ബെംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ ക്ഷേത്ര പരിസരത്ത് വ്യാപാരം നടത്തിയിരുന്ന ഉന്തുവണ്ടികളും കടകളും ഒരുകൂട്ടം പ്രവര്‍ത്തകര്‍ തകര്‍ത്തു. നഗ്ഗികേരി ഹനുമാന്‍ ക്ഷേത്രത്തിനു മുന്നില്‍ തണ്ണി മത്തന്‍ ഉള്‍പ്പെടെ വില്‍പന നടത്തിയിരുന്ന മുസ്ലിം വ്യാപാരികളുടെ ഉന്തുവണ്ടികളാണ് ശ്രീ രാമ സേന പ്രവര്‍ത്തകര്‍ തകര്‍ത്തത്. കൂടാതെ, സ്റ്റാളില്‍ വില്‍പനക്കു വെച്ചിരുന്ന സാധനങ്ങളെല്ലാം റോഡില്‍ വലിച്ചെറിഞ്ഞു നശിപ്പിച്ചു. ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളെ ഒഴിപ്പിക്കണെന്ന് ആവശ്യപ്പെട്ട് 15 ദിവസം മുമ്പ് ശ്രീ രാമ സേന പ്രവര്‍ത്തകര്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാൽ ഭാരവാഹികള്‍ അതിനു തയാറാകാതെ…
Read MoreMonth: April 2022
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി ∙ഹൈക്കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയിലെ സൂചനയുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തിങ്കളാഴ്ച ആലുവയില്‍ കാവ്യക്ക് സൗകര്യമുള്ള ഒരിടത്ത് ഹാജരാവനാണ് നിര്‍ദേശം. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇപ്പോൾ ചെന്നൈയിലുള്ള കാവ്യയ്ക്ക് എത്താനായില്ലെങ്കിൽ അവിടെയെത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജ്, സുഹൃത്തും വ്യവസായിയുമായ എസ്.ശരത്ത് എന്നിവർ തമ്മിലുള്ള…
Read Moreനഗരം രാമനവമി ആഘോഷത്തിന് ഒരുങ്ങി.
ബെംഗളൂരു: ഹിന്ദു കലണ്ടർ അനുസരിച്ച് എല്ലാ വർഷവും ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം ദിവസമാണ് (നവമി) രാമനവമി ആഘോഷിക്കുന്നത്, ഈ വർഷം അത് ഏപ്രിൽ 10, ആണ്. തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെയും ‘അധർമ്മത്തെ’ തോൽപ്പിക്കാനുള്ള ‘ധർമ്മം’ സ്ഥാപിക്കുന്നതിന്റെയും സൂചനയാണ് ഉത്സവത്തിന്റെ പ്രാധാന്യം. അയോധ്യയിൽ ദശരഥൻ രാജാവിയും കൗസല്യ രാജ്ഞിയും ജന്മം നൽകിയ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ രാമന്റെയും മൂന്ന് സഹോദരന്മാരായ ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നിവരുടെയും ആഗമനം ആഘോഷിക്കുന്നുവെന്നാണ് ഐദീഹ്യം, അദ്ദേഹത്തിന്റെ ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രം, കേരളത്തിലെ തൃപ്രയാർ ശ്രീരാമക്ഷേത്രം, നാസിക്കിലെ…
Read Moreഇന്ധന – പാചകവാതക വിലവർധനവിനെതിരെ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി
ബെംഗളൂരു: ഹിജാബ്, ഹലാൽ മാംസം, ആസാൻ ഉച്ചഭാഷിണി ഉപയോഗം തുടങ്ങിയ വിഷയങ്ങൾ സമൂഹത്തെ വർഗീയമായി വിഭജിക്കുമ്പോൾ, വിലക്കയറ്റവും പണപ്പെരുപ്പവും സംസ്ഥാനത്തുടനീളമുള്ള ആളുകളെ അവരുടെ മതപരമായ പശ്ചാത്തലം പരിഗണിക്കാതെ ബാധിക്കുകയാണ്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ (സിഎംഐഇ) കണക്കുകൾ പ്രകാരം കർണാടക ഒരു മഹാമാരിയിൽ നിന്ന് കരകയറുന്ന സമയത്താണ് വിലക്കയറ്റം ഉണ്ടായത്, സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 1.44 ശതമാനമായി. നിലവിൽ തൊഴിൽ സേനയിലുള്ള വ്യക്തികൾക്കിടയിൽ ഒരു സമ്പദ്‌വ്യവസ്ഥയിലെ തൊഴിലില്ലാത്ത വ്യക്തികളുടെ ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. എന്നാൽ തൊഴിലില്ലായ്മ കൂടാതെ, ഇനിയും കണക്കാക്കിയിട്ടില്ലാത്ത തൊഴിൽരഹിതരുടെ…
Read Moreപവർ ഓഫ് ആറ്റോണിയുടെ ആധികാരികത പരിശോധിക്കണം ; ഹൈക്കോടതി
ബെംഗളൂരു: സ്വത്ത്, വസ്തു സംബന്ധമായ കേസുകൾ ഒത്തുതീർപ്പാക്കുന്നതിനു മുൻപ് പവർ ഓഫ് ആറ്റോണിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കർണാടക ഹൈക്കോടതി. ഒത്തുതീർപ്പ് ഹർജികൾ ആദ്യം കീഴ്കോടതിയിൽ പരിഗണിച്ച് തീർപ്പായില്ലെങ്കിൽ മാത്രം ലോക് അദാലത്തിലേക്ക് വിടേണ്ടതുള്ളു എന്നും കോടതി അറിയിച്ചു. ഇരു കക്ഷികളും പൂർണ സമ്മതത്തോടെ നേരിട്ട് എത്തി തിരിച്ചറിയൽ രേഖ ഹാജരാക്കണം, എതിർ കക്ഷിക്ക് നോട്ടീസ് അയച്ചുവെന്ന് ഉറപ്പ് വരുത്തണം, പവർ ഓഫ് ആറ്റോണി സംബന്ധിച്ച ആധികാരികത ഉറപ്പ് വരുത്തി രേഖപ്പെടുത്തണം തുടങ്ങിയ മാർഗ നിർദേശങ്ങളും കോടതി പുറപ്പെടുവിപ്പിച്ചു.
Read Moreഇന്ന് ഓശാന ഞായർ; വിശുദ്ധവാരത്തിന് തുടക്കം
ബെംഗളൂരു: യേശുവിൻറെ ജറൂസലം പ്രവേശനത്തിൻറെ ഓർമപുതുക്കി ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ ആചരിക്കും. രാവിലെ 6.30നു ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടന്നു. വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും ഉണ്ടാകും. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ.
Read Moreപുലിക്കുട്ടിയെ കെണിയിൽ ചത്ത നിലയിൽ കണ്ടെത്തി
ബെംഗളൂരു: മസുക്കൽമക്കിക്ക് സമീപം ദേശീയപാത 69 ന് സമീപമുള്ള വനമേഖലയിൽ വന്യമൃഗങ്ങളെ കുടുക്കാൻ വേട്ടക്കാർ വെച്ചതാണെന്ന് കരുതുന്ന കെണിയിൽ കയറി പുലിക്കുട്ടി ചത്തതായി റിപ്പോർട്ട്. ഒരു വയസ്സുള്ള പെൺപുലിക്കുട്ടിയുടെ ജഡമാണ് കെണിയിൽ കണ്ടെത്തിയത്. കാസർകോട് നഴ്‌സറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ദണ്ഡേലിയിലെ വെറ്ററിനറി ഡോക്ടർമാർ ഞായറാഴ്ച പുലികുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടത്തും. ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്ന് വനംവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
Read Moreഇന്ന് ഓശാന ഞായർ; വിശുദ്ധവാരത്തിന് തുടക്കം
ബെംഗളൂരു: യേശുവിൻറെ ജറൂസലം പ്രവേശനത്തിൻറെ ഓർമപുതുക്കി ക്രൈസ്തവർക്ക് ഇന്ന് ഓശാന ഞായർ ആചരിക്കും. രാവിലെ 6.30നു ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും സുവിശേഷവായനയും കുരുത്തോല ആശീർവാദവും കുരുത്തോല പ്രദക്ഷിണവും നടന്നു. വിശുദ്ധ കുർബാന, പ്രസംഗം എന്നിവയും ഉണ്ടാകും. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോൾ ജനങ്ങൾ ഒലിവ് മരച്ചില്ലകൾ വീശി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ.
Read Moreകന്നട നോവലിസ്റ്റ് ന് വധഭീഷണി
ബെംഗളൂരു: പ്രമുഖ കന്നട നോവലിസ്റ്റ് കും വീരഭദ്രപ്പ(കും വീ)ക്ക് വധഭീഷണി. ഷിവമോഗ ഭദ്രാവതിയില്‍ നിന്ന് തപാലില്‍ ലഭിച്ച രണ്ടു പേജ് കന്നട കൈയെഴുത്ത് കത്തിലൂടെയാണ് ഭീഷണിയെന്ന് കും വീ പറഞ്ഞു. ‘സൂക്ഷിക്കുക ദേശവിരുദ്ധ ബുദ്ധിജീവികളായ കും വീരഭദ്രപ്പയും കൂട്ടരും. പിന്നെ മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധാരാമയ്യയും എച് ഡി കുമാര സ്വാമിയും. സൂക്ഷിക്കുക! സൂക്ഷിക്കുക! നിങ്ങളുടെ ചിത അവരവരുടെ വീടുകളില്‍ ഒരുക്കാന്‍ തയ്യാറെടുത്തോളൂ…’ എന്നാണ് കത്തിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. എം എം കലബുറുഗിയെ 2015 ആഗസ്റ്റ് 30ന് ധാര്‍വാഡിലെ വസതിയില്‍…
Read Moreകലാശിപാളയയിലെ കെഎസ്ആർടിസി സർവീസ്: ആരംഭിക്കണമെന്ന് യാത്രക്കാരുടെ ആവശ്യം ശക്തം
ബെംഗളൂരു: മലയാളികളുടേത് ഉൾപ്പെടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുള്ള കലാശിപാളയയിൽ നിന്ന് കേരള ആർടിസി സർവീസുകൾ നിർത്തിയിട്ട് 3 വർഷത്തിലേറെയായി. മലബാർ മേഖലയിലേക്ക് 8 സർവീസുകളാണ് കലാശിപാളയയിൽ നിന്ന് നേരത്തേയുണ്ടായിരുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ പുറപ്പെടുന്ന കലാശിപാളയ വ്യാപാരികൾക്കൊപ്പം വിദ്യാർഥികളും ജോലിക്കാരും കൂടുതലായി ആശ്രയിച്ചിരുന്നു. കലാശിപാളയയിലെ ബിഎംടിസി ബസ് ടെർമിനൽ പൊളിച്ചതോടെയാണ് കേരള ആർടിസിയുടെ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിർത്തിയത്. പുതിയ ബസ് ടെർമിനൽ നിർമാണം നീണ്ടുപോയതോടെ കൗണ്ടർ പുനഃസ്ഥാപിക്കുന്നതും വൈകുകയാണ്. റിസർവേഷൻ കൗണ്ടർ ആരംഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ പിക്കപ്…
Read More