ബെംഗളൂരു മുൻ പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു എഎപിയിൽ ചേരും

ബെംഗളൂരു : മുതിർന്ന ഐപിഎസ് (റിട്ട) ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ഡയറക്ടർ ജനറലും (റെയിൽവേ) ബി ഭാസ്‌കർ റാവു തിങ്കളാഴ്ച ന്യൂഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേരും. എഎപി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിദ് കെജ്‌രിവാളിന്റെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും സാന്നിധ്യത്തിൽ പാർട്ടി ആസ്ഥാനത്ത് റാവു എഎപിയിൽ ചേരും. വെള്ളിയാഴ്ചയാണ് കർണാടക സർക്കാർ റാവുവിന്റെ രാജി സ്വീകരിച്ചത്. 2021 സെപ്റ്റംബറിൽ അദ്ദേഹം സർവീസിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു. ബെംഗളൂരു സ്വദേശിയായ റാവു നേരത്തെ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറായും ബെംഗളൂരു റൂറൽ എസ്പിയായും…

Read More

ബെംഗളൂരുവിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ ; ഒരാൾ പിടിയിൽ

നാഗര്‍കോവില്‍: നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പോലീസ് പിടിയില്‍. നാഗര്‍കോവില്‍ സ്വദേശി കൃഷ്ണകുമാര്‍ ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കൊറിയറിലാണ് നിരോധിത പുകയില നാഗര്‍കോവിലിലേക്ക് ഇയാൾ എത്തിച്ചത്. ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്. ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. വടശ്ശേരിയില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുപോകുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാഗര്‍കോവിലില്‍ നടത്തിയ വാഹന പരിശോധനയിലാണ് കൃഷ്ണ കുമാര്‍ പിടിയിലായത്.

Read More

സമാധാനപരമായി പെരുന്നാൾ ആഘോഷിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്; മുഖ്യമന്ത്രി

ബെംഗളൂരു : കർണാടകയിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർക്കും പോലീസ് സൂപ്രണ്ടുമാർക്കും ‘ഹോസതൊടകു’ (ഞായറാഴ്ച വരുന്ന ഉഗാദിയുടെ പിറ്റേന്ന്) സമാധാനപരമായി ആഘോഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും പോലുള്ള ഹിന്ദുത്വ ഗ്രൂപ്പുകൾ ഹലാൽ മാംസം ഒഴിവാക്കണമെന്ന് ഹിന്ദുക്കളെ പ്രേരിപ്പിക്കുന്ന പ്രചാരണത്തിനിടയിലാണ് ഈ നിർദ്ദേശം. അതേസമയം സംസ്ഥാനത്ത് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തുന്ന ‘ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുക’ എന്ന പ്രചാരണം ശക്തമാകുന്നതിനിടെ, കർണാടകയിലെ ശിവമോഗ ജില്ലയിൽ ഹലാൽ മാംസം വിറ്റതിന് മുസ്ലീം വ്യാപാരിയെ ആക്രമിച്ചതിന്…

Read More

കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ച പാടില്ല ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: കുറ്റവാളികളോടും കുറ്റകൃത്യങ്ങളോടും വിട്ടുവീഴ്ച ചെയ്യാതെ പോലീസ് പ്രവർത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രി. പോലീസ് പതാക ദിനചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങളോടും ക്രിമിനലുകളോടും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ പ്രവർത്തിച്ചാൽ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ ക്രമസമാദാനം നിലനിർത്തേണ്ടത് പോലീസിന്റെ കടമയാണെന്നും സംസ്ഥാന പോലീസ് മികച്ച സ്ഥാനത്തേക്ക് ഉയരട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Read More

സിനിമയിലെ ബാലതാരമായിരുന്ന ശശി തരൂർ

ബാലതാരമായി അഭിനയിച്ച സിനിമയിലെ ശശി തരൂരിന്റെ അപൂര്‍വ്വ ചിത്രം പങ്കുവെച്ച്‌ ബോളീവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാല്‍. ജയ്ലര്‍ എന്ന ഹിന്ദി സിനിമയില്‍ നടി ഗീതാ ബാലിയുമൊത്തുള്ള തരൂരിന്റെ ചിത്രമാണ് വൈഭവ് പങ്കുവെച്ചത്. വൈഭവിന്റെ ട്വീറ്റ് തരൂര്‍ റിട്വീറ്റ് ചെയ്തു. വർഷങ്ങളായി രഹസ്യമാക്കി സൂക്ഷിച്ചതായിരുന്നു ഇതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ബാലതാരമെന്ന നിലയില്‍ ഒമ്പത് ഹിന്ദി സിനിമകളിലും മലയാളം സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് ചിത്രം പങ്കുവെച്ച്‌ വൈഭവ് കുറിച്ചു. മാസ്റ്റര്‍ ഗ്യാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അദ്ദേഹം അവതിരിപ്പിച്ചതെന്നും ട്വീറ്റില്‍ പറയുന്നു.

Read More

24 വർഷത്തിന് ശേഷം വസ്തു നികുതി പരിഷ്കരണം

ചെന്നൈ : 24 വർഷത്തെ ഇടവേളക്ക് ശേഷം തമിഴ്നാട്ടില്‍ വസ്തുനികുതി കുത്തനെ ഉയര്‍ത്തി. 50 മുതല്‍ 150 ശതമാനം വരെയാണ് വര്‍ധനവ്. ചെന്നൈയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് 600 ചതുരശ്ര അടിയില്‍ താഴെയാണെങ്കില്‍ 50 ശതമാനവും, 600-1200 ചതുരശ്ര അടിയില്‍ 75 ശതമാനവും, 1201-1800 ചതുരശ്ര അടിയില്‍ 100 ശതമാനവുമായാണ് വസ്തുനികുതി പുതുക്കി നിശ്ചയിച്ചത്. 1801 ചതുരശ്ര അടിക്ക് മുകളിലുള്ളവയ്ക്ക് നിരക്ക് 150 ശതമാനമാകും. 15ാം ധനകാര്യ കമീഷന്‍റെ നിര്‍ദേശപ്രകാരമാണ് നികുതി പരിഷ്കരിച്ചതെന്നും ഇത് നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്ര ഫണ്ട് ലഭ്യമാകൂവെന്നും തദ്ദേശ മന്ത്രി കെ.എന്‍.…

Read More

ഏപ്രിൽ ഒന്നിന് തന്നെ വിഷു ആശംസകളുമായി,”പ്രമുഖ”സ്ഥാപനത്തിൻ്റെ പരസ്യം,”പ്രമുഖ”പത്രത്തിൻ്റെ ആദ്യ പേജിൽ!

ബെംഗളൂരു : മേടമാസത്തിലെ ആദ്യ ദിവസമാണ് മലയാളികൾ വിഷു എന്ന പേരിൽ ആഘോഷിക്കുന്നത്, സാധാരണയായി ഇത് ഏപ്രിൽ 14 നാണ് വരുന്നത്, എന്നാൽ ഏപ്രിൽ ഒന്നാം തീയതി തന്നെ വിഷുവാണ് എന്ന് കരുതി ഒരു സ്ഥാപനം മലയാളികൾക്ക് വിഷു ആശംസിച്ചാലോ ? ഇതൊന്നും ശ്രദ്ധിക്കാതെ മലയാളത്തിലെ ഒരു പ്രമുഖ പത്രം ആ പരസ്യം ആദ്യ പേജിൽ തന്നെ പ്രസിദ്ധീകരിച്ചാലോ. ഇത്തരം ഒരു രസകരമായ സംഭവമാണ് കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി സംഭവിച്ചത്, ദിനപ്പത്രത്തിൻ്റെ ബെംഗളൂരു എഡിഷൻ്റെ ആദ്യ പേജിൽ ആണ് ഈ പരസ്യം വന്നത്,…

Read More

രാഷ്ട്രീയ സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലമാണെങ്കിലും നേരത്തെയുള്ള തെരഞ്ഞെടുപ്പില്ല; ബിജെപി നേതാക്കൾ

ബെംഗളൂരു : രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണെങ്കിലും നേരത്തെയുള്ള തെരഞ്ഞെടുപ്പുകൾ ഇല്ലെന്ന് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക ബിജെപി നേതാക്കൾ പറഞ്ഞു. മന്ത്രിസഭാ വികസനത്തെക്കുറിച്ചോ സർക്കാരിലും പാർട്ടിയിലും നേതൃമാറ്റത്തെക്കുറിച്ചോ ചർച്ച നടന്നിട്ടില്ലെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പറഞ്ഞു. കർണാടകയിൽ നേരത്തെയുള്ള തിരഞ്ഞെടുപ്പ് ബിജെപി പരിഗണിക്കുന്നില്ലെന്ന് വെള്ളിയാഴ്ച രാത്രി കർണാടകയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറി സി ടി രവി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ കർണാടക ബിജെപി…

Read More

മാംസ വിൽപനക്കാരെ ആക്രമിച്ച അഞ്ച് ബജ്റംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു : സംസ്ഥാനത്ത് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നടത്തുന്ന ‘ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുക’ എന്ന പ്രചാരണം ശക്തമാകുന്നതിനിടെ, കർണാടകയിലെ ശിവമോഗ ജില്ലയിൽ ഹലാൽ മാംസം വിറ്റതിന് മുസ്ലീം വ്യാപാരിയെ ആക്രമിച്ചതിന് അഞ്ച് ബജ്‌റംഗ് ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അതേസമയം, ഹിന്ദു പുതുവർഷ ഉഗാദി, ഹോസ തടകു ഉത്സവങ്ങൾ ക്രമസമാധാനത്തിന് ഭംഗം വരുത്താതെ സമാധാനപരമായി ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഉഗാദിക്ക് ശേഷം ഒരു ദിവസം ആഘോഷിക്കുന്ന ഹോസ തടകു സമയത്ത്, നോൺ-വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്ന ഹിന്ദുക്കൾ മാംസവും കോഴിയും പാകം…

Read More

കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ പൊലീസ് പ്രവർത്തിച്ചാൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാം: മുഖ്യമന്ത്രി

ബെംഗളൂരു: കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ പൊലീസ് പ്രവർത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. പോലീസ് പതാക ദിനാചരണത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി, “കുറ്റകൃത്യങ്ങളോടും ക്രിമിനലുകളോടും ഒരു വിട്ടുവീഴ്ചയും കൂടാതെ പോലീസ് പ്രവർത്തിച്ചാൽ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനാകും, സംസ്ഥാന സർക്കാർ അവരുടെ പോലീസ് സേനയിൽ അഭിമാനിക്കുന്നു, സംസ്ഥാന പോലീസ് മികച്ച സ്ഥാനത്തേക്ക് ഉയരട്ടെയെന്നും ആശംസിക്കുന്നു പറഞ്ഞു. സമൂഹത്തിൽ സമാധാനവും ക്രമസമാധാനവും നിലനിർത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യേണ്ടത് പോലീസ് വകുപ്പിന്റെ കടമയാണെന്ന് മുഖ്യമന്ത്രി അടിവരയിട്ടു. ഇക്കാര്യത്തിൽ, സേനയിലെ അച്ചടക്കത്തിനും കാര്യക്ഷമതയ്ക്കും സമഗ്രതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. “നമ്മുടെ…

Read More
Click Here to Follow Us