ബെംഗളൂരുവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം

ബെംഗളൂരു : വ്യാഴാഴ്ച പുലർച്ചെ ബെംഗളൂരുവിലെ സുങ്കടക്കാട്ടെ ഏരിയയിൽ 24 കാരിയായ യുവതിയുടെ മേൽ കാമുകൻ ആസിഡ് ഒഴിച്ചു. ആസിഡ് ആക്രമണത്തെത്തുടർന്ന് സാരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നടക്കുന്നുണ്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും 27 കാരനായ പ്രതി നാഗേഷ് അറസ്റ്റ് ചെയ്യുകയും ചെയ്തു. നഗരത്തിലെ ഒരു ഗോൾഡ് ഫിനാൻസ് കമ്പനിയിലെ ജീവനക്കാരിയായ യുവതിയുമായി നാഗേഷ് പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഗാർമെന്റ് ഫാക്ടറിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും രണ്ട് വർഷമായി പരസ്പരം അറിയാമായിരുന്നു.

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

ബുധനാഴ്‌ച വൈകിട്ട്‌ നാഗേഷ്‌ യുവതിയുമായി വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ യുവതിയുടെ സഹപ്രവർത്തകർ ഇടപെട്ട് യുവതിയെ ശല്യപ്പെടുത്തുന്നത് വിലക്കി. ഇനി അവളെ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പ് നൽകിയാണ് നാഗേഷ് സ്ഥലം വിട്ടത്. എന്നാൽ, രാവിലെ 9 മണിയോടെ അവളുടെ ഓഫീസിലേക്ക് തിരിച്ചെത്തിയ ഇയാൾ ഗോവണിപ്പടിയിൽ വച്ച് ആസിഡ് ഒഴിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
[masterslider id="10"]

Related posts