കെ ജി എഫ് 2 ഒ ടി ടി റിലീസിങ്

ആര്‍ ആര്‍ ആര്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ബോക്സ് ഓഫീസിനെ വിറപ്പിച്ചുകൊണ്ടു ഇതാ റോക്കി ഭായ് ഒരു വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്ഏപ്രില്‍ 14 നു പുറത്തിറങ്ങിയ കെ ജി എഫ്‌ 2 എന്ന സിനിമ വമ്പന്‍ കളക്ഷനോടുകൂടി തന്നെ ഇപ്പോള്‍ തിയറ്ററുകളില്‍ മുന്നേറുകയാണ് കേരളത്തില്‍ നിന്നും സിനിമയ്ക്ക് മികച്ച കളക്ഷനുകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് .ഏപ്രില്‍ 13നു തന്നെ റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റ് എന്ന സിനിമയെ പിന്തള്ളിക്കൊണ്ടാണ് ഇപ്പോള്‍ കെ ജി എഫ് കേരള ബോക്സ് ഓഫീസില്‍ മുന്നേറുന്നത് .എന്നാല്‍…

Read More

അമിത് ഷാ 29 ന് കേരളത്തിൽ

ഡൽഹി : ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 29ന് കേരളത്തിലെത്തും. പിന്നാക്ക വിഭാഗങ്ങളെ എന്‍.ഡി.എക്കൊപ്പം ചേര്‍ക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയാണ് ലക്ഷ്യം. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം. ഇരു വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായ സമര പ്രഖ്യാപനം ഉണ്ടാകും. എന്നാല്‍ ഇതിനെക്കാളേറെ വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന അജണ്ട. പിന്നാക്ക വിഭാഗങ്ങളെയും ക്രിസ്ത്യന്‍ വിഭാഗത്തെയും കൂടെ നിര്‍ത്താനുള്ള നീക്കങ്ങളാണ് പാര്‍ട്ടി ആലോചിക്കുന്നത്. ഇതിന്‍റെ തുടക്കമാണ് അമിത് ഷാ…

Read More

കവർച്ച നടത്തിയ പ്രതി പോലീസ് പിടിയിൽ 

ബെംഗളൂരു: യൂറോപ്പിലേക്ക് കുടിയേറാനായി പണം സ്വരൂപിച്ചത് കവർച്ചയിലൂടെ. എന്നാൽ കവർച്ച പതിവായതോടെ പ്രതി പോലീസ് പിടിയിൽ ആയി. ഹൈദരാബാദ് സ്വദേശി വിനോദ് കുമാർ ആണ് പോലീസ് പിടിയിൽ ആയത്. ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയെയും കൂട്ടി യൂറോപ്പിലേക്ക് പോവുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാളിൽ നിന്നും 2 ലക്ഷം രൂപയും 792 ഗ്രാം സ്വർണവും പോലീസ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളിയായ രോഹിത് മണ്ഡലിനെ കഴിഞ്ഞ ദിവസം ബംഗാളിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

Read More

മസ്ജിദുകളിലെ ഉച്ചഭാഷിണി മെയ്‌ 9 നു മുൻപ് നീക്കണം ; ശ്രീരാമസേന

ബെംഗളൂരു: മസ്ജിദുകളിലെ ഉച്ചഭാഷിണി നീക്കം ചെയ്യാൻ മെയ്‌ 9 വരെ സമയപരിധി നിശ്ചയിച്ച് ശ്രീരാമ സേന രംഗത്ത്. ഇതിൽ വീഴ്ച വരുത്തുകയാണെങ്കിൽ മെയ്‌ 9 മുതൽ ക്ഷേത്രങ്ങളിൽ രാവിലെ ഹനുമാൻ ചലിസയും ശ്രീരാമജയ മന്ത്രവും ഉച്ചഭാഷിണിയിലൂടെ മുഴക്കുമെന്നും ശ്രീരാമസേന മുന്നറിയിപ്പ് നൽകി. ഇതു ചൂണ്ടിക്കാട്ടി വീടുകൾ കയറി ഇറങ്ങി ബോധവൽകരണം നടത്തുമെന്നും ശ്രീരാമ സേന അറിയിച്ചു. മസ്ജിദുകളിലെ ബാങ്കുവിളി ഉൾപ്പെടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി നിയന്ത്രിക്കുന്നതു സംബന്ധിച്ചുള്ള കോടതി ഉത്തരവുകൾ സർക്കാർ സൗഹൃദപരമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാത്രി 10…

Read More

ഹുബ്ബള്ളി അക്രമം: അറസ്റ്റിലായവരിൽ എഐഎംഐഎം കോർപ്പറേറ്ററും

ബെംഗളൂരു : ഏപ്രിൽ 16 ന് സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന പ്രതിഷേധത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പോലീസ് മറ്റൊരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. പ്രതിഷേധത്തിനിടെ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് കോർപ്പറേറ്ററും എഐഎംഐഎം നേതാവുമായ നസീർ അഹമ്മദ് ഹോനിയലിനെ ഏപ്രിൽ 23 ശനിയാഴ്ച ഹുബ്ബള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഡെക്കാൻ ഹെറാൾഡ് പറയുന്നതനുസരിച്ച്, ഹുബ്ബള്ളി-ധാർവാഡ് മഹാനഗര പാലികെയുടെ (എച്ച്ഡിഎംപി) വാർഡ് 72 ൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്ററും എഐഎംഐഎം ജില്ലാ പ്രസിഡന്റുമാണ് അറസ്റ്റിലായ ഹോനിയാൽ. ഏപ്രിൽ 16…

Read More

ടെറസ്സിൽനിന്നു വീണ് പി.യു. വിദ്യാർഥി മരിച്ചു 

SUICIDE

ബെംഗളൂരു : രണ്ടാംവർഷ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർഥിയെ ടെറസ്സിൽനിന്നുവീണ് മരിച്ചനിലയിൽ കണ്ടെത്തി. ദാവണഗെരെ സ്വദേശി മിഥുൻ (17) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് മിഥുന്റെ മൃതദേഹം വീട്ടിനുമുന്നിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ മാതാപിതാക്കൾ മിഥുൻ ടെറസ്സിന് മുകളിലിരുന്ന് പഠിക്കുന്നത് കണ്ടിരുന്നു. പഠിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി റിഷ്യന്ത് അറിയിച്ചു.

Read More

പെരുന്നാളിന് നാട്ടിയിലേക്കുള്ള യാത്ര തിരക്ക്; ട്രെയിൻ ടിക്കറ്റുകൾ തീർന്നു

ബെംഗളൂരു: ചെറിയ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് മടങ്ങുന്നവരുടെ ബുക്കിങ് ആരംഭിച്ചതോടെ പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. കേരള, കർണാടക ആർടിസി ബസുകളിലും ടിക്കറ്റുകൾ അതിവേഗമാണ് വിറ്റഴിയുന്നത്. ഈ മാസം 29, 30 തീയതികളിലാണ് നാട്ടിലേക്ക് തിരക്ക് കൂടുതൽ. ഇനി തത്കാൽ ടിക്കറ്റ് മാത്രമാണ് അവശേഷിക്കുന്നത്. കേരള ആർടിസിയുടെ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള രാത്രി സർവീസുകളിൽ പകുതിയിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പകൽ സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. കർണാടക ആർടിസിയുടെ രാത്രി സർവീസുകളിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. സ്വകാര്യ ബസുകൾ കാര്യമായ നിരക്ക് ഉയർത്തിയിട്ടില്ലാത്തതിനാൽ ടിക്കറ്റുകൾ വേഗത്തിൽ…

Read More

ലോകമാന്യ തിലക് എക്‌സ്‌പ്രസിനു നേരെ കല്ലേറ്; യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു

ബെംഗളൂരു: ലോകമാന്യ തിലക് എക്‌സ്‌പ്രസ് (കോയമ്പത്തൂരിൽ നിന്ന് മുംബൈ) വൈകുന്നേരം ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷൻ കടന്ന് കടന്നുപോയ ട്രെയിനിന് നേരെ അക്രമികൾ കല്ലെറിഞ്ഞതിനെ തുടർന്ന് 29 കാരിയായ വനിതാ യാത്രക്കാരിയുടെ തലയ്ക്ക് പരിക്കേറ്റു. ഉച്ചകഴിഞ്ഞ് 3.50 ഓടെയാണ് ട്രെയിനിന്റെ എസ്-5 കോച്ചിന് നേരെ കല്ലേറുണ്ടായത്. അപകടത്തെ തുടർന്ന് യാത്രക്കാരിയായ ദേവിക്ക് പരിക്കേറ്റതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചത്. അപകട ശേഷം ഉടൻ തന്നെ വാണിജ്യ കൺട്രോൾ റൂമിന് ടിടിഇ സന്ദേശം കൈമാറിയിരുന്നു. തുടർന്ന് കെഎസ്ആർ റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരിക്ക് വൈദ്യസഹായം നൽകി. ട്രെയിനിന് നേരെ ഉള്ള…

Read More

മോഷണകുറ്റം ആരോപിച്ച് 2 യുവാക്കളെ അടിച്ചു കൊന്നു

ബെംഗളൂരു: കര്‍ണാടകയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ രണ്ട് ദലിത് യുവാക്കളെ അടിച്ചുകൊന്നു. മുദലഗിരിയപ്പ, ഗിരീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. തുമകുരു പെഡ്ഡനഹള്ളി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗിരിഷിന്‍റെ മൃതദേഹം ഫാമിലും ഗിരീഷിന്‍റെ മൃതദേഹം തടാകത്തിലുമാണ് കണ്ടെത്തിയത്. പെഡ്ഡനഹള്ളിയിലെ ഫാമിലെ പമ്പ് സെറ്റിലെ മോട്ടറും സ്റ്റാര്‍ട്ടറും മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ എസ്റ്റേറ്റ് ഉടമയും ഒരു സംഘമാളുകളും ഇരുവരെയും പിടികൂടി അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണ്പ്രാഥമിക റിപ്പോർട്ട്‌. രണ്ടുപേരെയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ആദ്യം തേങ്ങോല കൂട്ടിയിട്ട് തീയിട്ട് കാലില്‍ പൊള്ളലേല്‍പിച്ചശേഷം ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Read More

ബിഗ് ബോസ് വീട്ടില്‍ നിന്ന് അപ്രതീക്ഷിത പുറത്തു പോക്ക് 

വളരെ സങ്കടകരമായ ഒരു കാര്യമാണ് എന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം മോഹൻലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് പ്രേക്ഷകരെ ക്ഷണിച്ചത്. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് പുറത്തുപോകേണ്ട ആളെ തീരുമാനിക്കുക. എവിക്ഷനുള്ള പട്ടിക തയ്യാറാക്കുന്നത് മത്സരാര്‍ഥികളുടെ തന്നെയുള്ള നോമിനേഷന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായി ഒരാള്‍ പടിയിറങ്ങുന്നത് കാണിച്ചുകൊണ്ടാണ് ബിഗ് ബോസ് എപ്പിസോഡ് തുടങ്ങിയത്. വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മണികണ്ഠനെ ബിഗ് ബോസ് കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിക്കുന്നതായിരുന്നു ആദ്യം കണ്ടത്. കണ്‍ഫെഷൻ റൂമിലേക്ക് എത്തിയ മണികണ്ഠനോട് ബിഗ് ബോസ് അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച്…

Read More
Click Here to Follow Us