെഎഎസ്, ഡെപ്യൂട്ടി സെക്രട്ടറിമാർ, തഹസിൽദാർമാർ എന്നിവരും ഉൾപ്പെടുന്നു. പലരും…
Read Moreബെംഗളൂരുവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം
ബെംഗളൂരു : വ്യാഴാഴ്ച പുലർച്ചെ ബെംഗളൂരുവിലെ സുങ്കടക്കാട്ടെ ഏരിയയിൽ 24 കാരിയായ യുവതിയുടെ മേൽ കാമുകൻ ആസിഡ് ഒഴിച്ചു. ആസിഡ് ആക്രമണത്തെത്തുടർന്ന് സാരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നടക്കുന്നുണ്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും 27 കാരനായ പ്രതി നാഗേഷ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നഗരത്തിലെ ഒരു ഗോൾഡ് ഫിനാൻസ് കമ്പനിയിലെ ജീവനക്കാരിയായ യുവതിയുമായി നാഗേഷ് പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഗാർമെന്റ് ഫാക്ടറിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന…
Read Moreമലയാളി ഹോട്ടൽ ഉടമ കർണാടകയിൽ മരണപ്പെട്ടു
ബെംഗളൂരു: മലയാളി ഹോട്ടൽ ഉടമ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ അബ്ദുൾ അസീസ് ആണ് മരിച്ചത്. കർണാടകയിലെ വിജയപുര ടൗണിൽ കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ഹോട്ടൽ നടത്തി വരികയായിരുന്നു. ബീജാപൂർ ടൗണിലെ മലബാർ ഹോട്ടൽ കർണാടക മലയാളികൾക്കിടയിൽ സുപരിചിതമായിരുന്നു. പിതാവ് മുഹമ്മദ്, മാതാവ് കദിയുമ്മ, ഭാര്യ നസീമ, മക്കൾ അൻസില, ഹസീന, അർഷിദ, ആസിഫ്
Read Moreവർഗീയ സംഘർഷങ്ങൾക്കിടയിൽ വ്യത്യസ്തമായി ഇഫ്താർ വിരുന്ന്
ബെംഗളൂരു: സാമുദായിക പ്രശ്നങ്ങൾ നിലനിൽക്കുന്ന ദക്ഷിണ കന്നഡ ജില്ലയിൽ മാതൃകയായി മാറി ഹിന്ദു യുവാവ്. പുതുതായി വിവാഹിതനായ യുവാവ് ബണ്ട്വാൾ താലൂക്കിലെ വിട്ടലിലെ പള്ളിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചാണ് മതേതരത്വത്തിന് ഉദാഹരണമായത്. ഹിജാബ്, ഹലാൽ, ആസാൻ, മുസ്ലീങ്ങളുടെ കടകൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള മുറവിളിയ്‌ക്കിടയിൽ, യുവാവിന്റെ ഈ പ്രവർത്തിയിലൂടെ സാമുദായിക സൗഹാർദ്ദത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു. വിട്ടലിലെ ബൈരിക്കാട്ടെ ജെ ചന്ദ്രശേഖറിന്റെ വിവാഹം ഏപ്രിൽ 24 നാണ് നടന്നത്. മുസ്ലീങ്ങൾ ഈ മാസം റംസാൻ ആഘോഷിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ സമൂഹത്തിലെ പല സുഹൃത്തുക്കൾക്കും വിവാഹ ചടങ്ങിലെ…
Read Moreഭഗവദ്ഗീത മതഗ്രന്ഥമല്ല ; വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു: ഭഗവദ്ഗീത മതഗ്രന്ഥം മല്ലെന്നും മറിച്ച് അതൊരു ഗുണപാഠ പുസ്തകമാണെന്നും അതു കൊണ്ട് തന്നെ ഭഗവദ്ഗീത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. എന്നാൽ ഖുറാനും ബൈബിളും മതഗ്രന്ഥം ആണെന്നും അദ്ദേഹം പറഞ്ഞു. ക്ലാരൻസ് ഹൈസ്കൂളിലെ ബൈബിൾ വിവാദവുമായി ബന്ധപ്പെട്ട് ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പാഠഭാഗത്ത് ഭഗവദ് ഗീത ഉൾപ്പെടുത്താൻ തയ്യാറെടുക്കുന്ന സർക്കാരിന് എന്തുകൊണ്ട് ബൈബിൾ അനുവദിച്ചു കൂട എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിനുള്ള മറുപടി എന്നോണമാണ് മന്ത്രിയുടെ ഈ…
Read More