പുലിക്കുട്ടിയെ കെണിയിൽ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: മസുക്കൽമക്കിക്ക് സമീപം ദേശീയപാത 69 ന് സമീപമുള്ള വനമേഖലയിൽ വന്യമൃഗങ്ങളെ കുടുക്കാൻ വേട്ടക്കാർ വെച്ചതാണെന്ന് കരുതുന്ന കെണിയിൽ കയറി പുലിക്കുട്ടി ചത്തതായി റിപ്പോർട്ട്. ഒരു വയസ്സുള്ള പെൺപുലിക്കുട്ടിയുടെ ജഡമാണ് കെണിയിൽ കണ്ടെത്തിയത്. കാസർകോട് നഴ്‌സറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ദണ്ഡേലിയിലെ വെറ്ററിനറി ഡോക്ടർമാർ ഞായറാഴ്ച പുലികുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടത്തും. ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്ന് വനംവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

Read More