ബെംഗലൂരു : സൂര്യയും ഇഷാന് ദമ്പതികളുടെ വാര്‍ത്തയ്ക്ക് പിന്നാലെ കര്‍ണ്ണാടകയിലും ട്രാന്‍സ് ജെന്‍ഡര്‍ യുവതി വിവാഹിതയായി …രാമമൂര്‍ത്തിനഗര്‍ ടി സി പാളയ നിവാസിയായ സവിത (30) ആണ് തന്റെ ബന്ധു കൂടിയായ പ്രസന്നയുമായി വിവാഹ ജീവിതത്തിനു തുടക്കം കുറിച്ചത് ….കേരളത്തിലെത് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ ഭിന്ന ലിംഗ ക്കാരിയുടെ വിവാഹമായിരുന്നുവെങ്കില്‍ കര്‍ണ്ണാടകയില്‍ ഇത് രണ്ടാമത്തെത് ആണ് ..!.അക്കായ് പദ്മശലി ആണ് കര്‍ണ്ണാടകയില്‍ ആദ്യമായി വിവാഹിതയായ ട്രാന്‍സ് വുമണ്‍
കഴിഞ്ഞ മാസം 13 നു ആണ് ഇരുവരും വിവാഹിതരായത് ..! പന്ത്രണ്ട് വയസ്സില്‍ ആണ് സവിത തന്റെ ഉള്ളിലെ സ്ത്രീയെ തിരിച്ചറിയുന്നത് ..തുടര്‍ന്ന് പതിനെട്ടാമത്തെ വയസ്സില്‍ ലിംഗ മാറ്റ ശസ്ത്ര ക്രിയയിലൂടെ സ്ത്രീയായി തന്റെ രണ്ടാം ജന്മമാരംഭിച്ചു ….പ്രസന്നയുടെ അമ്മാവന്റെ മകളാണ് സവിത …കഴിഞ്ഞ പത്തു വര്‍ഷമായി ഇരുവരും പരസ്പരം മനസ്സിലാക്കിയിരുന്നുവെന്നും …പൂര്‍ണ്ണമനസ്സോടെയാണ് താന്‍ സവിതയെ വധുവായി സ്വീകരിക്കുന്നുമാണ് പ്രസന്നയുടെ വാക്കുകള്‍ ….