മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ഭാര്യ ചന്നമ്മയ്ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ വസ്തുവകകൾ സംബന്ധിച്ച് വിശദാംശങ്ങൾ ഹാജരാക്കാൻ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചതായി കർണാടക മുൻ മന്ത്രിയുമായ എച്ച് ഡി രേവണ്ണ അറിയിച്ചു. ഹാസനിലെ ദൊഡ്ഡപുരയിലും പടുവലഹിപ്പെയിലും തങ്ങളുടെ പാടത്തു കരിമ്പു കൃഷി ചെയ്തിരിക്കുന്നത് ഉദ്യോഗസ്ഥർക്കു എന്നും നിയമപ്രകാരം നോട്ടിസിനു മറുപടി നൽകുമെന്നും രേവണ്ണ പറഞ്ഞു. മുൻ പ്രധാനമന്ത്രിയുടെ ഭാര്യക്കാണവർ നോട്ടീസ് നൽകുന്നതെന്നും അവർ അത് ചെയ്യരുതെന്ന് ഞാൻ പറയുന്നില്ലന്നും എന്നാൽ ഇത് ദളിനെ രാഷ്ട്രീയമായി ലക്ഷ്യമിടുന്നതിന്റെ ഭാഗമാണെന്നും ഇവരുടെ മൂത്ത മകനും ഹോളെനരസീപുര ദൾ…

Read More

രക്തചന്ദന കടത്തുകാരൻ 250 കിലോ ചരക്കുമായി അറസ്റ്റിൽ

ബെംഗളൂരു: രക്തചന്ദന കടത്തുകാരൻ അറസ്റ്റിൽ. കെ.ആർ പുരം പോലീസ്  25 കാരനായ രക്തചന്ദന കടത്തുകാരനെ അറസ്റ്റ് ചെയ്യുകയും 250 കിലോ രക്തചന്ദന മരം പിടികൂടുകയും ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്. അറസ്റ്റിലായ കോലാറിലെ കെജിഎഫ് സ്വദേശി അബ്ദുൾ റഹ്മാൻ മെഡഹള്ളി-ബട്ടറഹള്ളി മെയിൻ റോഡിലെ സർവീസ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ആറ് രക്തചന്ദന കഷ്ണങ്ങൾ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. ഇവ വിൽക്കാൻ ശ്രമിച്ചിരുന്ന റഹ്മാനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്തചന്ദന കഷ്ണങ്ങളുമായി അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തത്. മറ്റ് കള്ളക്കടത്തുകാരിൽ…

Read More

ദേവഗൗഡയുടെ ഭാര്യയ്ക്ക് ആദായ നികുതി നോട്ടീസ്

ബെംഗളൂരു: ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ വസ്തുവകകൾ സംബന്ധിച്ച് വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ദേവഗൗഡ കുടുംബത്തിന്റെ ഇടപാടുകൾ സുതാര്യമാണെന്നും നോട്ടിസിൽ ഭയപ്പെടുന്നില്ലെന്നും ദേവഗൗഡയുടെ മകനും ദൾ നിയമ കക്ഷി നേതാവുമായ കുമാരസ്വാമി പറഞ്ഞു.

Read More

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബെംഗളൂരു: 102 കിലോ കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിൽ. ചാമരാജനഗർ ഹാന്നൂർ സ്വദേശികളായ ശിവരാജ്, രമേശ്‌, മഞ്ജുനാഥ്‌, മൂർത്തി, അഭിലാഷ് എന്നിവരാണ് പോലീസ് പിടിയിലായത്. കോറമംഗലയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. സംഘത്തിന്റെ നേതൃത്വം നൽകുന്നത് രമേശ്‌ ആണ്. ആന്ധ്രയിൽ നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ട് വരുന്നത്. കെ ആർ പുരം, ബേഗൂർ റോഡ്, എച്ച് എസ് ആർ ലേഔട്ട്‌ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇവർക്ക് എതിരെ നേരത്തെ തന്നെ വധശ്രമ കേസ് ഉണ്ട്.

Read More

ഹിജാബ് നീക്കിയില്ല, അധ്യാപികയ്ക്ക് സസ്പെൻഷൻ

ബെംഗളൂരു: എസ് എസ് എൽ സി പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപിക ഡ്യൂട്ടിയിൽ പ്രവേശിക്കും മുൻപ് ഹിജാബ് നിക്കം ചെയ്യാൻ വിസ്സമ്മതിച്ചതിനെ തുടർന്ന് അധ്യാപികയെ സസ്പെൻഡ്‌ ചെയ്തു. ബെംഗളൂരുവിലെ കെഎസ്ടിവി ഹൈസ്കൂളിലെ അധ്യാപിക നൂർ ഫാത്തിമയെ ആണ് സസ്പെൻഡ് ചെയ്തത്. ബാഗൽകോട്ടിൽ ഹിജാബ് ധരിച്ച് എസ് എസ് എൽ സി പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയെ അധികൃതർ തടഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥി പരീക്ഷ എഴുതാതെ മടങ്ങി പോയി. എന്നാൽ ചില ഇടങ്ങളിൽ വിദ്യാർത്ഥികൾ ഹിജാബ് ഊരിവച്ച് പരീക്ഷ എഴുതാൻ തയ്യാറായി.

Read More

എസ്എസ്എൽസി പരീക്ഷയ്ക്കിടെ  വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി നരസിപുര താലൂക്കിലെ പരീക്ഷാ കേന്ദ്രത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുകയായിരുന്ന വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. മടപുര ഗവൺമെന്റ് ഹൈസ്‌കൂളിൽ പഠിക്കുന്ന അക്കുരു ഗ്രാമത്തിൽ നിന്നുള്ള അനുശ്രീ 16 ആണ് മരണപ്പെട്ടത്. അനുശ്രീ പരീക്ഷാ കേന്ദ്രമായ വിദ്യോദയ ജൂനിയർ കോളേജിൽ പരീക്ഷ എഴുതാൻ പോയിരുന്നു. എന്നാൽ പരീക്ഷ ആരംഭിച്ച് ഏകദേശം 10 മിനിറ്റ് ആയപ്പോൾ കുട്ടി ഡെസ്കിലേക്ക് വീഴുകയായിരുന്നു. ഇൻവിജിലേറ്ററും സൂപ്പർവൈസറും ജീവനക്കാരും ചേർന്ന് ആശാ പ്രവർത്തകരുടെ സഹായത്തോടെ കുട്ടിയെ ടി നരസിപൂർ ജനറൽ  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർ…

Read More

വിഷു ഈസ്റ്റർ അവധി; നാട്ടിലേയ്ക്ക് കർണാടക ആർടിസിയുടെ സ്പെഷ്യൽ സർവീസ് തയ്യാർ.

ബെംഗളൂരു: വിഷു ഈസ്റ്റർ തിരക്കിനോട് അനുബന്ധിച്ച് കർണാടക ആർടിസിയുടെ കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 13 മുതൽ 17 വരെയാണ് സ്പെഷ്യൽ സർവീസുകൾ ലഭ്യമാകുന്നത്. കൂടാതെ 8 സർവീസുകളിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു. ബെംഗളൂരുവിൽ നിന്ന് എറണാകുളം 2 എണ്ണം കോട്ടയം 2 തൃശൂർ 1 കണ്ണൂർ 1 പാലക്കാട് 1 മൈസൂരുവിൽ നിന്ന് എറണാകുളം 1 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. ബുക്കിങ്ങിനായി വെബ്സൈറ്റ് : ksrtc.in

Read More

വ്യവസായിയെ രണ്ട് കോടി രൂപ കബളിപ്പിച്ച് സൈബർ കുറ്റവാളികൾ

CYBER ONLINE CRIME

ബെംഗളൂരു: ഓൺലൈൻ കാസിനോ ഗെയിമുകളിൽ നിക്ഷേപിച്ച പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത സൈബർ തട്ടിപ്പുകാർക്ക് നൽകിയ രണ്ട് കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് 34 കാരനായ ഒരു വ്യവസായി സൗത്ത് സിഇഎൻ ക്രൈം പോലീസിനെ സമീപിച്ചു. 2020 ജൂണിലാണ് പണം ഇരട്ടിയാക്കാനുള്ള സ്കീം വാഗ്ദാനം ചെയ്യുന്ന ഒരു ലിങ്ക് തനിക്ക് ലഭിച്ചതെന്നും ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ മാദേഷുമായി ബന്ധപ്പെട്ടിരുന്നുവെന്നും ജയനഗർ സ്വദേശിയായ ഇര പരാതിയിൽ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. തങ്ങൾ വഴി പണം കാസിനോ ഗെയിമുകളിൽ നിക്ഷേപിക്കാനും ഏതാനും മാസങ്ങൾക്കുള്ളിൽ വരുമാനം ഇരട്ടിയാക്കാനാകുമെന്നുമാണ് മാദേഷും…

Read More

ട്രാൻസ്‌ഫോർമർ പൊട്ടിത്തെറി: രണ്ട് ബെസ്‌കോം എൻജിനീയർമാർ അറസ്റ്റിൽ

ബെംഗളൂരു: മംഗനഹള്ളി പാലത്തിന് സമീപം അച്ഛന്റെയും -മകളുടെയും മരണത്തിനിടയാക്കിയ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിയിൽ രണ്ട് ബെസ്‌കോം എഞ്ചിനീയർമാരെ ജ്ഞാനഭാരതി പോലീസ് അറസ്റ്റ് ചെയ്തു. ബെസ്‌കോമിന്റെ അഞ്ജനനഗർ, ബ്യാദരഹള്ളി ഒ ആൻഡ് എം യൂണിറ്റിലുള്ള അസിസ്റ്റന്റ് എഞ്ചിനീയർ (എഇ) ദിനേശ്, ജൂനിയർ എഞ്ചിനീയർ (ജെഇ) മഹന്തേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാൻസ്‌ഫോർമർ സ്‌ഫോടനത്തിന് ഉത്തരവാദികളായവരുടെ പേരുകളുടെ ലിസ്റ്റ് ബെസ്‌കോമിൽ നിന്ന് പോലീസ് വാങ്ങിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണം, ഗുണനിലവാരം, മറ്റ് സാങ്കേതിക…

Read More

ട്രാൻസ്‌ഫോർമർ പൊട്ടിത്തെറി: രണ്ട് ബെസ്‌കോം എൻജിനീയർമാർ അറസ്റ്റിൽ

ബെംഗളൂരു:  മംഗനഹള്ളി പാലത്തിന് സമീപം അച്ഛന്റെയും -മകളുടെയും മരണത്തിനിടയാക്കിയ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിയിൽ രണ്ട് ബെസ്‌കോം എഞ്ചിനീയർമാരെ ജ്ഞാനഭാരതി പോലീസ് അറസ്റ്റ് ചെയ്തു. ബെസ്‌കോമിന്റെ അഞ്ജനനഗർ, ബ്യാദരഹള്ളി ഒ ആൻഡ് എം യൂണിറ്റിലുള്ള അസിസ്റ്റന്റ് എഞ്ചിനീയർ (എഇ) ദിനേശ്, ജൂനിയർ എഞ്ചിനീയർ (ജെഇ) മഹന്തേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും അറസ്റ്റ് ചെയ്‌തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാൻസ്‌ഫോർമർ സ്‌ഫോടനത്തിന് ഉത്തരവാദികളായവരുടെ പേരുകളുടെ ലിസ്റ്റ് ബെസ്‌കോമിൽ നിന്ന് പോലീസ് വാങ്ങിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണം, ഗുണനിലവാരം, മറ്റ് സാങ്കേതിക…

Read More
Click Here to Follow Us