ശമ്പള കുടിശ്ശിക; ലോജിസ്റ്റിക്സ് സ്ഥാപനത്തിലെ ഡ്രൈവർ ആത്മഹത്യ ചെയ്തു

SUICIDE

ബെംഗളൂരു: ലോജിസ്റ്റിക് കമ്പനിയിലെ ട്രക്ക് ഡ്രൈവർ ആത്മഹത്യ ചെയ്തു. കമ്പനി തനിക്ക് മാസങ്ങളായി വേതനം നൽകുന്നില്ലന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ.

തിരുമല ലോജിസ്റ്റിക് സർവീസസിൽ ജോലി ചെയ്യുന്ന കിരൺ കുമാർ (35) ആണ് ബുധനാഴ‌്‌ച്ച രാത്രി ആത്മഹത്യ ചെയ്‌തത്. അവിവാഹിതനും തുമകുരു സ്വദേശിയുമായ കുമാർ അമ്മാവനൊപ്പം ബെംഗളൂരുവിലായിരുന്നു താമസം.

കമ്പനി തനിക്ക് 30,000 രൂപ നൽകാനുണ്ടെന്ന് കാണിച്ച് ആത്മഹത്യ ചെയ്‌യുന്നതിന് മുമ്പ് അദ്ദേഹം ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. കൂടാതെ അദ്ദേഹം തന്റെ മൂന്ന് സഹപ്രവർത്തകരോട് 30 മിനിറ്റിനുള്ളിൽ പണം തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു പണം അയച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു മുന്നറിയിപ്പ്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ശേഷം റെക്കോർഡ് ചെയ്ത വീഡിയോ വൈകിട്ട് 4 മണിയോടുകൂടി സഹപ്രവർത്തകരായ ശിവുവിനും മഞ്ജുവിനും മനുവിനും അയച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടർന്നാണ് രാത്രി 9.30ഓടെ വെസ്റ്റ് ബെംഗളൂരുവിലെ സഞ്ജീവിനി നഗറിലെ അമ്മാവന്റെ വീട്ടിൽ കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൂവരിൽ നിന്നും പ്രതികരണം ലഭിക്കാത്തതും പണം ലഭിക്കാത്തതും കുമാറിനെ വല്ലാതെ തളർത്തിയതാണ് ജീവനൊടുക്കാൻ കാരണമായതെന്ന് പരക്കെ ആക്ഷേപമുണ്ട്. കുമാറിന്റെ സഹോദരി ജമുനയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗോവിന്ദരാജനഗർ പോലീസ് ഐപിസി സെക്ഷൻ 306 പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

എസ്ആർ നഗറിലും കെആർ പുരത്തും ഓഫീസുകളുളള ലോജിസ്റ്റിക്സ് കമ്പനിയിൽ നിന്നും അദ്ദേഹത്തിന് എന്തെങ്കിലും വേതനം നൽകാനുണ്ടോ അല്ലെങ്കിൽ അദ്ദേഹം തന്നെ ശമ്പളം അഡ്വാൻസ് എടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts